“”എടാ ഞാൻ സത്യമായും വിളിച്ചു പറയും കേട്ടോ…”” ഞാൻ പോവുന്നതിനിടയിൽ അവൾ വിളിച്ച് കൂവി…
പക്ഷെ ഞാൻ റൂമിൽ കേറാതെ നേരെ ബാൽക്കണിയിലോട്ട് വിട്ടു… അമ്മ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അതുപോലെ ഒന്നും പെരുമാറാൻ എന്നെ കൊണ്ട് പറ്റില്ല… പോരാത്തതിന് വീട്ടി തന്നെ ഇരിക്കുന്നത് ചടപ്പാണ്… പിന്നെ കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നേരം പോയതറിഞ്ഞില്ല…ഒരു ഏഴുമണി ആയതും ഞാൻ പുറത്തെങ്ങോട്ടേലും പോവാൻ വേണ്ടി കാറിന്റെ കീയും എടുത്ത് പുറത്തോട്ടിറങ്ങി…
“”ആധി.. ഡാ… നീ എങ്ങോട്ടാ.. നിന്നോട് അമ്മ എങ്ങോട്ടും പോവല്ലേ എന്ന് പറഞ്ഞതല്ലേ.. പോരാത്തതിന് ഞാൻ ഇവിടെ ഒറ്റക്കും… “”ഞാൻ കാർ എടുക്കാൻ ഇറങ്ങിയതും അവൾ എന്റെ പിന്നാലെ ഓടി വന്ന് പറഞ്ഞു…
“”അമ്മ അങ്ങനെ പലതും പറയും… പിന്നെ നിനക്ക് എന്താ ഇവിടെ ഒറ്റക്കിരുന്ന… നിന്നെ ആരും പിടിച്ച് തിന്നുവൊന്നും ചെയ്യില്ല.. തിന്നാൻ പോയിട്ട് നിന്റെ അടുത്ത് പോലും ആരും വരില്ല…””അങ്ങനെ ഒരു ലോഡ് പൂച്ച ഞാൻ വാരി വിതറി…
പിന്നെയും ഞാൻ വണ്ടിയെടുക്കാൻ പോയതും അവൾ എനിക്ക് വട്ടം ചാടി…””നിന്നോടല്ലേ പോവാൻ പറ്റില്ല എന്ന് പറഞ്ഞെ… എന്നിട്ട് അവൾ എന്റെ കീ എടുക്കാൻ വേണ്ടി കൈയിൽ കേറി പിടിച്ചു…
“”കൈയീന്ന് വിടടി… എടി വിടാൻ…””
“”ഇല്ല വിടില്ല “”അവൾ തീരെ വിട്ടുതന്നില്ല… പിന്നെ ഞാൻ ഒന്നും നോക്കിയില്ല, എന്റെ പൂർണ ശക്തി എടുത്ത് കൈ കുടഞ്ഞു… കൈ കുടഞ്ഞതും അത്യാവശ്യം നല്ല രീതിക്ക് കൈ അവള്ടെ മുഖത്ത് ഒന്ന് കൊണ്ടു… മുഖത്ത് കൈ കൊണ്ടതും അവള്ടെ കണ്ണേലാം നിറയാൻ തുടങ്ങി… കൊണ്ടാഭാഗത് പെട്ടന്ന് നല്ലവണ്ണം ചുവത്തു… സത്യം പറഞ്ഞാൽ ഇപ്പൊ നടന്നത് കണ്ടാൽ ഞാൻ അവളെ തല്ലിയതാന്നെ ആരും പറയു… അവളുടെ കണ്ണൊക്കെ നിറഞ്ഞത് കണ്ടപ്പോ എനിക്കെന്തോ വല്ലാതെയായി… ആ കണ്ണുകളിൽ എന്നെ കത്തിക്കാൻ ഉള്ള ദേഷ്യം ഉള്ളത് പോലെ തോന്നി… കുറച്ച് നേരം എന്നെ നോക്കി നിന്നതും അവൾ നേരെ റൂമിലോട്ട് ഓടി… ഞാൻ ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചോണ്ട് അവിടെ തന്നെ നിന്നു… ഇനി അവൾ എങ്ങാനും അമ്മയോട് വിളിച്ച് പറഞ്ഞാലോ… പറഞ്ഞാൽ ചിലപ്പോ പണി കിട്ടും… ഞാൻ നേരെ അവളുടെ റൂമിലേക്ക് വെച്ച് പിടിച്ചു… ആദ്യം താഴെയുള്ള റൂമിൽ എല്ലാം നോക്കി, പക്ഷെ അവിടെ ഒന്നും ഉണ്ടായിരുന്നില്ല… അപ്പോ അവൾ എന്റെ മുറികടുത്തുള്ള റൂമിൽ ഉണ്ടാവും എന്ന് ഞാൻ ഉറപ്പിച്ചു… അവിടെ ചെന്ന് നോക്കിയപ്പോ അവൾ അവിടെ തന്നെ ഉണ്ട്…അവൾ ഇങ്ങോട്ട് നോക്കി കമിഴ്ന്നു കിടക്കുവാണ്…മുഖം കയ്യുകൾക് ഇടയിലയാണ് കിടക്കുന്നത്…