മാന്റീസ് [Danmee]

Posted by

” നഗരത്തിൽ  കൊലപാതക പരമ്പര. നടുറോഡിൽ വികൃതമാക്കിയ നിലയിൽ ആറാമത് ഒരു ബോഡി കൂടി കണ്ടെത്തി. മുൻപ് കണ്ടെടുത്ത ബോഡിയിലെത് പോലെ ഇപ്പോൾ കിട്ടിയ ബോഡിയും  ലായിഗിക അവയവം മുറിച്ചു മാറ്റിയ നിലയിൽ ആണ്‌. മുഖം വികൃതമാക്കിയത് മൂലം ബോഡി ഇതുവരെ ഐഡന്റിഫയ് ചെയ്തിട്ടില്ല…………. കേരളം  നേരിടുന്നത് ഒരു സീരിയൽ കില്ലറായോ  ….. ഇരുട്ടിൽ തപ്പി പോലീസ് ”

ഞാൻ ചേച്ചിയുടെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ ചേച്ചി ന്യൂസ്‌ കണ്ടുകൊണ്ട് ഇരിക്കുക ആയിരുന്നു.

“എന്താടി വല്ലാത്ത നെഗറ്റീവ് ന്യൂസ്‌ ഒക്കെ ആണല്ലോ കാണുന്നത്….. മോൾ  എവിടെ ”

” അവൾ ഉറങ്ങിയെട  ”

” മ്മ്മ് അളിയൻ  എന്ന് വരും …. ട്രാൻസ്ഫറിന് ശ്രമിക്കുന്നുണ്ട്…. ഇവിടെ  കുറച്ച് പണിചെയ്ത് തീർക്കാൻ ഉണ്ട്…. പിന്നെ  മോളുടെ  അഡ്മിഷൻ…… നീ പോയി  കുളിച്ചിട്ട് വാ   ഞാൻ  ഫുഡ്‌  എടുക്കാം ”

ഞാൻ കുളിക്കാൻ ആയി ബാത്‌റൂമിൽ കേറി.

” ഇത്‌  വരെ  മരിച്ച ഒരാളയേയും  തിരിച്ചറിഞ്ഞിട്ടില്ല .. ഇങ്ങനെ  തുടർന്നാൽ  ഇനിയും ഇതുപോലെ  മൃതദേഹങ്ങൾ നമ്മുടെ  നഗരത്തിൽ നിന്നും  കിട്ടും എന്നു ഭയക്കേണ്ടി ഇരിക്കുന്നു.

” ശെരിയാണ്  പോലീസിന്റെ ഭാഗത്തു നിന്നും വലിയ അനാസ്ഥ ആണ്‌  ഈ കേസിനു ലഭിക്കുന്നത് ”

ഞാൻ ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോഴും  ചേച്ചി ആ ന്യൂസ്‌ ചർച്ച  കണ്ടുകൊണ്ട് ഇരിക്കുക ആണ്‌.

” എന്താ ചേച്ചി  നീ ഇങ്ങനെ ന്യൂസ്‌ ഒന്നും  കാണാത്തത് ആണല്ലോ… ഇതെന്ത് പറ്റി …. അതും വല്ലാത്ത നെഗറ്റീവ് ന്യൂസ്‌ ”

” ഡാ ഇതിൽ ആദ്യത്തെ ബോഡി  കിട്ടിയത് …. ഇവിടുന്ന് കുറച്ച്  അപ്പുറത്ത….. അന്ന്  എന്തായിരുന്നു പുകില്….. പോലീസും  വണ്ടികളും…. ”

” ഇത്‌ എന്താ  സംഭവം  ”

” നീ നാട്ടിൽ നടക്കുന്നത്  ഒന്നും  അറിയുന്നില്ലേ…….. മ്മ്മ് ….സൂക്ഷിച്ചോ …. നിന്റെ സ്വഭാവത്തിന്   ഇതുപോലെ  ഏതെങ്കിലും  ന്യൂസിൽ വരേണ്ടതാ ”

” ഞാൻ  എന്ത്  ചെയ്‌തു ”

” നിന്റെ  കാര്യങ്ങൾ  ആരും  അറിയില്ലെന്നാണോ നിന്റെ വിചാരം….  കഴിഞ്ഞ ആഴ്ച  ഞാൻ  നിന്നെ  വിളിച്ചപ്പോൾ  ഒരു പെണ്ണാണല്ലോ ആദ്യം കാൾ എടുത്തത്…. അവളെയും നീ  ഒഴിവാക്കിയോ “

Leave a Reply

Your email address will not be published. Required fields are marked *