“”അതൊന്നും കൊഴപ്പല്ല അഞ്ചു നീ വിട്ടോ … ഇവൻ പാടും… അല്ലെങ്കിൽ ഞാൻ പാടിക്കും…””അതിൽ ഒരു ഭീഷണി ഉണ്ടായിരുന്നില്ലേ… ആ ഉണ്ട് ഉണ്ട്… അഞ്ചു പോയതും അവൾ എന്നെ പിടിച്ച് ഒരു സൈഡിലേക്ക് മാറി…എന്റെ പാന്റിൽ പിടിച്ചു…
“”ആരാടാ നിന്റെ ആന്റി?? ഏഹ് ആരാന്ന്?? ഇനി എന്നെ നാണം കിടത്തിയ നിന്റെ കിണ്ണിങ്ങമണി ഞാൻ പൊട്ടിക്കും…””സാദാരണ ഞാൻ ഭീഷണിയിൽ പേടിക്കാറില്ല, പക്ഷെ ഇവളെ പേടിക്കണം.. ചിലപ്പോ ഉറങ്ങുമ്പോ എന്റെ ഉണ്ണിയെ എങ്ങാനും മുറിച്ചാലോ… ദേവി ഉണ്ണി ഇല്ലാത്ത ജീവിതം ആലോചിക്കാനെ വയ്യ…
“”പിന്നെ നീ ഇന്ന് ആ പെണ്ണ് പറഞ്ഞപോലെ പാടും… അല്ലെങ്കിൽ അപ്പൊ “”മുഴുവൻ പറയും മുന്പേ അവൾ നിർത്തി… പിന്നെ പഴയ പോലെ ആയി… ദൈവമേ ഇവൾ ഇനി വല്ല മാനസിക രോഗി വല്ലോം ആണോ… ഇനി മുൾട്ടിപിൾ പേഴ്സണാലിറ്റി ഡിസോർഡർ എങ്ങാനും… മെല്ലെ അവിടന്ന് മാറി… ഒപ്പം അവളും…
“”എന്തായി റെഡി അല്ലെ “”അഞ്ചു പിന്നേം വന്നു…
“”അവൻ റെഡി ആണ് അഞ്ചു… മോള് പേടിക്കണ്ട..””ഞാൻ മറുപടി പറയും മുന്പേ അവൾ കേറി പറഞ്ഞു…
“”അയ്യോ ഇപ്പൊ പറ്റില്ല… ഞങ്ങള്ക് സിനിമക്ക് പോണം… ടിക്കറ്റ് ബുക്ക് ആക്കി പോയി…””അപ്പോഴാണ് അവളും അതോർത്തത് എന്ന് തോന്നണു… വൃന്ദ തല ചൊറിഞ്ഞു…
“”അത് സീൻ ഇല്ല… അത് കഴിഞ്ഞിട്ടേ നിന്നെ വിളിക്കുന്നുള്ളു… പോരെ…””രക്ഷയില്ല… ഇനി ഒന്നും നോക്കാനില്ല അങ്ങ് പാടി കൊടുത്തേക്കാം… അല്ലെങ്കിൽ സിനിമ കഴിഞ്ഞ് എസ്‌കേപ്പ് അടിക്കാം…
പിന്നെ നേരെ ഞങ്ങൾ സിനിമക്ക് വിട്ടു… മായാനദി ആയിരുന്നു പടം… ഇന്ന് ഇറങ്ങിട്ടെ ഒള്ളു…പടത്തിലെ ബെഡ്‌റൂം സീൻ എത്തിയതും ഞാൻ ആകെ വിയർത്തു, ഒപ്പം ഒരു പെണ്ണാണ്ണേ അതുകൊണ്ടാ… ഞാൻ ചുറ്റും നോക്കി… കൂടുതലും കാപ്ൾസ് ആണ്… ഞാൻ മടിച്ചു മടിച്ചാണെങ്കിലും അവളെ ഒന്ന് നോക്കി… അവൾ ആരെയോ നോക്കി ഇരിപ്പാണ്… നോക്കിയെപ്പോ അവിടെ ആരോ ഇരുന്ന് കിസ്സ് അടിക്കുന്നു… നല്ല അടിപൊളി കിസ്സ്… വീണ്ടും അവളെ നോക്കാൻ ശ്രെമിച്ചതും ഞങ്ങളുടെ രണ്ട് കണ്ണുകളും കൂട്ടി മുട്ടി… എന്തോ ഒരു ചമ്മിയ അവസ്ഥ… ഞങ്ങൾ ഒരുമിച്ച് തന്നെ വീണ്ടും അവരെ നോക്കി… വീണ്ടും തമ്മിൽ തമ്മിൽ നോക്കി…ഇപ്രാവശ്യം അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു… എന്തോ തേടുന്നത് പോലെ… മെല്ലെ ഞാനും അവളും മുഖം തമ്മിൽ അടുപ്പിക്കാൻ തുടങ്ങി… അവളുടെ ശ്വാസം വേഗത്തിലായി… പക്ഷെ എന്തോ ഓർത്ത പോലെ ഞങ്ങൾ വിട്ടാകന്നു… ശേ പുല്ല്… നന്നേകേടായി… ഇനി അവള്ടെ മുഖത്ത് ഇനി എങ്ങനെ നോക്കും… ആകെ ഒരു അവസ്ഥ… ഇംഗ്ലീഷിൽ ഈ ‘awkward moment ‘ എന്നൊക്കെ പറയില്ലേ.. അത് തന്നെ…പിന്നെ പടം കഴിയും വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല… ഇതിനടയിൽ പലപ്പോഴും അവൾ എന്നെ നോക്കുന്നത് പോലെ തോന്നി… അങ്ങനെ പടം കഴിഞ്ഞ് പുറത്തിറങ്ങിയതും ഞങ്ങളെ കാത്ത് അഞ്ജുവും വിഷ്ണുവും പുറത്തുണ്ടായിരുന്നു … ഞാൻ മുങ്ങും എന്ന് വിചാരിച്ച് കാണും… അപ്പോഴാണ് വിഷ്ണു അവളെ ശ്രെദ്ധിക്കുന്നത്… എന്നോട് അവൻ അത് ചോദിക്കും മുന്നേ അവനെ ഞാൻ മുക്കിൽ കൊണ്ട് പോയി തല്ലാൻ ഓങ്ങി..