ചുരുളി 2
Churuli Part 2 | Author : Lohithan | Previous Part
കടപ്പുറത്ത് നല്ല വെയിൽ…. വലിയ വള്ളങ്ങൾ കരയിൽ കയറ്റി വെച്ചിരിക്കുന്നു…
സ്‌കൂട്ടർ ഒതുക്കി വെച്ചിട്ട് നളിനി പതിയെ നടന്നു… ബീച്ചിന്റെ വടക്ക് ഭാഗത്ത് കടൽഭിത്തി കെട്ടാൻ കൊണ്ടുവന്ന കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നു…
വെയിൽ ചായാത്തത്കൊണ്ട് കടപ്പുറം വിജനമാണ്…. അവൾ കുറേ നടന്നു കല്ലിൻ കൂട്ടത്തിനടുത്ത് എത്തി… അവിടെ ഒരു കല്ലിൽ ഇരുന്നു…
എന്തിനാണ് താൻ ഇവിടെ വന്നത്…! ആരെയാണ് താൻ അന്വേഷിക്കുന്നത്…! ജീവിതത്തിൽ ഒരു തവണ മാത്രം കണ്ട ഒരാൾ… ഇത്രയധികം ആഗ്രഹത്തോടെ തേടി കണ്ടുപിടിക്കാൻ മാത്രം എന്തു ബന്ധ മാണ് അയാളുമായി തനിക്കുള്ളത്…
താൻ ഭർത്താവിനെ വഞ്ചിക്കുകയല്ലേ… തനിക്ക് ഒരു കുട്ടിയില്ലേ.. സമൂഹത്തിൽ മാന്യമായ സ്ഥാനം ഇല്ലേ…
ഇങ്ങനെ ചിന്തകൾ ഓരോന്നായി മനസിൽ ഓടാൻ തുടങ്ങിയപ്പോൾ എഴുനേറ്റ് പോയാ ലോ എന്ന് ചിന്തിച്ചുപോയി…
പക്ഷേ… പക്ഷേ.. തന്നിൽ ഒരു സ്ത്രീയുണ്ട് ഒരു മനസുണ്ട്… എത്രയോ പുരുഷന്മാരെ കാണുന്നു… അവരിൽ ആരോടും തോന്നാത്ത ഒരു പ്രത്യേക വികാരം ആ മുഖവും നോട്ടവും തന്നിൽ തോന്നിപ്പിക്കു ന്നു….
സൂര്യൻ പടിഞ്ഞാറേക്ക് കുറച്ചുകൂടി താഴ്ന്നു… വെയിൽ ചൂട് കുറഞ്ഞു…. അവൾ പതിയെ എഴുനേറ്റ് നടന്നു…
കുറച്ചു മാറി ആരോ പുരുഷൻ മാരുടെ സംസാരം കേൾക്കുന്നുണ്ട്…എവിടുന്ന് ആണെന്ന് മനസിലാകുന്നില്ല…
കുറച്ചു മാറി ഒരു വലിയ വള്ളം കയറ്റി വെച്ചിരിക്കുന്നുണ്ട്… ആ ഭാഗത്തുനിന്നാണ് സംസാരം കേൾക്കുന്നത്…
ആ വള്ളത്തിനു സമീപം എത്തിയപ്പോൾ ഒന്നു പാളി നൊക്കി… വള്ളത്തിന്റെ നിഴലിൽ അഞ്ചാറു പേർ ചീട്ടു കളിക്കുന്നു..
ഒരു നിമിഷം മാത്രം കണ്ടു ആ കണ്ണുകൾ… അവരിൽ ഒരാൾ അയാൾ തന്നെ… ഒന്നൂടെ നോക്കാൻ കഴിഞ്ഞില്ല… താൻ മുൻപോട്ടു നീങ്ങിയപ്പോൾ അവർ വള്ളത്തിന്റെ മറയിൽ ആയിപോയി…
കുറച്ചു നടന്നിട്ട് നളിനി വള്ളം നിൽക്കുന്ന ഭാഗത്തേക്ക് തിരിച്ചു നടന്നു… വള്ളത്തിനു നേരെ എത്തിയപ്പോൾ ഒന്നുകൂടി നൊക്കി…