ദ വിച്ച് പാർട്ട്‌ 6 [Fang leng]

Posted by

ദ വിച്ച് പാർട്ട്‌ 6

The Witch Part 6 | Author : Fang leng | Previous Part


ഒരുപാട് താമസ്സിച്ചു എന്നറിയാം ഇതുവരെ പല പല തിരക്കിൽ ആയിരുന്നു പിന്നെ ഇടക്ക് കുറച്ചു കാര്യങ്ങളും വന്നു എല്ലാവരും ക്ഷമിക്കുക മുൻ പാർട്ടുകൾ ഒന്നുകൂടി വായിച്ച ശേഷം തുടന്നു വായിച്ചാൽ അത് കൂടുതൽ നന്നായിരിക്കും

അലി :(ഉമ്മാ ഇത് അവള് തന്നെ സുന്ദരിയായ പിശാച് എന്റെ കാര്യം തീരുമാനമായി )

പെൺകുട്ടി :ഞാൻ ചോദിച്ചത് കേട്ടില്ലേ നീ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നതെന്ന്

അലി :അത് പിന്നെ അത്..

പെൺകുട്ടി അലിയുടെ അടുത്തേക്ക് എത്തി അവനെ അടിമുടി നോക്കാൻ തുടങ്ങി

അലി :(എവിടെ നിന്ന് കഴിച്ചു തുടങ്ങണം എന്ന് ആലോചിക്കുകയാണെന്ന് തോന്നുന്നു ഇനിയും താമസ്സിച്ചാൽ നിന്നെ ഇവൾ അകത്താക്കും അലി വേഗം എന്തെങ്കിലും ബുദ്ധി പ്രായോഗിക്ക് )

പെൺകുട്ടി :നീ എന്താ ആലോചിക്കുന്നത്

അലി :അത് പിന്നെ എന്നെ കാണാൻ ഇത്തിരി കൊള്ളാമെന്നേ ഉള്ളു കഴിക്കാൻ ഒട്ടും രുചിയുണ്ടാകില്ല

പെൺകുട്ടി :നീ എന്തൊക്കെയാടാ ഈ പറയുന്നത്

അലി :സത്യം പച്ചയായ സത്യം എന്നെ കഴിച്ചാൽ പിന്നെ പിശാചിന് അതിന്റ പേരിൽ ദുഖിക്കേണ്ടി വരും

പെൺകുട്ടി :നിന്നെ കണ്ടപ്പഴേ എനിക്ക് തോന്നി തലക്ക് നല്ല സുഖമില്ലാത്ത ആരോ ആണെന്ന് ഇല്ലാതെ ഇങ്ങനെ പിച്ചും പേയും വിളിച്ചു പറയില്ല

അലി :എന്ത് വേണമെങ്കിലും പറഞ്ഞോ എന്നെ ഒന്ന് വെറുതെ വിട്ടാൽ മാത്രം മതി പിശാചെ

പെൺകുട്ടി :ആരാടാ പിശാച് കുറേ നേരമായല്ലോ നീ തുടങ്ങിയിട്ട് എന്റെ വീട്ടിൽ അതിക്രമിച്ച് കടന്നതും പോര..

അലി :അപ്പോൾ നീ അല്ലേ ആ സുന്ദരിയായ പിശാച്

പെൺകുട്ടി :ഏത് സുന്ദരി ഏത് പിശാച്

അലി :അപ്പോൾ അത് നീ അല്ലേ പിന്നെ നീ ആരാ

പെൺകുട്ടി :അത് ഞാൻ അല്ലേ അങ്ങോട്ട്‌ ചോദിക്കേണ്ടത് ആരാടാ നീ

Leave a Reply

Your email address will not be published. Required fields are marked *