മാന്റീസ് [Danmee]

Posted by

‘ നിന്റടുത്തു ഞാൻ അപ്പൊയെ പറഞ്ഞത് അല്ലെ  ഫ്രിഡ്ജിൽ ഇരുന്ന ചിക്കൻ ഫ്രൈ കഴിക്കണ്ട എന്ന് ….. നിക്ക് സ്കൂൾ എത്താറായില്ലേ…. നമുക്ക് സ്കൂളിലെ ടോയ്‌ലെറ്റ് ഉപയോഗിക്കാം ”

ഞാൻ വയറു വേദന കൊണ്ട് പുളഞ്ഞു അമ്മയുടെ തോളിൽ മുറുക്കി പിടിച്ചു. പെട്ടെന്നാണ് എനിക്ക് എന്റെ തുടയിടുക്കിൽ നനവ് അനുഭവ പെട്ടത്. വണ്ടിയിൽഇരുന്നു മൂത്രമൊയിച്ചു പോയി എന്നണ് ഞാൻ ആദ്യം വിചാരിച്ചത്. അമ്മ അറിയാതിരിക്കാൻ ഞാൻ അമ്മയിൽ നിന്നും അൽപ്പം അകന്നിരുന്നു. എന്റെ തുടയിൽ കൂടി ഒലിച്ചെറങ്ങുന്ന ആ ദ്രാവകം ഞാൻ തൊട്ടു നോക്കി. ചെറിയ ചൂട് ഉണ്ട് അതിന് എന്റെ കൈയിലെക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി.

” ചോര ”

എനിക്ക് വല്ലാതെ ഭയം തോന്നി. ഞാൻ എന്റെ കൈ മുന്നോട്ട് നീട്ടി അമ്മയോട് പറഞ്ഞു.

” അമ്മേ അമ്മേ ചോര ”

എന്റെ കയ്യിലെ ചോര കണ്ട അമ്മയുടെ  ബോധം പോയി. ഓടിക്കൊണ്ടിരുന്ന വണ്ടി ലക്ഷ്യം ഇല്ലാതെ മുന്നോട്ട് നിങ്ങി. അമ്മ അപ്പോയെക്കും തലയിടിച്ചു റോഡിൽ വീണിരുന്നു. ഞാനും വണ്ടിയും റോഡ് സൈഡിൽ ഉണ്ടായിരുന്ന ഒരു പൊന്തകാട്ടിൽ ആണ്‌ ചെന്ന് വീണത്.

ബോധം വരുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. അമ്മ മരിച്ചതോ എനിക്ക് എന്താണ് സംഭവിച്ചത് എന്നെ എനിക്ക് മനസിലായില്ല. ഹോസ്പിറ്റലിൽ വെച്ച് ഒരു സിസ്റ്റർ എനിക്ക് പാഡ് വെച്ച് തന്നു. പക്ഷെ അത് എന്തിനായിരുന്നു എന്ന് എനിക്ക് മനസിലായില്ല.

അമ്മയുടെ മരണശേഷം പപ്പാ ആള് ആകെ മറി കേസ് ഒക്കെ തോൽക്കാൻ തുടങ്ങി. പതിയെ പപ്പാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. അധികാര മോഹം കാരണം അച്ഛൻ എന്താക്കെയോ കാട്ടിക്കുട്ടി. എന്നെ ശ്രെദ്ധിക്കാതെ ആയി. സ്കൂളിലെ കുട്ടുകാർ പറഞ്ഞാണ് അന്ന് എനിക്ക് സംഭവിച്ചത് മെൻസസ് ആയിരുന്നു എന്ന് ഞാൻ മനസിലാകുന്നത്. പിന്നെ ഒരേ തവണ മെൻസസ് ആവുമ്പോഴും എനിക്ക് ഒരുതരം ഭയവും കുറ്റബോധംവും തോന്നി. ഞാൻ കാരണമാണ് അമ്മ മരിച്ചത് എന്ന തോന്നൽ എനിക്ക് ഉണ്ടായി. മെൻസസ് സെക്സ് എന്നെക്കെ കേൾക്കുന്നത് എനിക്ക് വെറുപ്പായി.  കുളിക്കുമ്പോൾ അല്ലാതെ എന്റെ തുടയുടക്കിൽ ഒന്ന് തൊടാൻ പോലും ഞാൻ തയ്യറല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *