കണക്കുപുസ്തകം 6 [Wanderlust] [Climax]

Posted by

എഡോ കടിമൂത്ത കിളവാ, താനെന്താ കരുതിയത് പെണ്ണിന്റെ മടിക്കുത്തഴിച്ച് കൂടെ കിടത്തിയാൽ അവളുടെ മനസും കൂടെപോരുമെന്നാണോ.. എന്റെ കെട്ടിയോൻ ദുബായിലുള്ള നിന്റെ കമ്പനിയിൽ നരകിക്കുന്നത് അല്പമെങ്കിലും കുറഞ്ഞോട്ടെന്ന് കരുതിയാ നിന്റെ മുൻപിൽ ഞാൻ തുണിയഴിച്ചത്. ആദ്യം എനിക്കറിയില്ലായിരുന്നു നിന്റെ കമ്പനിയിൽ ആണ് ആ പാവത്തിന് ജോലിയെന്ന്. പിന്നെയല്ലേ മനസിലായത് അയാളെക്കൊണ്ട് എന്നെ കെട്ടിച്ചതുപോലും നീയും നിന്റെയീ തെരുവ് വേശ്യയും കൂടിയാണെന്ന്.. അന്നേ ഞാൻ നോക്കിയിരിക്കുവായിരുന്നു… നിനക്കിട്ട് പണിയാൻ. നിനക്ക് എന്നെ കാണുമ്പോ സിസിലികുഞ്ഞിനെ ഓർമ്മവരും അല്ലെ…

: ഷേർളി… മതിയെടോ.. ഒന്നുമില്ലേലും ഇയാള് നിന്റെ മുതലാളിയല്ലെയോ.. പോട്ടെ.

ആഹ് അന്നാമ്മേ… നമുക്ക് ഷേർളിയുടെ കണക്ക് തീർക്കണ്ടായോ… ഇവൾക്ക് കൊടുക്കാനുള്ള ഗിഫ്റ്റ് ഇപ്പൊ വരും.. അന്നാമ്മ ഇതൊന്നും കണ്ട് പേടിക്കണ്ട കേട്ടോ.. ഇച്ചിരി നേരംകൂടിയല്ലേ ഉള്ളു ഈ ലോകത്ത്.. അതുകൊണ്ട് സന്തോഷത്തോടെ ഇരുന്നാട്ടെ…

അവറാച്ചന്റെ വീടിന് പുറത്ത് കാർ വന്ന് നിന്ന ശബ്ദം കേട്ടതും വൈഗ പോയി കതക് തുറന്നു. കയ്യിലൊരു ബാഗുമായി അകത്തേക്ക് വന്ന ആളെക്കണ്ട് അന്നാമ്മയൊന്ന് ഞെട്ടി…

: എന്റെ സുന്ദരിക്കുട്ടി വന്നോ.. എന്റെ സ്വപ്നേ, അന്നാമ്മച്ചി എത്രനേരമായി കാത്തിരിക്കാൻ തുടങ്ങിയിട്ട്.. എന്താ ഇത്ര വൈകിയേ..

: എന്നാ പറയാനാ സാറേ… അയ്യോ ഞാനിപ്പോ എന്താ വിളിച്ചേ…സാറെന്നോ…. സോറി ഹരിയേട്ടാ.. കൊച്ചിയിലൊക്കെ എന്നാ ഒരു ട്രാഫിക്… അതാ ഇച്ചിരി വൈകിയത്. മാഡം എന്താ ഇങ്ങനെ വിഷമിച്ചിരിക്കുന്നേ… ഹരിയേട്ടൻ ഒന്നും പറഞ്ഞില്ലേ…

: നീ വന്നിട്ട് തുടങ്ങാമെന്ന് വിചാരിച്ചു… അന്നാമ്മേ, നീയെന്റെ ഓഫീസിൽ കയറി ചൂണ്ടയിട്ടപ്പോ ഞാൻ നിന്റെ വീട്ടിൽ കയറി മീൻകൃഷി തുടങ്ങിയായിരുന്നു. അല്ലേടി ഷേർളി.. പിന്നെ ദാ ഇത്.. ഒരുകോടി രൂപയുണ്ട്, ചാവാൻ നേരത്ത് അന്നാമ്മയ്ക്ക് എന്തിനാ കാശ് അല്ലെ.. അതുകൊണ്ട് ഇത് നമ്മുടെ ഷേർളിക്ക് കൊടുത്തേക്കാം..ഇന്നാടി കൊച്ചേ.. ഇനി പോയി കെട്ടിയോനും നീയും സുഖമായി ജീവിക്ക്. ഇനി ഇതുപോലെ പിഴച്ചവളുമാരുടെ മുന്നിൽപോലും വന്നുപോകരുത്.. കേട്ടല്ലോ..

ഷേർലി ഹരിയുടെ കയ്യിൽ നിന്നും ബാഗും വാങ്ങി പുറത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴാണ് മുകളിലത്തെ മുറിയിൽ നിന്നും കയ്യിലൊരു തോക്കുമായി ബ്ലെസ്സി ഇറങ്ങിവന്നത്..

Leave a Reply

Your email address will not be published. Required fields are marked *