തണൽ 5 [JK]

Posted by

അവർക്കെല്ലാം എന്നെ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.

അഭിയുടെ വീട്ടുകാരും അഭിയെ പോലെ തന്നെയാണ്. നല്ല സ്നേഹമുള്ളവരാണ്.

ഞാൻ അവിടെനിന്ന് പോരുമ്പോൾ അവർ എനിക്കും എനിക്ക് അവരും ഒരു കുടുബം പോലെയായിരുന്നു.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

എൻഗേജ്മെന്റിന് രണ്ട് വീട്ടുകാർ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അഭിയുടെ ഫ്ലാറ്റിൽ വച്ചാണ് റിംഗ് എക്സ്ചേഞ്ച് നടത്തിയതും.

അനാണ് രണ്ട് വീട്ടുകാരും തമ്മിൽ നേരിൽ കണ്ട് പരിജയപെടുന്നത്. ദൈവം സഹായിച്ച് എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പര്യവസാനിക്കുകയും ചെയ്തു.

എനി ഒരാഴ്ച കഴിഞ്ഞാൽ കല്യാണമാണ്.

അഭിരാമിയുടെ അമ്മയുടെ ആഗ്രഹ പ്രകാരം താലികെട്ട് ത്രപ്പൂണിത്തുറ പൂർണത്രേസ്യാന്റെ മുന്നിൽ വച്ച് നടത്താനും തീരുമാനിച്ചു.

അന്ന് തന്നെ അഭിയുടെ വീട്ടുകാർ നടത്തുന്ന വെഡിങ് റിസപ്ഷനുണ്ട്.

അവരുടെ കുടുബകർക്കും ഞങ്ങളുടെ ബാങ്കിലെ സഹ പ്രവർത്തകർക്കും മറ്റ് സുഹൃത്തുക്കൾക്കുമായാണ് റിസപ്ഷൻ നടത്തുന്നത്.

പിറ്റേന്ന് ഞങ്ങൾ എന്റെ വീട്ടിലേക്ക് പോകും (ഒറ്റപ്പാലം). ഒരാഴ്ചത്തെ ലീവാണ് ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി ബാങ്കിൽ നിന്നും കിട്ടിയത്. അതിനാൽ തന്നെ എല്ലാ കാര്യങ്ങളും അതിനിടയിൽ തന്നെ ചെയ്ത് തീർക്കണം.

Next സാറ്റർഡേയാണ് എന്റെ വീട്ടുകാർ നടത്തുന്ന റിസപ്ഷൻ. അത് കഴിഞ്ഞ് സൺഡേ തിരിച്ച് എറണാകുളത്തേക്ക് വരുകയും പിറ്റേന്ന് മുതൽ ബാങ്കിലേക്ക് പോകുകയും വേണം.

അങ്ങനെ വ്യക്തമായ പ്ലാനിങ്ങോടെയാണ് കാര്യങ്ങൾ മുൻപോട്ടു പോയത്.

എന്റെ വീട്ടുകാരുടെ പ്ലാൻ അനുസരിച്ച് എറണാകുളത് തരാക്കേടില്ലാത്ത ഒരു ഹോട്ടലിൽ റൂം ബുക്ക്‌ ചെയുകയും ചെയ്തു.

കല്യാണത്തിന് രണ്ട് ദിവസം മുൻപ് വരെ ഞാനും അഭിയും ബാങ്കിലേക്ക് പോയിരുന്നു.

ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് തന്നെയാണ് ബാങ്കിലെ ഓരോരുത്തരെയും നേരിൽ കണ്ട് കല്യാണം ക്ഷണിച്ചതും.

ഉച്ചക്ക് ഊണ് കഴിക്കുന്ന സമയങ്ങളിൽ മിക്കവാറും ഞങ്ങളുടെ സംസാരം കല്യാണത്തെ കുറിച്ചായിരിക്കും. ദിവസവും അഭിയെ ഒറ്റക്ക് എന്റെ അടുത്ത് കിട്ടുന്ന ഏക സമയവും അതാണല്ലോ.

ആ സമയങ്ങളിൽ ഞാൻ കണ്ണുകൊണ്ട് അവളെ മാക്സിമം ചൂഷണം ചെയ്തു. അത് അവൾക്കും ഒരുപാട് ഇഷ്ടമാണ്.

ചുറ്റു മുള്ളവർ കാണുന്നുണ്ടോ എന്ന് പോലും ചിന്തിക്കാതെയാണ് പലപ്പോഴും ഞങ്ങൾ ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ ചിലവഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *