പടക്കം പൊട്ടുന്നതുപോലെ ഠപ്പോ.. ഠപ്പോ.. ന് മൂന്ന് ദോശ ഞാൻ അകത്താക്കി.
ഒരു ചായയും കുടിച്ച ശേഷം ഞാൻ ക്യാഷും കൊടുത്ത് പുറത്തേക്കിറങ്ങി.
എനി അവിടെ നിന്ന് തിരിഞ്ഞിട്ട് കാര്യമില്ലത്തത് കൊണ്ട് ഞാൻ ബൈക്കും എടുത്ത് വീട്ടിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു.
പകുതി വഴിയേതിയതും പോക്കറ്റിൽ കിടന്ന് ഫോൺ റിങ് ചെയ്തു.
ഞാൻ വണ്ടി സൈഡാക്കിയശേഷം ഫോണെടുത്ത് നോക്കി.
എന്റെ പ്രദീക്ഷ തെറ്റിക്കാതെ അത് അഭിരാമിയായിരുന്നു.
ഞാൻ ചിരിയോടെ കാൾ എടുത്തു.
വയറ് നിറഞ്ഞ ആലസ്യവും കാത്തിന് കുളിർമയേകി അഭിയുടെ സംസാരവും.
ഹലോ…
എന്താ മാഡം.. കണ്ണൻ കൂടെ ഇറങ്ങി പൊന്നോ… ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
എന്റെ ചോദ്യം കേട്ട് അപ്പുറത് നിന്നും വളകിലുക്കം പോലെ അഭിയുടെ ചിരി ഉയർന്നു.
മ്മ്… കണ്ണൻ എന്നോട് ചോദിച്ചു. ഞാൻ പോരട്ടെന്ന്…. അവൾ അത് പറഞ്ഞ് വീണ്ടും ചിരിക്കാൻ തുടങ്ങി.
എന്നിട്ട് എന്തുപറഞ്ഞു എന്റെ ദേവി…
ഞാൻ പറഞ്ഞു…. വരണ്ടാന്ന്. എനിക്കൊരു കള്ള.. ചെക്കനുണ്ട്. അതോണ്ട് സമയം കളയേണ്ടാന്ന് പറഞ്ഞു മൂപ്പരോട്. അവൾ അതും പറഞ്ഞ് വീണ്ടും ചിരിക്കാൻ തുടങ്ങി.
അവളുടെ സംസാരം കേട്ട് എനിക്കും ചിരി വന്നിരുന്നു.
എന്തുപറ്റി ഇന്ന് അമ്പലത്തിൽ പോകാൻ. ഞാൻ ചോദിച്ചു.
ദൈവത്തിനെ നേരിട്ട് കണ്ട് പറയേണ്ട ചില കാര്യങ്ങളുണ്ട്. പിന്നെ കുറെയായി അമ്പലത്തിലൊക്കെ പോയിട്ട്.
അതേയ്… രാവിലെ എഴുന്നേറ്റപ്പോ തോന്നിയതാണ് അമ്പലത്തിൽ പോണെന്ന്. സോറി. മുൻകൂട്ടി പറയാനൊന്നും പറ്റില്ല. അവൾ ഒരു ക്ഷമാപണം എന്ന പോലെ എന്നോട് പറഞ്ഞു.
അതിനെന്തിനാ സോറിയൊക്കെ. എന്റെ പോന്നഭി.. ഇങ്ങനൊന്നും പറയല്ലെട്ടോ. പിന്നെ എനിക്ക് വേറെ ഒരു കാര്യത്തിൽ ദേഷ്യമുണ്ട്…
അയ്യോ… അതെന്താ. അവൾ തേല്ലൊരു ഭയത്തോടെ തിരിച്ച് ചോദിച്ചു.
എന്താ.. നീ എന്റെ കുഞ്ഞിന്റെ ഫോട്ടോ അയക്കാഞ്ഞേ..
ഹോ.. അതാണോ.. അവളുടെ വാക്കിൽ ചെറിയ ഒരാശ്വാസം നിഴലിച്ചു.
ആ.. അതെ അത് തന്നെ. എനിക്ക് ഈ.. മര മോന്ത മാത്രം കണ്ടാൽ പോരാ..
എന്ത്… മര മോന്തയോ…
മ്മ്… അതെ.. മരമോന്ത തന്നെ. ഞാൻ ചിരിച്ചുംകൊണ്ട് പറഞ്ഞു.