കണക്കുപുസ്തകം 6 [Wanderlust] [Climax]

Posted by

ഹരിയുടെ വാക്കുകൾക്ക് കാതോർത്തിരുന്ന ബ്ലെസ്സി അന്നാമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടിയതും അവറാച്ചൻ കസേരയിൽ ഇരുന്ന് ഹരിയുടെ കാലുകളെ ചേർത്തുപിടിച്ച് യാചിച്ചു…

: ബ്ലെസ്സീ… വേണ്ട…. ഇവരല്ലല്ലോ ആദ്യം മരിക്കേണ്ടത്… ഇവർ കൂട്ടുപ്രതികൾ അല്ലെ..ഒന്നും രണ്ടും പ്രതികൾ ഇപ്പോഴും പുറത്തല്ലേ… ബ്ലെസ്സി ആദ്യം അവരെ തീർത്തിട്ട് വാ..എന്ത് സഹായത്തിനും എന്റെ ആളുകൾ ഉണ്ടാവും അവിടെ..

മേശപ്പുറത്തിരുന്ന അന്നാമ്മയുടെ വണ്ടിയുടെ ചാവിയുമായി ബ്ലെസ്സി പുറത്തേക്കിറങ്ങിയതും അന്നാമ്മയുടെ മുഖം ദേഷ്യത്താൽ ചുവന്നു.

: എന്റെ അന്നാമ്മേ… ഇങ്ങനെ ചൂടാവല്ലേ.. ദേ മുഖമൊക്കെ ചുവന്നു..

: ഷേർളി… നീ പോയി എല്ലാവർക്കും ഓരോഗ്ലാസ്സ് തണുത്ത വെള്ളം കൊണ്ടുവന്നേ…

വൈഗയുടെ വാക്കുകൾ കേട്ടതോടെ അടുക്കളയിലേക്ക് പോയ ഷേർലി തണുത്ത വെള്ളവുമായി വന്ന് എല്ലാവർക്കും വച്ചുനീട്ടി.. ഷേർളി വച്ചുനീട്ടിയ വെള്ളം ആർത്തിയോടെ കുടിച്ച അന്നാമ്മ  ദേഷ്യത്തോടെ ഹരിയുടെ മുഖത്തേക്ക് നോക്കി.

: ഹരീ… ഇതുവരെയുള്ളത് എല്ലാം മറക്കാം. എന്റെ മോനെ ഒന്നും ചെയ്യരുത്. ബ്ലെസ്സിയുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം..

: ശരി…എല്ലാം മറക്കാം.. എന്ത് തരാനുണ്ട് അന്നാമ്മയുടെ കയ്യിൽ

: ഹരി ചോദിക്കുന്നത് എന്തും…

: ഞാൻ ഒപ്പിട്ട ഒരു എഗ്രിമെന്റ് ഇല്ലേ… അതിൽ നിന്റെ കിളവൻ ഒപ്പിട്ടായിരുന്നോ… ആദ്യം നീപോയി അത് എടുത്തുകൊണ്ട് വാ.. കൂടെ ഒരു ചെക്ക്‌ ലീഫും എടുത്തോ..

അന്നാമ്മ ഉടനെ എഴുന്നേറ്റ് പോയി അഗ്രിമെന്റും ചെക്കുമായി വന്നു. ആ എഗ്രിമെന്റ് ഹരിക്ക് നേരെ വച്ചുനീട്ടിയ ശേഷം ചെക്ക് ലീഫ് അവറാച്ചന്റെ കയ്യിൽ കൊടുത്തു.

: അന്നാമ്മേ… ഇതിൽ ഇച്ചായന്റെ ഒപ്പില്ലല്ലോ…

: ഹരീ… ഇനി നിന്നോട് മറച്ചുവയ്ക്കുന്നില്ല.. ഇതൊരു ഫേക്ക് എഗ്രിമെന്റ് ആണ്. ഇതിലുള്ള വ്യവസ്ഥകൾ ഹരിയെക്കൊണ്ട് മനപ്പൂർവം തെറ്റിക്കാൻ വേണ്ടിയുള്ള പ്ലാനായിരുന്നു ഞങ്ങളുടേത്. അങ്ങനെ ഗ്രിമെന്റിൽ നിന്നും പിന്നോട്ട് പോകേണ്ട സാഹചര്യം സൃഷ്ടിച്ച് ഹരിയിൽ നിന്നും വാൻ തുക നഷ്ടാരിഹാരമായി വാങ്ങാനായിരുന്നു ഞങ്ങളുടെ പ്ലാൻ. അതിൽ എഴുതിയിരിക്കുന്ന ക്ലോസുകൾ അങ്ങനെയാണ്.

: അയ്യോടാ… എനിക്കൊന്നും മനസിലായില്ലായിരുന്നു കേട്ടോ… അവളുടെ അമ്മേടെ ഒരു എഗ്രിമെന്റ്… തൽക്കാലം നിന്റെ കെട്ടിയോനെക്കൊണ്ട് ഇതിൽ ഒരു ഒപ്പിടീക്ക്. ആ തള്ളവിരലും കൂടി ഒന്ന് പതിപ്പിച്ചേക്ക്.. എന്നിട്ട് ആ ചെക്കിൽ ഒരു 10 കോടിരൂപ എഴുതി അതിന്റെ കൂടെ വയ്ക്ക്..  സ്വപ്നേ.. നമ്മുടെ ചെക്ക് കൊണ്ടുവന്നിട്ടില്ലേ..

Leave a Reply

Your email address will not be published. Required fields are marked *