അഭിരാമിയും എന്റെ അടുത്ത് വന്നിരുന്നുകൊണ്ട് ഞാൻ പറയുന്നത് ശ്രദ്ധയോടെ കേട്ടു.
തന്നെ പെണ്ണ് കാണാൻ നാളെ കുറച്ചുപേർ വരും.
എന്നെയോ… അവൾ പെട്ടെന്ന് ചോദിച്ചു.
മ്മ് അതെ.
ആര്… അവൾ നെറ്റി ചുള്ളിച്ചും കൊണ്ട് ചോദിച്ചു.
ഞാനും എന്റെ വീട്ടുകാരും.
അത് കേട്ടതും ആ മുഖം വിടർന്നു.
ശരിക്കും… അവൾ വിശ്വാസം വരാത്തത് പോലെ എന്നോട് ചോദിച്ചു.
മ്മ്…
ഞാൻ നടന്ന കാര്യങ്ങളെല്ലാം അവൾക്ക് പറഞ്ഞു കൊടുത്തു. നാളെ അവര് ഉച്ചയ്ക്ക് മുൻപ് എത്തും എന്ന ചേട്ടൻ പറഞ്ഞത്.
ഉച്ചക്ക് അവര് ഇവിടെ ഉണ്ടാവുമെങ്കി അവർക്ക് ഫുഡ് കൊടുക്കണ്ടേ… അവൾ എന്നോട് സംശയത്തോടെ ചോദിച്ചു.
ചിലപ്പോ വേണ്ടിവരും. നമ്മുക്കൊരു കാര്യം ചെയ്യാം നല്ലൊരു ഹോട്ടലിൽ നിന്നും വരുത്തികം. ഞാൻ പറഞ്ഞു.
അത് കേട്ട് അഭിയേനെ സംശയത്തോടെ നോക്കി. അതെന്തുപറ്റി ഞാൻ ഉണ്ടാകുന്ന ഫുഡ് നാനല്ലേ… കിച്ചു.
അഭിയുടെ ആ ചോദ്യമാണ് ഞാൻ പറഞ്ഞതിന് അങ്ങനെ ഒരു അർത്ഥം കൂടിയുണ്ട് എന്നെനിക്ക് മനസ്സിലാക്കി തന്നത്.
അയ്യോ.. എന്റഭി അതുകൊണ്ടല്ലടാ. നിനക്കൊരു ബുദ്ധിമുട്ടാവേണ്ട എന്ന് കരുതിയിട്ടാണ്. ഞാൻ പറഞ്ഞു.
എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. പിന്നെ അവര് ആദ്യമായിട്ട് വീട്ടിൽ വരുബോ എങ്ങനാ ഹോട്ടൽ ഫുഡ് കൊടുക്കുക.
അവൾ എല്ലാം ഏറ്റു എന്ന് പറഞ്ഞപ്പോൾ ഞാനും അതിനെ എതിർക്കാൻ പോയില്ല.
ഇതിനിടയിൽ നീനു എന്റെ മടിയിൽ ഇരുന്നുകൊണ്ട് എന്തൊക്കെയോ കുസൃതികൾ കാണിക്കുന്നുണ്ട്.
കിച്ചു കഴിച്ചില്ലലോ…
ഇല്ല..
എന്ന ഞാൻ കഴിക്കാനുള്ളത് എടുത്ത് വരാം. അവൾ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.
നീനു നമ്മുക്ക് മാമ്മ് തിനണ്ടേ..
മ്മ്മ്… എന്ന ഇക്ക് അച്ഛൻ തരുഒ…
മ്മ്.. ഞാൻ തലയാട്ടികൊണ്ട് സമ്മതിച്ചു.
അഭി ടേബിളിൽ പ്ലേറ്റ് നിരത്തുബോഴേക്കും ഞാനും നീനുവും കൈ കഴുകി വന്നിരുന്നു.
നീനു എന്റെ മടിയിൽ തന്നെയാണ് ഇരുന്നത്.
ഞാൻ അഭിരാമിയോട് എനിക്കും നീനുവിനും കൂടി ഒരു പ്ലേറ്റിൽ വിളമ്പിയാൽ മതിയെന്ന് പറഞ്ഞു.
അഭി ഒരു പ്ലേറ്റിൽ രണ്ട് മൂന്ന് ചപ്പാത്തി വച്ചാശേഷം പ്ലേറ്റിനരികിൽ ഗ്രീൻ പീസ് കുറുമ ഒഴിച്ച് എന്റെ മുന്നിൽ വച്ചു.