“”ഇനിയും അവനെ നഷ്ടപ്പെടാൻ എനിക്ക് വയ്യ മോളേ… അതുകൊണ്ടാ ഞാൻ മോളോട് അവനെ കൊണ്ടുപോവാൻ പറയുന്നേ… മോളാവുമ്പോ അവനെ നല്ലപോലെ നോക്കും എന്ന് എനിക്കറിയാം…””അമ്മേയുടെ കരച്ചിൽ മെല്ലെ കുറയാൻ തുടങ്ങി…
“”പേടിക്കണ്ട ആന്റി… ഞാൻ അവനെ നോക്കിക്കോളാം… അവന് ഒരു കുഴപ്പവും ഉണ്ടാവില്ല…”” അവൾ ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് പറയുന്നത് പോലെ തോന്നി…
“”ആന്റി ധൈര്യായിട്ട് പോയി വാ…””അപ്പോഴേക്കും അമ്മ നോർമൽ ആയി വന്നു …
“”മോളൊരു കാര്യം ചെയ്യ്, അവൻ റൂമിൽ ഉണ്ടാവും ഒന്ന് വിളിച്ചിട്ട് വരാവോ??””അവൾ മറുതൊന്നും തലയാട്ടി… ഇതിനിടയിൽ എന്റെ കണ്ണും നിറഞ്ഞിരുന്നു… അമ്മ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്… പക്ഷെ അതൊന്നും ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നില്ല…
അവൾ നേരെ എന്റെ റൂമിലേക്കാണ് എന്നെനിക്ക് മനസിലായി… ഇനി ഇവിടെ നില്കുന്നത് ശെരിയല്ല… ഞാൻ നേരെ റൂമിലോട്ട് വെച്ച് പിടിച്ചു… റൂമിൽ എത്തിയതും ഞാൻ കട്ടിലിൽ കിടന്നു… വൈകാതെ തന്നെ അവൾ റൂമിൽ എത്തി…ഞാൻ ഉറങ്ങുന്നത് പോലെ കിടന്നു…
“”ആധി… ഡാ ആധി…””അവൾ എന്നെ തട്ടി വിളികാൻ തുടങ്ങി …
“”എന്താ??? ഒന്ന് സ്വസ്ഥായി കെടക്കാൻ സമ്മതിക്കോ???””മുഖത്ത് ദേഷ്യം വരുത്തികൊണ്ട് ചോദിച്ചു…
“”നിന്നെ ആന്റി വിളിക്കുന്നു, താഴോട്ട് വരാൻ… “”എന്ന് പറഞ്ഞവൾ താഴോട്ട് ചെന്നു… താമസിക്കാതെ ഞാനും പോയി…
“”എന്താ അമ്മേ??? എന്തിനാ വിളിച്ചേ??””ഞാൻ ഒന്നും അറിയാത്ത പോലെ നിന്നു…
“”നീ നാളെ മോൾടെ കൂടെ ഒന്ന് ചെല്ലണം.. “” അമ്മക് ഇവളെ ഈ മോളുവിളി ഇച്ചിരി കൂടുന്നുണ്ട്… ഞാൻ അവള്ടെ നോക്കിയപ്പോ അവളും എന്റെ മറുപടിക്കായി കാത്തു നിൽക്വായിരുന്നു..
“”എങ്ങോട്ട്?? എന്തിന്???””എങ്ങോട്ടാണ് എന്ന് എനിക്കറിയായിരുന്നെങ്കിലും ഞാൻ ആദ്യം ഒന്ന് എതിർക്കാൻ തീരുമാനിച്ചു…
“”ഇവളുടെ കൂടെ എറണാകുളം വരെ… അഡ്മിഷൻ ആവിശ്യത്തിന്…””
“”എനിക്ക് പറ്റില്ല… ഞാൻ ബിസ്സിയാ…””ഞാൻ എന്തൊക്കെ പറഞ്ഞാലും അമ്മ ഒരു വിട്ടുവിഴ്ചക്കും തയാറാവില്ല എന്ന് എനിക്ക് പൂർണ്ണ ബോധ്യം ഉണ്ട്…
“”അത് പറഞ്ഞാൽ പറ്റില്ല… ഇവൾക്ക് ഇവടെ സ്ഥലങ്ങൾ ഒന്നും അറിയില്ല… നീ കൊണ്ടുപോയെ പറ്റു…””അമ്മ വാശി പിടിക്കാൻ തുടങ്ങി… അമ്മ പോവുന്നതിന് മുന്പേ വെറുപ്പികണ്ടല്ലോ എന്ന് വച്ച് ഞാൻ സമ്മതിച്ചു കൊടുത്തു… അങ്ങനെ അമ്മ ഇറങ്ങാറായി… കൊറച്ചു കഴിഞ്ഞപ്പോ പോവാനുള്ള വണ്ടി വന്നു… അമ്മക്കൊപ്പം അമ്മേടെ അസിസ്റ്റന്റ് മീനാക്ഷി ചേച്ചി കൂടെ ഉണ്ടായിരുന്നു…