ഹോ.. അപ്പോ അതിനാണോ നീ ഇങ്ങനെ കിടന്ന് കാറിയത്.. മനുഷ്യനെ പേടിപ്പിക്കാനായിട്ട്. അമ്മ ഒരല്പം ദേഷ്യത്തിൽ പറഞ്ഞു.
പിന്നെ.. പാണ്ടി ലോറിയുടെ മുന്നിൽ ചാടി ആത്മഹത്യ ചെയുന്നത് സ്വപ്നം കണ്ടാൽ കിടന്ന് ചിരിക്കാൻ പറ്റുമോ.. സംഭവം അങ്ങനെ അല്ലങ്കിലും സ്വപ്നത്തിൽ ഞാനല്പം തിരുത്തൽ നടത്തികൊണ്ട് അമ്മയോട് പറഞ്ഞു. അല്ലാതെ പിന്നെ അമ്മ പാണ്ടി ലോറി കൊണ്ട് എന്നെ കൊല്ലാൻ വന്നു എന്ന് പറയാൻ പറ്റുമോ.
ഞാൻ സ്വപ്നത്തെക്കുറിച്ച് പറഞ്ഞത് കേട്ട് അമ്മയുടെ മുഖത്ത് ഒരു മങ്ങൽ അനുഭവപ്പെട്ടു.
ഇത് തന്നെ അവസരം. എന്റെ കുരുട്ട് ചിന്തകൾ തലപൊക്കി.
ഹും… രാവിലെ കണ്ട സ്വപ്നം ഫലിക്കും എന്ന് കേട്ടിട്ടുണ്ട്.. ഞാൻ അമ്മയുടെ മുഖത്തേക്ക് പാളി നോക്കികൊണ്ട് പറഞ്ഞു.
ഹാ… എന്റെ ഇഷ്ടം നടന്നില്ലങ്കിൽ അതൊക്കെത്തന്നെയാ എന്റെ മനസ്സിൽ. ഞാൻ അമ്മ കേൾക്കാൻ പാകത്തിന് പതിയെ പറഞ്ഞു കൊണ്ട് കട്ടിലിൽ നിന്നും എഴുനേറ്റു.
അത് കേട്ടതും പെട്ടൊന്ന് അമ്മ എന്റെ മുഖത്തേക്ക് തറപ്പിചോന്ന് നോക്കി.
ഞാൻ അമ്മക്ക് മുഖം കൊടുക്കാതെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി.
അച്ഛൻ തൂമ്പയും കൊണ്ട് വയലിലേക്ക് പോകുന്നത് കണ്ടു. പാടത്ത് പാരമ്പര്യമായി കിട്ടിയ രണ്ട് ഏക്കർ ഭൂമിയുണ്ട്. പോരാത്തതിന് പാട്ടത്തിനെടുത്ത ഒരേക്കറിൽ വേറെയുമുണ്ട്. അവിടെ എല്ലാ കൊല്ലവും കൃഷിയിറക്കുന്നതാണ് അച്ഛന്റെ പ്രദാന പണി. രാവിലെതന്നെ അങ്ങോട്ടുള്ള പോക്കാണ്.
ചേട്ടനെ അവിടെയൊന്നും കണ്ടില്ല. ചിലപ്പോൾ നടക്കാൻ പോയികാണും.
ആള് അങ്ങനെയാണ് സ്ഥിരമായി ഇല്ലങ്കിലും ഇടക്ക് നടക്കാൻ പോകുന്ന പരുപാടിയുണ്ട്.
ഇന്നലെ രാത്രിയിലെ ഫുഡ് ശരിയാവാത്തത് കൊണ്ട് നല്ല വിശപ്പ് തോന്നുന്നുണ്ട് .
ഞാൻ പിന്നെ സമയം കളയാതെ പോയി പല്ല് തേച്ചുവന്നു.
കിച്ച.. നിനക്ക് ചായയെടുക്കട്ടെ… ഏട്ടത്തിയുടെ ചോദ്യമെത്തി.
ഞാനൊന്ന് പുറത്ത് പോയിട്ട് വരാം ഏടത്തി. ഞാൻ ഏട്ടത്തിക്ക് മറുപടി കൊടുത്ത ശേഷം ബൈക്കിന്റെ കീയുമെടുത്ത് പുറത്തേക്ക് നടന്നു.
ഫോണിൽ അഭിയുടെ മെസ്സേജ് വന്ന് കിടപ്പുണ്ട്. ഞാൻ അത് എടുത്ത് നോക്കി.
ഓപ്പൺ ചെയ്ത വഴിക്ക് തന്നെ സെറ്റ് സാരിയുടുത്ത അഭിയുടെ സെൽഫി പിക്കാണ് കണ്ടത്