” ഡാ ഇറങ്ങി വരാൻ ….. ഇന്ന് നിന്റെ അവസാനം ആണ്……. സമയം എത്ര ആയെന്ന നിന്റെ വിചാരം …….. ഈ കല്യാണ പ്രായമായ പെണ്ണും ഞാനും ഇവിടെ ഒറ്റക്ക് ആണെന്ന വല്ല ചിന്തയും നിനക്ക് ഉണ്ടോ ”
എന്നെ തല്ലാൻ പറ്റാത്തത് കൊണ്ട് അമ്മ സെന്റി ഇറക്കി തുടങ്ങി. വല്ലത്തൊരു ദിവസം ആണല്ലോ ദൈവമേ ഇന്ന്.
” ഡാ ഇറങ്ങി വരാൻ …… വല്ലതും കഴിച്ചിട്ട് കിടക്ക് ”
” ഓ വേണ്ടമേ…. ഞാൻ കഴിച്ചതാ ”
” വേണ്ടല്ലോ ……. ഞാൻ വെള്ളം ഒഴിക്കാൻ പോകുക ആണേ…. പിന്നെ ഇറങ്ങി വന്ന് ഒന്നും ചോദിക്കരുത് ”
അമ്മയോട് വേണ്ട എന്ന് പറഞ്ഞെങ്കിലും എന്റെ വയറു കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു. പുല്ല് രണ്ട് ആടി കിട്ടിയാലും വിശന്നു കിടക്കണ്ടായിരുന്നു. ഞാൻ വയറും തടവി കട്ടിലിലേക്ക് കിടന്ന്. കുറച്ച് കഴിഞ്ഞ് എന്റെ ട്രാക്ക് സ്യൂട്ടിൽ കിടന്ന് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് ഞാൻ അറിഞ്ഞു. കളിക്കൻ നേരം സൈലന്റ് ആക്കിയതാ.. അഞ്ജലി ആയിരുന്നു അത്. അഞ്‌ജലി എന്റെ പ്രണയിനി. സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടു എനിക്ക് ഇഷ്ട്ടം ആണ് അവളെ പക്ഷെ ഈ അടുത്ത സമയം തൊട്ടാണ് ഫോൺ വിളി തന്നെ തുടങ്ങിയത്. ഞാൻ ഫോൺ അറ്റന്റ് ചെയ്‌തു.
” എവിടെ ആയിരുന്നെടാ നീ….. ഞാൻ എത്ര തവണ വിളിച്ചു എന്നറിയുമോ…. ”
” ഇന്നൊരു ടൂർണമെന്റ് ഉണ്ടായിരുന്നു മോളെ…. ഫോൺ ഇപ്പോൾ കയ്യിൽ എടുത്തതെ ഉള്ളു. അപ്പോഴാ നീ വിളിച്ചത് ”
” എന്നിട്ട് ടൂർണമെന്റ് എങ്ങനെ ഉണ്ടായിരുന്നു ”
” അത് പിന്നെ പൊളിക്കുല്ലേ …… നിന്റെ ചേട്ടൻ അല്ലെ കളിക്കാൻ ഇറങ്ങിയത് ”
” ചുമ്മാ തള്ളല്ലേ ”
” സത്യം…… ഞാൻ ഇന്ന് ഫുൾ സിക്സും ഫോറും ആയിരുന്നു….. പിന്നെ വീട്ടിൽ വന്നപ്പോൾ അമ്മ എന്നെ സിക്സ് അടിക്കാൻ കത്ത് നിൽക്കുക ആയിരുന്നു. ”
” എന്നിട്ട് അമ്മയുടെ കൈയിൽ നിന്നും നല്ലത് കിട്ടിയോ “