“ഉവ്വ് മാഡം”
“നീ ഇരിക്ക്. എന്നിട്ട് വിശദമായി പറ”
വിഷ്ണു സോഫയില്‍ ഇരുന്നു.
“അവരെ എനിക്കത് കാണിക്കേണ്ടി വന്നില്ല മാഡം. അല്ലാതെ തന്നെ അവര്‍ സമ്മതിച്ചു”
നിമ്മി അത്ഭുതത്തോടെ അവനെ നോക്കി.
“അയാള്‍ മുടക്കിയത് അവരുടെ പണമാണ്. അവരുടെ അച്ഛന്‍ സമ്പാദിച്ച സ്വത്ത്. അത് തിരികെ കിട്ടിയാല്‍ അവര്‍ക്ക് വേറെ പ്രശ്നമില്ല. അയാളല്ല, അവരാണ് പരാതിക്കാരി. കേസും പുകിലും ഒക്കെയായി പണം തിരികെ ലഭിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചു. മാഡം അവര്‍ക്ക് ചെക്ക് കൊടുത്താല്‍ അവര്‍ കേസ് പിന്‍വലിക്കും” അവന്‍ പറഞ്ഞു.
നിമ്മി ആശ്വാസത്തോടെ കവിളുകള്‍ വീര്‍പ്പിച്ച് ഊതി പിന്നിലേക്ക് ചാരി.
“എനിക്ക് തോന്നുന്നത് മുതലാളി അവരെ സുഖിപ്പിച്ച് പണം ഇറക്കിപ്പിച്ചതാകാം എന്നാണ്. അവരുടെ ഭര്‍ത്താവ് ഒരു കഴിവില്ലാത്ത മനുഷ്യനാണെന്ന് എനിക്ക് നേരത്തെ തന്നെ അറിയാം. അയാള്‍ക്ക് വിദേശത്ത് എന്തോ ചെറിയ ജോലിയെ ഉള്ളൂ. ഇവരെ അയാള്‍ ചതിച്ചോ മറ്റോ കെട്ടിയതാകാം. അവര്‍ കോടീശ്വരി ആണ് മാഡം, കോടീശ്വരി. വെറുതെയല്ല മുതലാളി അവരെ ചാക്കിട്ടു പിടിച്ചത്” വിഷ്ണു അവന്റെ അനുമാനങ്ങള്‍ നിമ്മിയുടെ മുമ്പാകെ നിരത്തി.
അവള്‍ നിര്‍വികാരതയോടെ അവന്റെ മുഖത്തേക്ക് നോക്കി.
“എപ്പഴാ മാഡം പണം കൊടുക്കുക എന്നവര്‍ ചോദിച്ചു. അതനുസരിച്ച് അവര്‍ കേസും പിന്‍വലിക്കും” വിഷ്ണു പറഞ്ഞു.
“ഞാനവര്‍ക്ക് പണം കൊടുക്കില്ല” നിമ്മി നിസ്സാരമട്ടില്‍ പറഞ്ഞു.
വിഷ്ണു അമ്പരപ്പോടെ അവളെ നോക്കി.
“ഇനി അവരെ നേരിടാന്‍ എനിക്ക് നീ തന്നെ ആയുധം നല്‍കി. അതിനു നന്ദിയുണ്ട്. തല്‍ക്കാലം നിനക്ക് പോകാം. ഇനിയിവിടെ നിന്റെ ആവശ്യവും ഇല്ല”
വിഷ്ണു ഞെട്ടി. പക്ഷെ നിമ്മിയുടെ മുഖത്ത് ഭാവഭേദം ഇല്ലായിരുന്നു.
“നിന്റെ മൊബൈലില്‍ നിന്നും എന്റെ മൊബൈലിലേക്ക് ഞാന്‍ ആ വീഡിയോ അയച്ചു മോനെ. അതെന്റെ പക്കലുണ്ട്. അതുമതി എനിക്ക് ഈ കേസ് അവര്‍ക്കെതിരെ നിസ്സാരമായി തിരിച്ചുവിടാന്‍. പിന്നെ നിന്റെ കലാപരിപാടിയും എനിക്ക് നന്നായി മനസ്സിലായിക്കഴിഞ്ഞു. ചെല്ലുന്നിടത്തൊക്കെ അവിടുത്തെ പെണ്ണുങ്ങളുടെ വിശ്വാസം, നിഷ്കളങ്കത നടിച്ച് നീ നേടിയെടുക്കും. എന്നിട്ട് ആ വിശ്വാസം മുതലെടുത്ത് നീ അവരെ ചതിക്കും. ആ ഫ്ലവര്‍ വേസില്‍ നീ ക്യാമറ വച്ചത് ഞാന്‍ കണ്ടില്ലെന്നാണോ നിന്റെ വിചാരം?” അവള്‍ ഒരു ചെറു ചിരിയോടെ പറഞ്ഞു.