മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]

Posted by

ഫൈസി കെട്ടാൻ പോകുന്ന പെണ്ണ് തസ്നയുടെ അനിയത്തിയാണ് തഹിയ. വീട്ടിൽ എല്ലാവരും അവളെ തഹി എന്നാണ് വിളിച്ചിരുന്നത്. കല്യാണത്തിന് ശേഷം ഫൈസിയും അവളെ തഹി എന്ന് തന്നെ വിളിച്ചു.

കൃത്യം രണ്ടു കൊല്ലം ആയപ്പോൾ താഹിയയുടെ കല്യാണം കഴിഞ്ഞു. ഇത്തയുടെ പോലെത്തന്നെ അടിച്ചു പൊളി ഒരു കല്യാണം. എല്ലാത്തിനും ഓടിനടക്കാൻ ഫൈസിയും. തനിക്കു പെങ്ങൾ ആരും തന്നെ ഇല്ലാത്തതുകൊണ്ട് ഒരു ഇളയ അനിയത്തിയുടെ കരുതൽ ആയിരുന്നു ഫൈസിക്ക് താഹിയയോട് എപ്പോഴും. തഹിയയ്ക്കും അങ്ങെനെ തന്നെയായിരുന്നു. ഫൈസി വന്നത് മുതൽ ഒരു ഇക്കയുടെ ലാളനയും സ്നേഹവും അവളും അനുഭവിച്ചിരുന്നു.

അന്ന് കല്യാണ തലേന്ന് മൈലച്ചി ചടങ്ങിൽ ഉടുത്തൊരിഞ്ഞി വന്ന തഹിയെ കണ്ടപ്പോൾ സ്വർഗ്ഗത്തിലെ ഹൂറി ഭൂമിയിലേക്ക്‌ ഇറങ്ങി വന്നതാണോ എന്ന് അവൻ തഹിയയോട് ചോദിച്ചു.

“എന്താണ് ഇക്കാക്ക് ഇത്ര സംശയം !!!! ഹൂറി തന്നെയാ………”.

അവൾ എല്ലാരും കേൾക്കെ മറുപടി പറഞ്ഞപ്പോൾ അവളുടെ കവിളുകൾ ഒന്നു കൂടി തുടുത്തു. തട്ടമിട്ട തലയിൽ അവൾ മറക്കാൻ മെനക്കെടാത്ത ഓരോ മുടിയിഴകളും അവളുടെ സൗധര്യത്തിനു മാറ്റുകൂട്ടി. ഇളം ബ്രൗൺ നിറത്തിൽ ഉള്ള ലാച്ച അവളുടെ ആ വെളുത്ത ശരീരത്തിനെ പുതച്ചുകൊണ്ടു സ്വയം അഹങ്കരിച്ചു.

‘ഈ സുന്ദരിയുടെ മേനി ഞാൻ മാത്രം പുൽകുന്നു ഇപ്പോൾ’ എന്ന ഭാവേനെ.

അരയിലെ അരഞ്ഞാണത്തിനു കാലിലെ കോലിസിനോട് അസ്സൂയ തോന്നിയ നിമിഷങ്ങൾ. കാരണം അരഞ്ഞാണം അവളുടുത്തിരുന്ന ലാച്ചയുടെ മെല്ലെ കൂടെയാണ് ഇട്ടിരുന്നത്. കാലിലെ വെളുത്ത തൊലിയിൽ പറ്റിപിടിച്ചു കിടന്നു കൊണ്ട് ആ കൊലുസ്സ് അരഞ്ഞാണത്തെ നോക്കി കൊഞ്ഞണം കൊത്തി.

അഫ്സൽ എന്നായിരുന്നു താഹിയയുടെ ചെറുക്കന്റെ പേര്. അവനും ആ കുടുംബത്തോട് അധികം വൈകാതെ തന്നെ ഇഴുകി ചേർന്ന്. അവനു ഫൈസൽ ഒരു മൂത്ത ചേട്ടനെ പോലെയും ഫൈസലിന്റെ ഭാര്യ, തസ്സു എന്ന് എല്ലാരും വിളിക്കുന്ന തസ്ന മൂത്ത ഇത്തയെ പോലെയും .അത് ഊട്ടി ഉറപ്പിക്കാൻ ഒരു ചെറുകാര്യം കൂടി ഉണ്ട്. തസ്നയുടെ ജൂനിയർ ആയിരുന്നു അഫ്സൽ കോളേജിൽ.

നിഷ്കളങ്കമായ, മറ്റൊരു വേണ്ടാത്ത ചിന്തയും ഇവർക്കിടയിൽ കടന്നു വരാത്ത ഒരു കൂട്ടം ആളുകൾ. അവർ ജീവിതം ഉല്ലാഹിസിച്ചു ജീവിച്ചു കടന്നുപോയി. ഇടകിടക്കുള്ള കൂടിച്ചേരലുകളും ഔട്ടിങ് എക്കെയായി മൂന്നുനാലു വർഷങ്ങൾ കടന്നുപോയി.

Leave a Reply

Your email address will not be published. Required fields are marked *