അച്ഛാ .. എന്താണച്ഛാ ഒന്നും പറയാത്തേ .. മോളോടും ദേഷ്യമാണോ ഇപ്പോയും അച്ഛനു ..?
അങ്ങിനെ പറയല്ലേ മോളെ അച്ഛനു ആരോടും ദേഷ്യമില്ല വെറുപ്പുമില്ല എന്നെ മനസ്സിലാക്കനും അംഗീകരിക്കാനും അവിടെ ആരുമില്ലല്ലോ അതാ അച്ഛൻ ഇത്രയും കാലം ….
ആര് ഓറഞ്ചു അച്ഛാ അച്ഛനെ ഈ ഇഷ്മോള് മനസ്സിലാക്കിയിട്ടുണ്ട് .. ഐ ടെ വേറെ ആര് അച്ഛനെ തള്ളി പറഞ്ഞാലും മോള് പറയില്ല ..
അതെന്താ മോളെ അപ്പോൾ മോൾക്ക് അച്ഛനോട് ദെഷ്യമില്ലെ. അവർ മോളോട് അച്ഛനെപ്പറ്റി എന്തെല്ലാമാണ് പറഞ്ഞു ധരിപ്പിച്ചിരിക്കുന്നതെന്നു അച്ഛനറിയില്ലല്ലോ ? അതൊന്നും ഞയായികരിക്കാനോ തിരുത്താനോ അവ്ര ആരും അച്ഛനു ഒരവസരവും തന്നിട്ടുമില്ല . എന്നെ മനസ്സിലാക്കാത്ത ആ നാട്ടിൽ പിന്നെ അച്ഛനു നിൽക്കാനും തോന്നിയില്ല .. അതാ അച്ഛൻ…
അതൊക്കെ വിട്ടേക്കച്ചാ അവരാരും മനസ്സിലാക്കിയില്ലെങ്കിലും ഈ ഇഷാമോൾക് അച്ഛനെ അറിയാം ..
അതെങ്ങിനെ മോളെ അവർ പറഞ്ഞ കഥകളൊന്നും മോള് വിശ്വസിക്കുന്നില്ല ..?
പകുതി സത്യവും ബാക്കി പകുതി ഇവരുടെ സംശയവുമാണെന്നു എനിക്കറിയാം അച്ഛാ ..
അയാൾ ഒന്നു സംശയിച്ചു എന്തായിരിക്കും മോൾ മനസ്സിലാക്കിവെച്ച ആ പകുതി സത്യം .. എന്നാലും മോൾ മാത്രം എന്നെ ഈ കാര്യത്തിൽ വിശ്വസിച്ചു ..
അച്ഛാ ..
ആ മോളെ .. അച്ഛനു അതെന്താണെന്നു മനസ്സിലായില്ല എന്താണ് മോള് അറിഞ്ഞ ആ പകുതി സത്യം ..?
അത് …
അതു.?
അതുപിന്നെ അച്ഛനറിയില്ലേ എന്താണെന്ന് അതുതന്നെ.. അവൾ എന്തോ പറയാൻ വന്നിട്ട് സംശയിച്ചു നിന്നു ..
പക്ഷെ മഹിക്ക് സംശയമായി മകൾ അറിഞ്ഞ ആ പകുതി സത്യം അതെന്തായിരിക്കും .. എന്തായാലും എല്ലാം അറിഞ്ഞിട്ടും തന്റെ മകൾക്കു എന്നോടു വെറുപ്പില്ല എന്നതൊരാശ്വാസമായി ..
പറയു മോളെ എന്നെ കുറിച്ച് അവർ പല കഥകളും പറഞ്ഞു കാണുമല്ലോ എന്നിട്ടും അച്ഛനെ മോൾ വെറുത്തില്ല അപ്പോൾ മോൾ മനസ്സിലാക്കിയ സത്യങ്ങൾ എന്തല്ലാമാണ് ..
എല്ലാം പറയാമാച്ചാ നമ്മൾ കുറെ വര്ഷങ്ങള്ക്കു ശേഷമല്ലേ ഇങ്ങിനെ അറിയുന്നത് അപ്പോൾ അദ്യം അച്ഛന്റേം എന്റേം വിശേഷങ്ങൾ പറയാം ..