ദ വിച്ച് പാർട്ട്‌ 6 [Fang leng]

Posted by

പെട്ടെന്നാണ് സഹീറിന്റെ കയ്യിൽ ഉണ്ടായിരുന്ന പുസ്തകം ഒരു തിളക്കത്തോടെ വായുവിൽലേക്ക് പൊങ്ങിയത്

ഇത് കണ്ട് സഹീറും സാമുലും വേഗം തന്നെ നിലത്ത് നിന്നെഴുന്നേറ്റു

പുസ്തകം കൂടുതൽ ശക്തിയായി തിളങ്ങുവാൻ തുടങ്ങി ഒപ്പം അതിന്റെ താളുകൾ ശക്തമായി മറിയുവാനും കുറച്ചു നേരത്തത്തിനുള്ളിൽ ആ പുസ്തകം പതിയെ സഹീറിന്റെ കയ്യിലേക്ക് തന്നെ തിരികെയെത്തി

സാമുൽ :എന്താണ് ഇതൊക്കെ

സഹീർ :നമുക്ക് ഒരു വഴി തുറന്നു കിട്ടിയിരിക്കുന്നു സാമുൽ വേഗം തയ്യാറാകു നമുക്ക് യാത്ര വേഗം തന്നെ ആരംഭിക്കണം നിനക്ക് നിന്റെ രാജ്യത്തിലേക്ക് തിരിച്ചെത്തുവാനുള്ള സമയം ആയിരിക്കുന്നു സാമുൽ

പിറ്റേന്ന് അതിരാവിലെ അലി പതിയെ തന്റെ കണ്ണുകൾ തുറന്നു

“ഉമ്മാ ”

തന്നെ തന്നെ സൂക്ഷിച്ചുനോക്കികൊണ്ടിരുന്ന സായയെ കണ്ട് അലി നിലവിളിച്ചു

സായ :എന്തിനാ ഇങ്ങനെ കിടന്ന് കൂവുന്നത്

അലി :പിന്നെ ഇങ്ങനെ നോക്കിയാൽ ആരായാലും പേടിക്കില്ലേ

സായ :ഞാൻ ഈ ചായ തരാൻ വേണ്ടി വന്നതാ ഇതാ കുടിക്ക് നേരം വെളുത്തു

അലി വേഗം തന്നെ ചായ കയ്യിൽ വാങ്ങിച്ചു

അല്പനേരത്തിനു ശേഷം

അലി :അപ്പോൾ ഞാൻ ഇറങ്ങട്ടെ ഇവിടെ കിടക്കാൻ അനുവദിച്ചതിനും ഭക്ഷണം തന്നതിനും എല്ലാം ഒരുപാട് നന്ദിയുണ്ട്

ഇത് കേട്ട് സായയുടെ മുഖം പെട്ടെന്ന് വാടി

സായ :ശെരി നീ പൊക്കോ ഇനി താമസ്സിക്കണ്ട

അലി പതിയെ മുൻപോട്ട് നടക്കാൻ ഒരുങ്ങി

“അലി ”

പെട്ടെന്നാണ് സായ അവനെ വിളിച്ചത്

അലി :എന്താ

സായ വേഗം തന്നെ വീട്ടുമുറ്റത്തെ മരത്തിനടുത്തേക്ക് എത്തി ശേഷം പതിയെ അതിൽ കെട്ടിയിരുന്ന പട്ടം അഴിച്ചെടുത്തു ശേഷം പതിയെ അലിയുടെ അടുത്തേക്ക് എത്തി

സായ :ഇതാ ഇത് വെച്ചോ പോയി ഉമ്മയെ മോചിപ്പിക്ക്

അലി :വേണ്ട ഇത് നിന്റെ ഒരേ ഒരു കൂട്ടല്ലേ

സായ :സാരമില്ല ഇപ്പോൾ എനിക്ക് കൂട്ടുകാരനായി നീ ഇല്ലേ

അലി :സായ നീ എന്റെ കൂടെ വരുന്നോ ഞാൻ നിന്നെ ഗ്രാമത്തിൽ എത്തിക്കാം

സായ :വേണ്ട അലി എനിക്ക് അതിന് സാധിക്കില്ല എന്റെ ജീവിതം ഇവിടെയാണ്

ഇത്രയും പറഞ്ഞു സായ പട്ടം അലിയുടെ കയ്യിലേക്ക് നൽകി

Leave a Reply

Your email address will not be published. Required fields are marked *