“”ഇനി ഒരു കാര്യം കൂടി… നീ എന്നെ ചേച്ചി എന്നൊന്ന് വിളിച്ചേ… ഒന്ന് കേൾക്കാനാ…””മുതലെടുക്കണേണ സജി… പുന്നാര മോള് തനി സ്വഭാവം പൊറത്തെടുക്കാൻ തുടങ്ങി… കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നാണല്ലോ…
“”ചേച്ചി… വാ സിനിമക്ക് പോവാം…””ഇപ്പൊ അവള്ടെ ചുണ്ടിൽ ഒരു ചിരി വിരിയാൻ തുടങ്ങി… ഹായ് നല്ല ചിരി… അവൾ മെല്ലെ എന്റെ രണ്ടു കവിളിലും നുള്ളി…
“”നല്ല കുട്ടി… വാ എണീക് എട്ടുമണി ആവാറായി… നമ്മുക്ക് പോണ്ടേ…””പിന്നെ അവൾ എഴുന്നേറ്റ് നേരെ ബാത്‌റൂമിൽ പോയി… ഞാനും പോയി റെഡി ആവാൻ തീരുമാനിച്ചു… കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ താഴോട്ട് ചെന്നു… വൈകാതെ തന്നെ അവളും… അവളെ ഇറങ്ങി വന്നതും ഞാൻ അറിയാതെ അവളെ തന്നെ നോക്കി നിന്നു… ഒരു മഞ്ഞ ബനിയനും ജീൻസ് പാന്റും ആണ് വേഷം… മുടി പോണി ടൈൽ ആയിരുന്നു… കണ്ണെഴുതിയിട്ടുണ്ട്… ചെറിയൊരു കറുത്ത പൊട്ടും… ആ വേഷത്തിൽ അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു… ഞാൻ എന്റെ ജീവിതത്തിൽ ഒരു പെണ്ണിനേയും ഇങ്ങനെ നോക്കി നിന്നിട്ടില്ല… ഞാൻ നോക്കുന്നത് കണ്ടതും അവളുടെ മുഖത്ത് ചെറിയൊരു ചിരി വിരിഞ്ഞു… അവൾ എന്റെ അടുത്തേക്ക് വന്നതും എനിക്ക് തല കറങ്ങുന്നത് പോലെ ആയി…
“”നീ എന്താ ഇങ്ങനെ നോക്കുന്നെ “”അവൾ എന്റെ അടുത്ത് വന്ന് ചോദിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത്…
“”ഒന്നുല… വാ പോവാ…””ഞാൻ ചമ്മൽ പുറത്തുകാണിച്ചില്ല… അങ്ങനെ നേരെ ഞങ്ങൾ പുറത്തിറങ്ങി…
“”നിന്റെൽ ബൈക്ക് ഒന്നും ഇല്ലേ???””
“”ബൈക്ക് സർവീസ് ചെയാൻ കൊടുത്തു, ഇപ്പൊ ഇവിടെ കാർ ഉണ്ടല്ലോ, പിന്നെ എന്തിനാ ബൈക്ക്???””
“”കാറിൽ പോവാൻ ഒരു മൂഡ് ഇല്ല.. നമ്മുക്ക് ബൈക്കിൽ പൂവാം…””
“”അയിന് ബൈക്ക് വേണ്ടേ.. “”
“”അതൊന്നും എനിക്കറിയണ്ട… എനിക്ക് ബൈക്കിൽ തന്നെ പോണം…””അയിന് ബൈക്ക് നിന്റെ അച്ഛൻ കൊണ്ട് വെച്ചിട്ടുണ്ടോ…എന്ന് ചോദിച്ചാലോ, അല്ലെങ്കിൽ വേണ്ട…പെട്ടന്നാണ് എനിക്ക് വിഷ്ണുവിനെ ഓർമ വന്നത്… ഞാൻ ഫോൺ എടുത്ത് നേരെ അവനെ വിളിച്ചു… രണ്ടു മൂന്നു റിങ്ങിനു അവൻ എടുത്തു…ശേഷം ഞാൻ ബൈക്ക് ന്റെ ആവിശ്യം അവനോട് പറഞ്ഞു…. ഒരു മുപ്പതു മിനിറ്റ് ആവുന്നതിനു മുൻപ് അവൻ വണ്ടിയുമായി വന്നു…. ബൈക്ക് കൊണ്ട് വച്ച് അവൻ എന്റെ കാർ കൊണ്ടുപോയി… ഇതൊക്കെ നടക്കുമ്പോ അവൾ വീടിന്റെ അകത്തായിരുന്നു…