ഇഷ 2
Isha Part 2 | Author : Isitha | Previous part
ഇഷ♥️(2)
മൊബൈലിൽ അപ്ലികെഷനു ഉപയോഗിച്ചാണു കഥകൾ എഴുതാറുണ്ടയിരുന്നതു .. മുന്നേ ഉണ്ടായിരുന്ന ഡിവൈസ് ക്പ്ലൈന്റായി ഇപ്പോ പുതിയ ഡിവൈസ് ആണ് യൂസ് ചെയ്യുന്നത് . ഇതിൽ ടൈപ്പ് ചെയ്തു അതു പോസ്റ്റ് ചെയുമ്പോൾ ലൈനുകളിൽ മാറ്റം കാണുന്നു വയനക്കാർക്ക് വായിക്കുമ്പോൾ മിസ്മാചിങ് വന്നേക്കാം.. ഇനിയുള്ള ഭാഗങ്ങളിൽ കൂടുതൽ ശ്രധിക്കാം .. (പുതിയ കഥ ചിലര്ക്ക് ഇഷ്ടപെട്ടില്ല എന്നു തോന്നുന്നു.. എന്നാലും കൂടുതൽ പേർക് ഇഷ്ടമായി എന്നതിലൽ സന്തോഷം .. )
.. കൂടുതൽ ട്വിസ്റ്റുകളുമായ് കഥ തുടരുന്നു .. … ഇഷിത ♥️ ……
പെട്ടന്നാണ് തന്റെ മനസ്സിലേക്ക് ആ കാര്യം ഓർമവന്നത് .. ഇഷ അവൾ ഇൻസ്റ്റയിലെ തന്റെ റിക്വസ്റ്റ് സ്വീകരിക്കണമെങ്കിൽ തന്നെ അറിഞ്ഞിരിക്കണമല്ലോ .. അടുത്ത നിമിഷം തന്നെ അയാൾക്കൊരു മെസ്സജ് വന്നു .. ഹായ് അച്ഛാ …..
മഹിക്കു ഒരേ സമയം ഞെട്ടലും ആക്മഷയുമായി ..
അയാൾ കുറച്ചുനേരത്തേക്കു എന്തു പറയണം എന്നറിയാതെ ആലോചിച്ചിരുന്നു ..
ഇൻബോക്സ് തുറന്നു വിരലുകൾ എന്തോ ടൈപ്പ് ചെയ്യാൻ തുടങ്ങുമ്പോയേക്കും മകളുടെ അടുത്ത മെസ്സേജും വന്നു .. എന്താണച്ഛാ അച്ഛനു ഈ മോളോടും ദേഷ്യമാണോ ..
ആ ചോദ്യത്തിൽ നിന്നും അയാൾക്കു മനസ്സിലായി താൻ കരുതുന്നപോലെ മറ്റുള്ളവരെ പോലെ തന്റെ മകൾക്ക് തന്നോട് യാതൊരു വെറുപ്പോ ദേഷ്യമോ ഇല്ലെന്നു ..
അയാൾ രണ്ടുംകല്പിച്ചു മോൾക്ക് റീപ്ലേ വിട്ടു ..
ഹായ് മോളെ .. മോൾക്ക് മനസ്സിലായിരുന്നില്ല അച്ഛനാണെന്നു ..?
പിന്നേ.. എത്രകാലം കഴിഞ്ഞാലും മോൾക്ക് സ്വന്തം അച്ഛനെ മനസ്സിലാകാതെ ഇരിക്കുമോ .. അച്ഛനല്ലേ മോളെ വേണ്ടാത്തത് എനികിക്കിപ്പോഴും അച്ഛനെ കാണാൻ ആഗ്രഹമുണ്ട് ..
മോളെ അച്ഛൻ .. ആയാൾ എന്തോ പറയാൻ തുടങ്ങി പക്ഷെ കഴിഞ്ഞില്ല .. അവർ വീട്ടുക്കാർ എന്തെല്ലാമാണ് തന്നെ കുറിച്ച് മകൾക്കു പറഞ്ഞു കൊടുത്തിട്ടുണ്ടാകുമെന്നു അറിയില്ലല്ലോ എന്തായാലും തന്റെ മോൾക്ക് അച്ഛനോട് വെറുപ്പൊന്നുമില്ല എന്നു തോന്നിയപ്പോൾ അയാൾക്കു വല്യ ആശ്വാസവും സന്തോഷവുമായി ..