ഇഷ 2 [ishitha]

Posted by

അച്ഛാ എന്താ ഇന്നും പറയാത്തത് ..

എല്ലാം ശെരിതന്നെ മോളെ പക്ഷെ മോളെങ്ങിനെ ഇതെല്ലം അറിഞ്ഞത് ..?

അതൊക്ക ഞാനറിഞ്ഞു അച്ഛാ കുറ കാലം മുന്നേ തന്നെ .. പിന്നേ ആ പകൽമാന്യന്റെ ഇമേജ് കളഞ്ഞു മുടികേണ്ടാ എന്നുവെച്ചു ആരോടും പറഞ്ഞില്ല അത്രതന്നെ ..

അതെല്ലാം സത്യമാണ് മോളെ പക്ഷെ അച്ഛനു അറിയണം മോളോട് ഇതൊക്കെ ആരാ പറഞ്ഞതെന്ന് ..?

വേറെ ആരുമല്ലച്ഛാ .. മാമന്റെ മോള് തന്നെ ജിഷ ചേച്ചി .. എന്തു അയാളൊന്നു ഞെട്ടി .. പ്രഭകരന്റെ മോളോ .? അവളെങ്ങിനെ ?

അതെല്ലാം അവൾക്കറിയാം ഇപ്പോൾ നിങ്ങളെക്കൂടാതെ ജിഷച്ചേച്ചിക്കും എനിക്കും മാത്രമേ ഈ കാര്യങ്ങൾ അറിയൂ ..

അവളിതെങ്ങിനെ അറിഞ്ഞു എന്നുകൂടെപറമോളെ .?

അതെല്ലാം പറയാം ഏതൊക്കെ ഇതിനെക്കാളും വലിയ ട്വിസ്റ്റുകളാണച്ഛാ .. അച്ഛൻ എത്രയും പെട്ടന്നു നാട്ടിൽവരണം നമുക്ക് കാണണ്ടേ എത്രകാലമായി അച്ഛനും മൊളും കൂടെ ഒന്നു നേരിട്ട് കണ്ടിട്ട് ..

വരാം മോളെ അച്ഛനെല്ലാം അറിയണം..പക്ഷെ ഇപ്പോൾ അച്ഛനെ അംഗീകരിക്കുന്ന ആരുമില്ലല്ലോ മോളെ നാട്ടിൽ പിന്നേ എങിനെ ..?

ആരുമില്ലെന്നോ അച്ഛന്റെ മോളില്ലേ ഇവിടെ .. അച്ഛൻ ഇനി നാട്ടിൽ നിന്നാമതി .. അതെങ്ങിനെ മോളെ അച്ഛന്റെ ബിസിനസ്സെല്ലാം ഇവിടെയല്ലേ..

അതെല്ലാം അവിടെ നിന്നോട്ടെ ഇടയ്ക്കു പോകാലോ അച്ഛൻ നാട്ടിൽ എന്നിടയു മോളെ കണ്ടിട്ടും അച്ഛനു തിരിച്ചുപോകാൻ തോന്നുവാണേൽ പൊക്കോ.. അവൾ പിണക്കം നടിച്ചുകൊണ്ടുപറഞ്ഞു ..

ഇല്ല മോളെ അച്ഛൻ വരാം .. അച്ഛൻ ഇനിയെങ്കിലും അച്ഛന്റെ മോളെ സ്നേഹിക്കണം .. ഇപ്പോൾ അച്ഛനു നഷ്ടമായെതെല്ലാം തിരിച്ചു കിട്ടിയ പോലെ എന്തായാലും അച്ഛന്റെ മോള് അച്ഛനെ വെറുത്തില്ലല്ലോ അച്ഛനെ മനസ്സിലാക്കാൻ മോൾക്ക് മട്രമല്ലെ കഴിഞ്ഞുള്ളു ..

അതെ അച്ഛൻ അച്ഛന്റെ മോള് ഇനിമുതൽ എന്നും അച്ഛന്റെ കൂടെയുണ്ടാകും അച്ഛൻ പെട്ടെന്നു വന്നു മോളെ കാണു ..

വരാം മോളെ അച്ഛൻ ഇനി നാട്ടിൽ നിൽക്കാനുള്ള കര്യങ്ങൾ നോക്കട്ടെ എന്തായാലും തറവാട്ടിലേക്ക് ഇനി പെട്ടന്നു പോകാൻ കഴിയില്ല തല്ക്കലം ഒരു ഫ്ലാറ്റ് എടുക്കാൻ നൊക്കം അവിടെ മോൾടെ അടുത്തു തന്നെ അപ്പോ എന്നും അച്ഛനു മോളെ കാണാലോ ..

Leave a Reply

Your email address will not be published. Required fields are marked *