ഞാനും… പെട്ടെന്ന് തന്നെ ഞാൻ തിരിച്ച് ചോദിച്ചു.
അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല. പകരം എന്നെ നോക്കി ചിരിച്ച ശേഷം പഴയത് പോല്ലേ തിരിഞ്ഞ് നിന്നു. നോക്കിക്കോ എത്ര വേണമെങ്കിലും നോക്കി കണ്ടോ എന്ന് പറയാതെ പറഞ്ഞുകൊണ്ട്.
എങ്കിലും ഞാൻ പിന്നെ നോക്കാൻ പോയില്ല.
അയ്യോ.. അഭി സോറി. ഞാൻ ചോദിക്കാൻ വിട്ടുപോയി. നീ കഴിച്ചോ… ഞാൻ അവളോട് ചോദിച്ചു.
മ്മ് ഞാൻ കഴിച്ചു. അവൾ മറുപടി തന്നു. വേണെങ്കി ഒരു ഉരുളയൊക്കെ കഴിക്കുംട്ടോ. അതും പറഞ്ഞ് അവൾ വാ തുറന്ന് കാണിച്ചു.
ഞാൻ ചെറിയ ഒരു ഉരുള അവളുടെ വായിലേക്ക് വച്ചുകൊടുത്തു.
മതി. ഞാൻ രണ്ടാമത്തെ ഉരുള അവൾക്ക് നേരെ നീട്ടിയപ്പോൾ അവൾ പറഞ്ഞു.
കഴിക്കല് കഴിഞ്ഞ് ഞാൻ കഴിച്ച പാത്രം കഴുകാൻ നേരം കിച്ചു അതവിടെ വച്ചേക്ക്. ഞാൻ കഴുകി കൊള്ളാം. എന്നവൾ പറഞ്ഞു.
നീ തിരക്കിലല്ലേ.. ഞാൻ കഴുകി കൊള്ളാം. പിന്നെ.. ഞാനൊരു പത്രം കഴുകി എന്നുകരുതി ഇവിടെ ബുകഭം ഒന്നും ഉണ്ടാവില്ല. ഞാൻ പറഞ്ഞു.
അതിന് ശേഷം ഞാനും നീനുവും കൂടി അഭിക്ക് വേണ്ട പച്ചക്കറിയെല്ലാം കട്ട് ചെയ്യാൻ സഹായിച്ചു.
പച്ചക്കറി കട്ട് ചെയുന്നതിനിടയിൽ ഞാൻ വെറുതെ അഭിയുടെ മുഖത്തേക്ക് നോക്കി.
ആ മുഖത്ത് കാരണം എന്തെന്നറിയാത്ത ഒരു ചിരി നിഴലിക്കുന്നുണ്ട്.
എന്താണ് ഒരു ചിരിയൊക്കെ…
ഹേയ്.. ഒന്നുല്ല. അവൾ ചിരി കടിച്ച് പിടിച്ചുകൊണ്ട് പറഞ്ഞു.
അത് വെറുതെ. പറ.. ഞാൻ കേൾക്കട്ടെ.
അല്ല.. ഞാൻ വിചാരിക്യായിരുന്നു എന്റെ കെട്ട്യോന് നല്ല ഹെൽപ്പിങ് മെന്റലിറ്റി ആണെന്ന്.
അതെ.. പക്ഷേ കെട്ട്യോൻമാര് ഭാര്യമാരെ സഹായിക്കുന്നത് ഇങ്ങനെയല്ല എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവൾക്ക് പുറകിലേക്ക് അല്പം ചേർന്ന് നിന്നു.
ഞാൻ അപ്പോൾ അങ്ങനെ ചെയ്യുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
അവളുടെ ശരീരം എന്റെ ദേഹത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുകയാണ് ഇപ്പോൾ .
അവൾ ശ്വാസം എടുക്കുന്ന ശബ്ദം പോലും എനിക്ക് കേൾക്കാം.
ഇഞ്ചുകൾ മാത്രമകലെ നിന്നുകൊണ്ട് അവളെന്റെ മുഖത്തേക്ക് തല മാത്രം തിരിച്ചുകൊണ്ട് തിരിഞ്ഞു നോക്കി.