: ഏതോ ഒരുത്തൻ അല്ലല്ലോ കൊച്ചമ്മേ… എനിക്കറിയാം ആരാണെന്ന്…എന്നോട് സംസാരിച്ചിരിക്കുമ്പോഴാ അവൻ എന്റെ അമ്മയെ…. എന്നാലും ഷേർളി നിനക്കെങ്കിലും തടുക്കാമായിരുന്നില്ലേ…
: ബ്ലെസ്സി… ഞാനും ഉണ്ടായിരുന്നു പക്ഷെ എന്നെ മുറിയിൽ നിന്നും പുറത്താക്കിയ ശേഷം അയാൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല…
: കൊച്ചമ്മേ… എനിക്ക് അവനെ വേണം… ആ ഹരിയെ
: മോള് പ്രശ്നത്തിനൊന്നും പോകണ്ട…. ഇച്ചായൻ പറയുന്ന പോലെ ചെയ്യാം നമുക്ക്…
: ആ കുഴിയിൽ കിടക്കുന്നത് എന്റെ അമ്മയാണെങ്കിൽ അവനെ ഞാൻ കൊല്ലും…
: മോള് വാ.. നമുക്ക് വീട്ടിലെത്തിയിട്ട് തീരുമാനിക്കാം എന്ത് വേണമെന്ന്…
മേരിയെ അടക്കിയശേഷം അന്നാമ്മ തന്റെ പരിവാരങ്ങളെയും കൂട്ടി കൊച്ചിയിലേക്ക് യാത്രപുറപ്പെട്ടു. പുലർച്ചയോടെ കൊച്ചിയിലെ വീട്ടിലെത്തിയ അന്നാമ്മ ബ്ലെസിയെ നേരെ കൊണ്ടുപോയത് അവറാച്ചന്റെ അടുത്തേക്കാണ്. ബ്ലെസ്സിയുടെ ഉള്ളിൽ പകയുടെ വിത്തുപാകിയ അവറാച്ചൻ അവളെ ആശ്വസിപ്പിക്കാൻ മറന്നില്ല. ബ്ലെസ്സിയുടെ മനസ്സിൽ ഹരിയെ കൊല്ലാനുള്ള ദേഷ്യം ഇരച്ചുകയറി.
: മോളേ.. വൈകുന്നേരം അവനോട് ഇവിടെവരെ വരാൻ പറഞ്ഞിട്ടുണ്ട്.. മോള് ഇവിടെവച്ച് അവിവേകമൊന്നും കാണിക്കരുത്. നിനക്ക് ജീവിതകാലം മുഴുവൻ സുഖമായി ജീവിക്കാനുള്ളത് അവന്റെ കയ്യിൽ നിന്നും കിട്ടിയ ശേഷം മാത്രമേ എന്തെങ്കിലും ചെയ്യാൻ പാടുള്ളു…. മനസിലായല്ലോ എന്റെ ബ്ലെസ്സിക്ക്
: ഉം… മുതലാളി പേടിക്കണ്ട. ഇവിടത്തെ ചോറല്ലേ ഞാൻ തിന്നുന്നത്.. മുതലാളിക്ക് ദോഷംവരുന്നതൊന്നും ഞാൻ ചെയ്യില്ല
: എന്ന എന്റെ കൊച്ച് ചെന്ന് ഇച്ചിരി വിശ്രമിക്ക്.. ഒരുപാട് യാത്രചെയ്ത് വന്നതല്ലേ..
: ഇച്ചായോ.. ഡെന്നിസ് വിളിച്ചായിരുന്നോ.. അവനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ
: അവൻ എന്തെങ്കിലും തിരക്കിലായിരിക്കും.. നീ ബ്ലെസ്സി മോളെ മുകളിലത്തെ മുറിയിൽ ആക്കിയേച്ചും വാ..
………………..
വൈകുന്നേരം അന്നാമ്മ വിളിച്ചതുപ്രകാരം ഹരി വൈഗയുമായി തോട്ടത്തിൽ ബംഗ്ലാവിലെത്തി. മുന്നാറിൽ വിട്ടിട്ട് പോയ ഹരിയുടെ ബെൻസ് മുറ്റത്ത് കിടപ്പുണ്ട്. അകത്തേക്ക് കയറിയിരുന്ന ഹരിക്കും വൈഗയ്ക്കും മുന്നിലേക്ക് അവറാച്ചനെ വീൽ ചെയറിൽ തള്ളിക്കൊണ്ട് വന്ന് നിർത്തിയത് ഷേർളിയാണ്. ഷേർളിയെ കണ്ടയുടനെ ഹരി ചാടിയെഴുന്നേറ്റ് അവൾക്കുനേരെ കൈയ്യോങ്ങാൻ തുടങ്ങിയതും അന്നാമ്മ ഹരിയെ തടഞ്ഞു..
: ഹരീ… അവളെന്ത് തെറ്റ് ചെയ്തു.. ഹരി ചെയ്ത ക്രൂരത കണ്ടതാണോ അവൾ ചെയ്ത തെറ്റ്