മാന്റീസ് [Danmee]

Posted by

” പോ  ചേച്ചി  ഞാൻ  ഒന്ന്  അറിയാൻ വേണ്ടി  ചോദിച്ചതാ ”

” ഉവ്വ ഉവ്വ  പോയി  കഴിച്ചിട്ട് കിടക്കാൻ  നോക്ക് ”

ചേച്ചി അവിടെനിന്നും  പോയപ്പോൾ കുറച്ച് നേരം ഞാൻ ചാനൽ മാറ്റി കളിച്ചിട്ട് ഫുഡ്‌ കഴിച്ചു ഞാനും  കിടന്നു.

” മാമാ മാമാ   എണിക്ക്  ഏണിക്ക് ”

ദിവ്യ മോള്  എന്റെ വയറ്റിൽ  കയറിയിരുന്നു വിളിക്കുക ആണ്‌. നേരം  വെളിത്തിരുന്നു.

” നീ ഇത്ര നേരത്തെ ഏണിക്കുമോ ”

” നേരത്തയോ  സമയം എത്ര ആയന്ന  വിചാരം ”

” എത്ര ആയി ”

“അത് ……. വലിയ സുജി  രണ്ടിലും   ചെറിയ സുജി  ഒമ്പതിലും”

” അയ്യേ  നിനക്ക് ഇത്‌ വരെ  സമയം നോക്കാൻ  അറിയില്ലേ ”

” ഞാൻ ഇപ്പോൾ  പറഞ്ഞല്ലോ…… സമയം അറിഞ്ഞിട്ട് എന്തിനാ   മാമൻ  ഒന്ന്  എണീക്ക് ”

അവൾ എന്നെ ഉന്തി തള്ളി  എഴുന്നേൽപ്പിച്ചു. ഞാൻ എഴുന്നേറ്റ് പല്ല് ഒക്കെ തേച്ച്  പുറത്തേക്ക് ഇറങ്ങി.

” മാമാ  കണ്ട  …. ഇത്‌  ഞങ്ങടെ   കയല ”

ഞാൻ ദിവ്യയെയും കൊണ്ട്  കയലോരത്തുകുടെ നടന്നു.

അപ്പോൾ ദുരെ നിന്നും  പിയാനോ വായിക്കുന്ന ശബ്ദം കെട്ടു. ബിതോവാനോ മറ്റോ ആണ്. ഞാൻ അത് ആസ്വദിച്ചു കൊണ്ട് മുന്നോട്ട് നടന്നു.

” മോളെ  ഇത്‌ ആരാ  വായിക്കുന്നത് ”

” ഏത് ”

” നീ ഈ ശബ്ദം കേൾക്കുന്നില്ലേ ”

” പിയാനോ വായിക്കുന്ന ശബ്ദം ആണോ…. അത്  ടെസ്സ ചേച്ചിയ  ”

“ഏത് ടെസ്സ ചേച്ചി ”

” ദോണ്ടേ ആ  വീട്ടിലെ  ടെസ്സചേച്ചി ”

ഞാൻ ഇന്നലെ കണ്ട സുന്ദരി കയറി പോയ വീട് ചുണ്ടി അവൾ  ദിവ്യ മോൾ അത്‌ പറഞ്ഞപ്പോൾ. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. അവളെ പരിചയപ്പെടാൻ ഒരു കാരണം  ആയല്ലോ.

”  മോൾക്ക് ആ ചേച്ചിയെ  എങ്ങനാ പരിജയം  ”

“പരിജയം ഒന്നും ഇല്ല…. എന്നെ കാണുമ്പോൾ  ചിരിക്കും….. പിന്നെ  ചേച്ചി പിയാനോ വായിക്കുന്നത്  നല്ല  രസം  അല്ലെ “

Leave a Reply

Your email address will not be published. Required fields are marked *