കണക്കുപുസ്തകം 6 [Wanderlust] [Climax]

Posted by

: ഇച്ചായാ… എല്ലാം പോട്ടെന്ന് വയ്ക്കാം പക്ഷെ മൂന്നുപേരുടെ ജീവന് നമ്മൾ സമാധാനം പറയേണ്ടിവന്നാലുള്ള അവസ്ഥ എന്തായിരിക്കും..

: അതൊക്കെ നിന്റെ തോന്നലാ… അവനൊരു ചുക്കും അറിയില്ല. നമ്മളാണ് അതിന്റെയൊക്കെ പുറകിൽ എന്നുള്ളതിന് എന്തെങ്കിലും തെളിവ് വേണ്ടേ… ഉണ്ടെങ്കിൽ തന്നെ അവനെങ്ങനെ കിട്ടാനാ…

: എന്നാലും എനിക്കൊരു പേടി… എന്ത് കണ്ടിട്ടായിരിക്കും അവൻ നമ്മളുമായി ബിസിനസ് ഉറപ്പിക്കാമെന്ന് പറഞ്ഞത്… ചതിക്കാൻ ആണോ

: ചതിക്കാൻ പോകുന്നത് നമ്മളല്ലേ അന്നാമ്മേ… നീ പോയൊന്ന് നന്നായി ഉറങ്ങിയേച്ചും വാ.. ഞാൻ ഒന്ന് ആലോചിക്കട്ടെ

അന്നാമ്മയെ പറഞ്ഞുവിട്ടശേഷം അവറാച്ചൻ പല കണക്കുകൂട്ടലുകളും നടത്തി. ആരോടൊക്കെയോ ഫോണിൽ സംസാരിച്ച ശേഷം അയാളുടെ മുഖത്ത് വിടർന്ന ചിരി കണ്ടാലറിയാം…. ചോര കുറേ ചീന്താനുണ്ടെന്ന്… വൈകുന്നേരത്തോടെ അവറാച്ചൻ മേരിയെ വിളിച്ച് കുറേ നേരം സംസാരിച്ച ശേഷം അന്നാമ്മയോട് ഹരിയുമായുള്ള പാർട്ടിക്ക് വേണ്ട ഒരുക്കങ്ങൾ തുടങ്ങുവാൻ നിർദേശിച്ചു.

: ഇച്ചായാ…അറിഞ്ഞുകൊണ്ട് കുഴിയിലേക്ക് ചാടണോ…അവിടെവച്ച് എന്തെങ്കിലും ചെയ്യാനാണെങ്കിലോ അവന്റെ പ്ലാൻ

: നീ ഞാൻ പറയുന്നതുപോലെ കേട്ടാൽ മതി… സ്വപ്ന നിന്നോടൊന്നും പറഞ്ഞിട്ടുമില്ല, നീയൊന്നും അറിഞ്ഞിട്ടുമില്ല..

: എന്നാലും….

: നീ ഞാൻ പറയുന്നത് ശ്രദ്ദിച്ച് കേൾക്ക്… എന്നിട്ട് അതുപോലെ പ്രവർത്തിച്ചാൽ മതി..

അവറാച്ചൻ കുതന്ത്രങ്ങൾ മെനഞ്ഞു. മേരിയെയും ഷേർളിയെയും കൂട്ടി പാർട്ടിക് പോകുവാനും അവിടെ എങ്ങനെ പെരുമാറണമെന്നും അവറാച്ചൻ ഓരോരുത്തരെയായി പറഞ്ഞുപഠിപ്പിച്ചു.

…………………

ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം സ്വപ്ന പതിവുപോലെ ഹരിയുടെ അടുത്തേക്കാണ് പോയത്.

: ഹരിയേട്ടൻ തിരക്കിലാണോ…

: ഇപ്പൊ കഴിയും… നിനക്ക് ധൃതിയില്ലെങ്കിൽ നമുക്ക് ഒരുമിച്ച് പോകാം

: അത് പറയാനാ ഞാൻ വന്നത്… എന്നെ വീടുവരെ കൊണ്ടുവിടാമോ

: ഇരിക്കെടി പെണ്ണേ…. ഒരു പത്ത് മിനിറ്റ്

ജോലിയെല്ലാം കഴിഞ്ഞ് സ്വപ്നയോടൊപ്പം ഹരിയും ഇറങ്ങി. സ്വപ്ന വരുമ്പോൾ കൊണ്ടുവന്ന ബാഗ് എടുക്കാതെയാണ് അവൾ ഓഫീസിൽ നിന്നും ഇറങ്ങിയത്. ഹരിയുടെ കൂടെ ചുറ്റികറങ്ങിയശേഷം വണ്ടിയിൽ നിന്നും ഇറങ്ങാൻ നേരം അവളുടെ മുഖം വല്ലാതായി. കണ്ണുകളിൽ എവിടെയോ ഭയം ഒളിഞ്ഞിരിക്കുന്നതുപോലെ തോന്നി

: എടി കാന്തരീ… നീ ഇത്രേ ഉള്ളോ… അന്നാമ്മയെ മുൾമുനയിൽ നിർത്തിയ പെണ്ണാണോ ഈ കിടന്ന് വിയർക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *