അതു ശെരിയാണന്നു മഹിക്കും തോന്നി കാരണം ഇത്രയും നേരമായിട്ടും അയാൾ മകളുടെ വിശേഷങ്ങളൊന്നും ചോദിച്ചില്ല. കാരണം അയാൾ മകൾ ഇഷ തന്നെ തെറ്റിധാരണകൾ ഒന്നുമില്ലാതെ മനസ്സിലാകിയിരിക്കുന്നു എന്നുള്ള സന്തോഷത്തിൽ അതിന്റെ കരണമറിയാനുള്ള ധൃതിയിലായിരുന്നു ..
ആ .. ശെരിയാ മോളെ അച്ഛൻ മോളെ കിട്ടിയസന്തോഷത്തിൽ അതെല്ലാം മറന്നു മോളു പറ എന്തെല്ലം വിശേഷം ഇപ്പോ എന്തിനാ പഠിക്കുന്നെ .. ?
വിശേഷങ്ങൾ ഒത്തിരിയുണ്ട് അച്ഛാ .. അതൊന്നും ഇങ്ങിനെ മെസ്സേജ് അയച്ചു പറഞ്ഞാൽ തീരില്ല അക്കാണ് ഞാൻ എന്റെ നമ്പർ തരാം .. എനിക്കു രാത്രി വിളിക്കു .. ഇപ്പോ അമ്മയെങ്ങാനും കണ്ടാൽ അപ്പൊ തുടങ്ങും ആരാ എന്താന്നൊക്കെ …
അപ്പോ പറയണം നിന്റെ അച്ഛനാണെന്നു .. എന്താ മോൾക്ക് അച്ഛനോട് സംസാരിക്കാൻ പാടില്ലെ ..?
ആ ബെസ്ററ് കൊള്ളാം അച്ഛനാണെന്നു അറിഞ്ഞാൽ പിന്നേ ഈ മൊബൈലും എന്റെ കയ്യിൽ നിന്നും വാങ്ങും.
അതെന്താ അവർക്കു ഇഷ്ടമില്ലെന്നു കരുതി മോൾക്ക് അങ്ങിനെയില്ലല്ലോ നിനക്ക് അച്ഛനോട് സംസാരിക്കലോ ..
എങ്ങിനെയെല്ലാം ചോദിച്ചാൽ കുറെയുണ്ട് പറയാൻ ഇപ്പോൾ തല്ക്കാലം അവർ ആരുമരിയണ്ട അച്ഛനും മൊളും ഉള്ള ഈ ബന്ധം .. എല്ലാ ഞാൻ വിശദമായി വിളിക്കുമ്പോൾ പറയാം ..
എങ്കിൽ അങ്ങിനെയാവട്ടെ മോളെ .. പിന്നേ അവർ പരസ്പരം നമ്പർ കൈമാറി ..
ഞാൻ രാത്രി കിടാക്കാൻ നേരം മിസ്സടിക്കാം അച്ഛാ .. ഓക്കേ മോളെ അച്ഛൻ കാത്തിരിക്കും അച്ഛനറിയണം എല്ലാം ..
ഓക്കേ bye അച്ഛാ ..
ബൈ മോളു ..
അവരുടെ ആ ചാറ്റ് അവിടെ നിന്നു എന്നിട്ടും അയാൾക്കു വിശ്വാസം വരുന്നുണ്ടായിരുന്നില്ല തന്റെ മോൾ മാത്രം തന്നെ ഇഷ്ടപെടുന്നു വെറുപ്പോ ദേഷ്യമോ ഒന്നുമില്ലാതെ . അയാൾ മകളെ പറ്റി കൂടുതലറിയാൻ രാത്രിയാകാൻ കാത്തിരുന്നു ..
രാത്രി ഒരു എട്ടുമണിയോടെ സെബാസ്റ്റ്യൻ വന്നു .. ടാ .. എന്താടാ ഒരു മൂഡോഫ് എന്തുപറ്റി ഇന്നു നീ ഓഫിസിലും വന്നില്ലല്ലോ വിളിച്ചിട്ടു എടുത്തതുമില്ല എന്താ കാര്യം ?