ഞാൻ എന്റെ കൈ അവൾക്ക് നേരെ നീട്ടി. അവൾ ഒരു നിമിഷം ആലോചിച്ച ശേഷം എന്റെ കയ്യിൽ പിടിച്ചു. അതിന് ശേഷം ദിവ്യയെ കൊണ്ടാക്കുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും ഞാൻ അവളോട് അടുക്കാൻ നോക്കി പക്ഷെ അവൾ നല്ലത് പോലെ ഡിഫൻഡ് ചെയ്‌തു. എങ്കിലും ഞങ്ങൾ കുറെ കാര്യങ്ങൾ സംസാരിച്ചു. പതിയെ വൈകുന്നേരങ്ങളിൽ ഞങ്ങൾ കാണുന്നത് പതിവ് ആയി.
ഒരു ദിവസം ചേച്ചി പറഞ്ഞത് അനുസരിച്ച് ടൗണിൽ പോയതിനാൽ ദിവ്യയെ വിളിക്കാൻ ടെസ്സയുടെ വീട്ടിൽ പോകാൻ എനിക്ക് പറ്റിയില്ല. ഞാൻ വീട്ടിൽ തിരിച്ചു വരുമ്പോൾ ദിവ്യ മോൾ എന്റെ അടുത്തേക്ക് ഓടി വന്നു.
” മാമാ മാമാ നാളെ ടെസ്സ ചേച്ചിയുടെ ബെർത്ത്‌ഡേ ആണ്.”
” നിന്നോട് ആര് പറഞ്ഞു ”
” ചേച്ചി ആരോടോ ഫോണിൽ പറയുന്നത് കേട്ടതാ…… പാർട്ടി ഒന്നും ഇല്ല….. അച്ഛൻ മരിച്ചതിന് ശേഷം ബര്ത്ഡേ ആഘോഷിക്കാർ ഇല്ല എന്നൊക്കെ പറയുന്നുണ്ടായിരുന്നു ”
” അങ്ങനെ ആണോ ….. അപ്പൊ ചേച്ചിക്ക് ഒരു സർപ്രൈസ് കൊടുത്താലോ ”
പിറ്റേന്ന് വൈകുംനേരം ഞാനും ദിവ്യയും കൂടി ഒരു ചെറിയ ബർത്ത്ഡേ കേക്കുമായി ടെസ്സയുടെ വീട്ടിലേക്ക് ചെന്നു.
ഞങ്ങൾ വന്നതറിഞ്ഞു വാതിൽ തുറന്ന ടെസ്സ അതിശയത്തോടെ ഞങ്ങളെ നോക്കി.
” എന്താ ഇത് ”
” ബർത്ത്ഡേ ഒളിച്ചു വെക്കാം എന്ന് വിചാരിച്ചോ ”
” ആരുടെ ബർത്ത്ഡേ ”
” തന്റെ അല്ലാതാരുടെ ”
” എന്റെ ബർത്ത്ഡേ നാളെ ആണ് ”
” നാളെയോ…… സോറി ഒരു ചെറിയൊരു കമ്മ്യൂണിക്കേഷൻ എറർ……… അല്ലേലും കുഴപ്പമില്ലല്ലോ….. നമുക്ക് അഡ്വാൻസ് ആയി കേക്ക് മുറിക്കാം…. താൻ വാ ”
ഞങ്ങൾ അകത്ത് കയറി കേക്ക് ഡൈനിങ്ങ് ടേബിളിൽ സെറ്റ് ചെയ്‌തു. എന്നിട്ട് ടെസ്സയെ കൊണ്ട് നിർബന്ധിച്ചു കേക്ക് മുറിപ്പിച്ചു. കേക്ക് കട്ട് ചെയ്ത ടെസ്സ ദിവ്യ മോളുടെ വായിൽ കേക്ക് വെച്ചു. ദിവ്യ മോൾ ഒരു കഷ്ണം ടെസ്സയുടെ വായിലും വെച്ചു. പെട്ടെന്ന് ടെസ്സ ഇമോഷണൽ ആയി.