” സംഗതി സത്യം ആണോ അല്ലയോ ”
” ങാ പണി പോയി ഉള്ളതാ….. നീ ഇത് ചോദിക്കാനാണോ ഇപ്പൊ വിളിച്ചത് ”
” നീ ദേഷ്യപെടാത്തട ഞാൻ പറയട്ടെ ”
” ആ പറ….. ”
” ഡാ നീ നാട്ടിലോട്ട് വരുന്നുണ്ടോ ”
” തീരുമാനിച്ചിട്ടില്ല ”
” ഡാ സുമേഷേട്ടന്റെ ആ കേസിൽ കിടന്ന വിട് നമ്മുക്ക് തന്നെ തിരിച്ചു കിട്ടി. ഞാനും മോളും ഇപ്പോൾ ഇവിടെ ആണ്. ഏട്ടന് ട്രാൻസ്ഫറിന് നോക്കുന്നുണ്ട്. അമ്മയെ ഇവിടെ വന്ന് നിൽക്കാൻ പറഞ്ഞതാ. അപ്പൊ അമ്മയുടെ കോഴിയും ആടിനെയും എന്ത് ചെയ്യുമെന്ന ചോദിക്കുന്നത്. നീ ഫ്രീ ആണെങ്കിൽ കാര്യങ്ങൾ ഒക്കെ ഒന്ന് ശെരി ആവുന്ന വരെ ഇവിടെ വന്ന് നിൽക്കുമോ ”
ചേച്ചിയുടെ ഭർത്താവ് സുമേഷേട്ടന്റ തറവാട് കേസിൽ പെട്ട് കിടക്കുക ആയിരുന്നു. ഇപ്പോൾ കേസ് ജയിച്ചു. മുമ്പ് ചേച്ചിയുടെ കല്യാണ സമയത്ത് ഞാൻ അവിടെ പോയിട്ടുണ്ട്. കായലിനോട് ചേർന്ന് കിടക്കുന്ന സ്ഥലം. നല്ല അന്തരീഷം ആണ് അവിടെ. എന്തായാലും ഞാൻ അങ്ങോട്ട് വരാംമെന്ന് ചേച്ചിക്ക് വാക്ക് കൊടുത്തു.എനിക്കും ഒരു ബ്രേക്ക് ആവുമല്ലോ പിന്നെ ചേച്ചിയുടെ മോൾ എന്റടുത്ത് നല്ല കാര്യമാണ്.
ഞാൻ അടുത്ത ബാസ്സിന് തന്നെ ചേച്ചിയുടെ അടുത്തേക്ക് യാത്ര തിരിച്ചു. ടൗൺ വരെയേ ബസ് പോകുക ഉള്ളു. പിന്നെ നടന്നോ ഓട്ടോയിലോ പോയാലെ ചേച്ചിയുടെ വീട് എത്തു. ഞാൻ നടക്കാൻ തന്നെ തീരുമാനിച്ചു. ടൗണിൽ നിന്നും ഒരു ഇടാറോഡ് ഇറങ്ങി നേരെ വന്നാൽ കായൽ കാണാം. കായലിന്റ തിരത്ത് കുറച്ച് വീടുകൾ ഉണ്ട് അതിൽ ഏറ്റവും അറ്റത് ആണ് ചേച്ചിയുടെ വിട്. ഞാൻ കായലിന്റെ ഭംഗി ആസ്വദിച്ചു നടക്കുമ്പോൾ. ഒരു കറുത്ത അംബാസിഡർ കർ എന്നെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ പോയി.
സ്ഥാലകാലബോധം വന്ന ഞാൻ എന്റെ വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞു. ആ കർ അൽപ്പം മുന്നോട്ട് പോയി എന്നിട്ട് അവിടെ നിർത്തി. അതിൽ നിന്നും ഒരു സുന്ദര രൂപം ഇറങ്ങി അവിടെ ഉണ്ടായിരുന്ന വീടിന്റെ ഗേറ്റ് തുറന്ന് തിരിച്ചു കാറിൽ കയറി. എന്റെ വായ പൊളിഞ്ഞു പോയി. അത്രക്ക് സുന്ദരി ആയിരുന്നു അവൾ. എനിക്ക് പൊതുവെ മൂടി സ്ട്രൈറ്റ് ചെയ്യുന്നവരെയും പിരിയം ത്രെഡ് ചെയ്യുന്നവരെയും കണ്ണെടുത്താൽ കണ്ടുടാ. പക്ഷെ ഇവൾക്ക് അത് നന്നായി ഇണങ്ങുന്നുണ്ട്. നല്ല ഇറക്കമുള്ള ടോപ്പും ജീൻസ് പാന്റഉം ആണ് വേഷം. കുറെ നാളായി ഒരു പെണ്ണ് ആദ്യകാഴ്ചയിൽ തന്നെ എന്റെ ഉള്ളിൽ കയറിയിട്ട്. അവൾ ആ കാർ ആ വിടിനുള്ളിലേക്ക് കയറ്റി. തിരിച്ചു ഗേറ്റ് അടക്കാൻ വരുന്ന അവളെ നോക്കികൊണ്ട് ഞാൻ നടന്നു നിങ്ങി. അവളും ഞാൻ നോക്കുന്നത് കണ്ടിട്ടുണ്ടാവണം.