“”മോള് അഡ്മിഷൻ ആവിശ്യത്തിന് ഒറ്റക്ക് പോണ്ടാ… അവൻ വരും ഒപ്പം…”” അമ്മ അവിടെ എല്ലാം വൃത്തിയാക്കികൊണ്ട് തുടർന്നു… “”എന്തായാലും അവൻ ഇവിടെ വെറുതെ ഇരിക്കുവാ… പിന്നെ ക്ലാസ്സും ഇല്ല…””
രണ്ടുപേരും എനിക്ക് പുറം തിരിഞ്ഞ് നില്കുന്നത്കൊണ്ട് അവരുടെ മുഖഭാവം എനിക്ക് വ്യക്തമല്ല….
“”അത് വേണ്ട ആന്റി ഞാൻ ഒറ്റക്ക് പോയിക്കൊള്ളാം… പിന്നെ ഇവിടെ എന്റെ ഒരു ഫ്രണ്ട് ഉണ്ട്, അവളെ കൂട്ടി പോകാവുന്നതേ ഉള്ളു…””അത് തന്ന നല്ലത്… ചിലപ്പോ പോവുന്ന വഴി ഞാൻ അവളെ കൊല്ലും… അല്ലെങ്കി അവൾ എന്നെ കൊല്ലും…
“”ആധി ഇവിടെ ഉള്ളപ്പോ മോള് വേറെ ആരേം വിളിക്കണ്ട… അത് മാത്രം അല്ല മോളെ…!!!ഇതു പറയുമ്പോ അമ്മേടെ ശബ്ദം മാറുന്നത് ഞാൻ അറിഞ്ഞു… കുറച്ച് ഇമോഷണൽ ആവുന്നത് പോലെ… അത് വരെ ചെയ്യുതുകൊണ്ടിരുന്നത് അമ്മ നിർത്തി…
“”അവനെ ഇവിടെ ഒറ്റക്ക് നിർത്തി പോവാൻ എനിക്ക് പേടിയാ…”” അമ്മ കരയുവാണോ?? അതെ ശബ്ദം എല്ലാം ഇടറുന്നു…
“”അവനു പന്ത്രണ്ട് വയസുള്ളപ്പോഴാ അവന്റെ അച്ഛൻ മരിക്കുന്നെ… അച്ഛനും മോനും വളരെ അടുപ്പത്തിലായിരുന്നു… അച്ഛനെ കാണാതെ അവന് ഒരു ദിവസം പോലും നില്കാൻ പറ്റാത്ത അവസ്ഥയായിരുന്നു, അങ്ങേർക്കും അങ്ങനെ തന്നെ… പക്ഷെ അവന്റെ അച്ഛൻ മരിച്ചതും അവൻ ആകെ തളർന്നു… പിന്നെ അവന് ഒരു സ്ഥലത്തും ഇരിപ്പുറകാതെ ആയി… എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും നടത്തവും ഒക്കെ ആയി…. കുറച്ചു ദിവസം ഇങ്ങനെ തന്നെ കടന്നുപോയി, അവൻ സ്കൂളിൽ പൂവാനൊക്കെ തുടങ്ങി… ഒരു ദിവസം സ്കൂളിൽ നിന്ന് ഒരു കാൾ വന്നു, അവനെ കാണാൻ ഇല്ലെന്നും പറഞ്ഞ്, ഇനി അഥവാ വീട്ടിൽ എങ്ങാനും വന്നോ എന്നറിയാനാ വിളിച്ചത്… പക്ഷെ അവൻ ഇങ്ങോട്ടൊന്നും വന്നിട്ടുണ്ടായിരുന്നില്ല… കൊച്ചി സിറ്റി, എന്തിന് എറണാകുളം മൊത്തം അന്വേഷിച്ചിട്ടും അവന്റെ പോടീ പോലും കിട്ടിയില്ല… അങ്ങനെ രണ്ട് ദിവസം കഴിഞ്ഞപ്പോ കോട്ടയത്തു എവിടെന്നുന്നോ ഒരു കാൾ വന്നു.. അന്വേഷിച്ചു ചെന്നപ്പോ അവൻ തന്നെ… പോലീസ് എല്ലാം ചേർന്ന് അധിയെ വീട്ടിൽ എത്തിച്ചു… അപ്പോഴത്തെ ദേഷ്യത്തിന് അവനെ ഞാൻ കൊറേ തല്ലി… പക്ഷെ ഒരു പ്രധികാരണമോ ഒന്നും ഉണ്ടായില്ല… എന്തിന് ഒന്ന് കരഞ്ഞുപോലും ഇല്ല അവൻ… ഒന്ന് രണ്ട് മാസം അവനെ ഞാൻ എങ്ങും വിട്ടില്ല… അന്നൊന്നും അവൻ ഒന്ന് ചിരിക്കുന്നതോ കരയുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല… ഒരു ദിവസം രാവിലെ അവന്റെ റൂമിൽ ചെന്ന് നോക്കിയപ്പോ അവൻ അവിടെ ഇല്ല… പിന്നെയും അവൻ എങ്ങോട്ടേക്കൊ പോയിരുന്നു… ആ പ്രാവിശ്യം അവനെ കിട്ടിയത് പാലക്കാട്-തമിഴ്നാട് ബോർഡർഇൽ നിന്നായിരുന്നു… പിന്നെയും എല്ലാരും ചേർന്ന് അവനെ ഇവിടെ എത്തിച്ചു… അന്ന് ഞാൻ അവനെ ഒന്നും ചെയ്തില്ല പക്ഷെ കെട്ടിപിടിച് കുറെ ഞാൻ കരഞ്ഞു, അങ്ങനെങ്കിലും അവൻ ഇനി ഒന്നും ചെയ്യാതിരിക്കാൻ പക്ഷെ രണ്ട് കൊല്ലത്തിനു ശേഷം അവൻ പിന്നെയും പോയി…അങ്ങനെ ആറുകൊലത്തിനിടയിൽ അവൻ നാല് പ്രാവിശ്യം ഇറങ്ങി പോയി… അവസാനം ആയി പോയത് ബാംഗ്ലൂർ ആയിരുന്നു… അന്ന് എനിക്കുള്ള സകല വലിയ ആളുകളെയും ഞാൻ വിളിച്ചു അവനെ ഒന്ന് കിട്ടാൻ “” അമ്മ തെങ്ങി തെങ്ങി കരയാൻ തുടങ്ങി… അവൾ അമ്മയെ ചേർത്തുപിടിച്ഛ് സമാധാനിപ്പിക്കുന്നുണ്ടായിരു…