സ്റ്റേഷനിൽ എത്തി പത്ത് മിനിറ്റ് കഴിഞ്ഞതും എന്റെ ഫുൾ ഫാമിലി എനിക്ക് മുന്നിൽ തന്നെ ട്രെയിൻ ഇറങ്ങി.
ഞങ്ങൾ ഓരോരോ വിശേഷങ്ങളും പറഞ്ഞ് കാറിനടുത്തേക്ക് നടന്നു. അതിനിടയിൽ ഞാൻ അഭിയെ വിളിച്ച് ഞങ്ങൾ ഒരു അര മണിക്കൂറ് കൊണ്ട് അവിടെ എത്തും എന്ന് വിവരം കൊടുത്തു.
ഇതാരുടെ കറടാ… ഞങ്ങൾ കാറിലേക്ക് കയറാൻ നേരം ചേട്ടന്റെ വക ചോദ്യമെത്തി .
അഭിടെ… ഞാൻ പറഞ്ഞു.
അത് കേട്ട് അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കുന്നത് കാറിനുള്ളിലെ കണ്ണാടിയിലൂടെ ഞാൻ കണ്ടു.
ഏകദേശം അര മണിക്കൂറ് കൊണ്ട് ഞങ്ങൾ ഫ്ലാറ്റിന്റെ മുന്നിലെത്തി.
കാറ് പാർക്ക് ചെയ്തതിനുശേഷം ഞങ്ങൾ ഫ്ലാറ്റിലേക്ക് നടന്നു.
അങ്ങനെ ലിഫ്റ്റും കടന്ന് ഞങ്ങൾ ഫ്ലാറ്റിന്റെ മുന്നിൽ എത്തി.
കാളിങ് ബെൽ അടിച്ചതിനുശേഷം ഒരു മിനുട്ടിനടുത്ത് സമയമെടുത്തതിന് ശേഷമാണ് അഭി വാതിൽ തുറന്നത്.
വാതിൽ തുറന്നതും ഒരു റെഡ് ഫുള്സ്ലിവ് ചുരിദാറുമിട്ട് ഒരു അപ്സര കന്യക എന്നൊക്കെ പറയാം അതുപോലെ അവൾ ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപെട്ടു.
ആ കാഴ്ച കണ്ട് ഞാൻ കണ്ണ് വെട്ടാതെ അവളെത്തനെ നോക്കിനിന്നുപോയി.
കാരണം ഞാൻ ഇതുപോലുള്ള രൂപങ്ങൾ കണ്ടിട്ടുള്ളത് സെന്റ് തെരേസാസ് കോളേജിന് മുന്നിലും. അമൃത ഹോസ്പിറ്റലിന്റെ മുന്നിലും മാത്രമാണ്. (I mean കോളേജുകൾക്ക് മുന്നിൽ )
അവിടെയുള്ള ബ്യൂട്ടി കോൺഷ്യസ് ആയിട്ടുള്ള പെൺകുട്ടികൾ ഇതുപോലുള്ള ചുരിദാറും ഇട്ട് കൊണ്ട് പോകുന്നത് കാണുബോൾ ഇവരാണ് ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പെൺകുട്ടികൾ എന്ന് തോന്നിപോകും.
ഇന്നിതാ അവരെപോലെ അല്ലങ്കിൽ അവരെക്കാൾ മുകളിൽ എന്റെ അഭി.
അവൾ തന്റെ വലത് തോളിലൂടെ മാറിന് മുകളിലൂടെ ഇട്ടിരിക്കുന്ന മുടി ഒന്നുകൂടെ ഒതുക്കി.
അര മണിക്കൂറ് മുൻപ് ഞാൻ കണ്ട ആളെ അല്ല ഇപ്പോൾ. ഒരുപാട് മാറിയിരിക്കുന്നു. പെണ്ണ് ഇന്ന് നന്നായി ഷാംപൂ യൂസ് ചെയ്തിട്ടുണ്ട് എന്ന് തോനുന്നു. മുടി അല്പം കൂടി വിടർന്ന് ഒരു ചെമ്പൻ രാശി പടർന്നിരിക്കുന്നു.
വരു.. അവൾ അതിമനോഹരമായി ചിരിച്ചുകൊണ്ട് ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു.
ഞാൻ തിരിഞ്ഞ് എനിക്കൊപ്പം വന്നവരെ ഒന്ന് നോക്കി.