“”മോളെ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ഇവനെ ശ്രെദ്ധിച്ചോണം…””അവൾ അമ്മയോട് ശെരി എന്ന് തലയാട്ടി…
“”പിന്നെ നിന്നോടുകൂടിയ, മോളെ തനിച്ചാക്കി എങ്ങും പോവരുത്… കേട്ടല്ലോ..””
“”ആ ശെരി ശെരി…”” ഞാൻ ഒരു പുച്ഛം ചേർത്ത് പറഞ്ഞു… പിന്നെ അധിക നേരം നിന്നില്ല, അമ്മ ഇറങ്ങി… വണ്ടി ഗേറ്റ് കടന്ന് പോവുന്നതും നോക്കി ഞാൻ അങ്ങനെ നിന്നു… ഉള്ളിൽ എന്തോ ഒരു സങ്കടം…
“”ആധി നീ ഇങ്ങ് അടുത്ത് “” അമ്മ എന്തോ സ്വകാര്യം പറയാൻ എന്ന രീതിയിൽ എന്നെ അടുത്തേക്ക് വിളിച്ചു… അത് മനസിലാക്കിയ ഞാൻ അമ്മേടെ തൊട്ടടുത്തായി നിന്നു…
“”നിങ്ങൾ തമ്മിൽ ഇന്നലെ മാളിൽ വെച്ച് ഉണ്ടായെതെലാം അവൾ എന്നോട് പറഞ്ഞു… ഇന്നലെ അവളുടെ മൈൻഡ് ശെരിയല്ലായിരുന്നു അതുകൊണ്ടാ പെട്ടന്ന് അങ്ങനെ പെരുമാറിയെ… അതി പെണ്ണുങ്ങൾക് ചില സമയങ്ങളിൽ അങ്ങനാ “”ഇത് കേട്ടപ്പോ എന്നിലൊരു ഞെട്ടലുണ്ടായി ഒപ്പം ദേഷ്യവും ഉണ്ടായി …
“”ചെല സമയത്ത് എന്ത് അങ്ങണെന്ന് “”
“”അതൊന്നും നീ അരിയാറായിട്ടില്ല… ആവുമ്പോ പറയാം… പിന്നെ നീ അത് മനസ്സിൽ വിചാരിച്ച് അവളോട് പെരുമാറേരുത്… പിന്നെ പറഞ്ഞാൽ അനുസരിക്കാതെ ഇരുന്നാൽ നിന്നോട് ഞാൻ ഒരിക്കലും മിണ്ടില്ല, നിന്റെ അച്ഛനാണെ സത്യം…പിന്നെ നീ അവളെ എടി പോടീ എന്നൊന്നും വിളക്കാതെ ചേച്ചി എന്ന് തന്നെ വിളിക്കണം “”ഓ തള്ള എന്റെ വീക്നെസ്സിൽ തന്നെ കേറി പിടിച്ചു….പിന്നെ അവളെ ചേച്ചി എന്ന് എന്റെ പട്ടി വിളിക്കും… അല്ല പിന്നെ…
“”ആ ശെരി ശെരി… അമ്മ ഇറങ്ങാൻ നോക്ക്…””പിന്നെ ഒട്ടും താമസിക്കാതെ തന്നെ അമ്മ ഇറങ്ങി… വണ്ടി ഗേറ്റ് കടന്നു കഴിയും വരെ ഞാൻ അവരെ തന്നെ നോക്കി നിന്നു…
“”ആന്റി പറഞ്ഞത് കേട്ടല്ലോ… വല്ല അനുസരണക്കേട് കാണിച്ച അപ്പൊ ഞാൻ ആന്റിയെ വിളിക്കും..”” ഇവളാപ്പോഴേക്കും ഭരണം ഏറ്റെടുക്കാൻ തൊടങ്ങിയോ…ഇതെല്ലാം കൂടി എനിക്ക് പെരുത്ത് വരുന്നുണ്ടായിരുന്നു…
“”നീ നിന്റെ പണി നോക്കെടി… വല്ലാതെ കളിച്ച നിന്നെ തല്ലിക്കൊന്നു ആ കായലിൽ താഴ്ത്തും…””ഇതൊക്കെ പറഞ്ഞിട്ടും അവൾക്കൊരു കൂസലുമില്ല… പിന്നെ അവിടെ നിന്നില്ല നേരെ എന്റെ റൂമിലേക്ക് പോവാൻ തുടങ്ങി…