വിശാലമായ പള്ളിയുടെ മങ്ങിയ തണുപ്പുള്ള അകത്തളത്തിൽ അങ്ങുമിങ്ങും ഇരിപ്പിടങ്ങളുടെ മുന്നിലുള നിലത്ത് മുട്ടുകുത്തി നിന്നു പ്രാർത്ഥിക്കുന്ന വിശ്വാസികൾ. കപ്പേളയുടെ ഇടതുവശത്തേക്ക് അച്ചനും എബിയും നടന്നു. അച്ചനൊരു വാതിൽ തുറന്നു. ഇരു നിറമുള്ള ബലിഷ്ഠകായനായ ഒരു പാതിരിയെണീറ്റു. വൃത്തിയായി വെട്ടിയ കറുത്ത താടിമീശയിൽ അങ്ങിങ്ങ് വെള്ളിയുടെ തിരനോട്ടം. തല കഷണ്ടി കയറി ഒരു മുട്ടപോലെ മിനുസം. എബി, ഇതു ഫാദർ മാനുവൽ. വികാരിയച്ചൻ അവന്റെ പുറത്തൊന്നു തട്ടി. വാതിലടഞ്ഞു. മുറിയിൽ രണ്ടുപേരുമാത്രമായി.
ആ എബീ… കഷണ്ടിയച്ചൻ മന്ദഹസിച്ചു. ഞാൻ നിന്നെയും പ്രതീക്ഷിച്ചിരിപ്പായിരുന്നു. സംഭാഷണം മലയാളത്തിലായിരുന്നു.
എബിയുടെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു… എന്നെ…എന്നെയോ? അവന്റെ സ്വരമിടറി.. ഹെന്റെ പേരെങ്ങനെ??!!
ഹഹഹ… അച്ചൻ ചിരിച്ചുകൊണ്ട് അവന്റെ തോളത്തൊന്നു തട്ടി. നിന്റെ പേര് ഞാനിപ്പോഴാണറിഞ്ഞത്. എന്നെ കാണാനേതോ നാട്ടുകാരൻ വരുമെന്ന് സെയിന്റ് ജൂഡ് ഇന്നലെയെന്റെ നിദ്രയിൽ വന്നു പറഞ്ഞു. സാധാരണ അങ്ങിനെ സംഭവിക്കാറില്ല. ഇന്നു രാവിലെ മുംബൈയിലേക്ക് പോവണ്ടതാണ്. ഇൻഡിഗോയുടെ ഓഫീസിൽ വിളിച്ച് ഉച്ചയ്ക്കലത്തെ ഫ്ലൈറ്റിലേക്ക് ടിക്കറ്റ് മാറ്റിയതാണ്.
എബിയുടെ ഹൃദയമിടിപ്പ് കൂടി. മുന്നിൽ നിന്ന അച്ചന്റെ കണ്ണുകളിൽ എന്താണ് കാണുന്നത്? ആ മുഖത്തെ ചിരിമാഞ്ഞ് ഗൗരവം വന്നു നിറയുന്നത് അവൻ ശ്രദ്ധിച്ചു.
അച്ചൻ പെട്ടെന്ന് മുട്ടുകുത്തി. എബിയുടെ നേരേ കൈ കാട്ടി. ഒന്നുമോർക്കാതെ അവനും അച്ചന്റെ മുന്നിൽ ആ നിലത്തു മുട്ടുകുത്തി നിന്നു.
ഫാദർ മാനുവൽ തല കുനിച്ചു. പിന്നെ കൈകൾ കൂട്ടിയുയർത്തി പ്രാർത്ഥിച്ചു.
“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരുന്നു, നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെന്നപോലെ ഭൂമിയിലും ആകും. ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ, ഞങ്ങൾ ഞങ്ങളുടെ നേരെ പോകുന്നവരെ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; അല്ല ഞങ്ങളെ പ്രലോഭനത്തിൽ, തിന്മയിൽ നിന്ന് ഞങ്ങളെ വിടുവിക്കേണമേ. ആമേൻ.”
എബിയും തല കുനിച്ചിരുന്നു. പള്ളിയിൽ പോയിട്ടോ, വീട്ടിലെ പ്രാർത്ഥനകളിൾ പങ്കുചേർന്നിട്ടോ