ഞാൻ ഒരു ഓംലറ്റ് കഴിച്ച് കഴിഞ്ഞപ്പോൾ രണ്ടാമത്തെ ഓംലറ്റും അവളെന്റെ പത്രത്തിലേക്ക് വച്ച്തന്നു.
ഞാൻ ചോദ്യഭവത്തോടെ അവളെ നോക്കി.
ഞാൻ എഗ്ഗ് കഴിക്കാറില്ല. അവൾ പറഞ്ഞു.
ആഹാ എങ്കിപിന്നെ എന്തിനാ രണ്ടെണ്ണം കൊണ്ടുവന്നത്.
കിച്ചു മീൻ കഴിക്കില്ലന്ന് വിചാരിച്ചു. അതോണ്ട് രണ്ട് ഓംലറ്റ് കൊണ്ടുവന്നത്. അവൾ പറഞ്ഞു.
ഞാൻ കഴിച്ചുകൊണ്ടിരിക്കുന്നതിനിടക് അഭി കഴിച്ചുകൊണ്ടിരുന്ന മീനിന്റെ പകുതി എന്റെ പത്രത്തിലേക്ക് വച്ചുതന്നു.
ഞാൻ അവളെ നോക്കിയതും കഴിക്ക് എന്നവൾ പതിയെ പറഞ്ഞു. അതിന് ശേഷം ഞാൻ കഴിച്ചുകൊണ്ടിരുന്ന ഓംലറ്റിൽ നിന്നും ഒരു ചെറിയ കഷ്ണം നുള്ളിയെടുത്ത് അവളും കഴിച്ചു.
അങ്ങനെ എന്റെ ജീവിതത്തിൽ ഞാൻ കഴിച്ച ഏറ്റവും സ്വാദ് കൂടിയ ആഹാരത്തിൽ ഒന്നായിരുന്നു അത്. ഇതൊരു തുടക്കം മാത്രമായിരുന്നു.
ഞാൻ കഴിച്ച് കഴിഞ്ഞ് എഴുനേൽക്കാൻ നേരം ഞാൻ കഴിച്ച പാത്രങ്ങളെല്ലാം എടുക്കാൻ നോക്കിയതും അഭിയെന്നെ തടഞ്ഞു.
ഞാൻ ഒരുപാട് പറഞ്ഞ് നോക്കിയെങ്കിലും ഞാൻ കഴിച്ച പത്രങ്ങൾ എന്നെകൊണ്ട് കഴുകാൻ അവൾ സമ്മതിച്ചില്ല.
ഇതെല്ലാം നോക്കികൊണ്ട് ഇപ്പോഴും അവരെല്ലാരും അവിടെ തന്നെ നിൽക്കുന്നുണ്ട്. പക്ഷേ ഞാനും അഭിയും അവരെ ആരെയും അവിടെ കുറച്ച് നേരത്തിന് കണ്ടില്ല എന്നതാണ് സത്യം.
ഫുഡ് നന്നായിരുന്നുട്ടോ… ഞാനവളെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു.
അതിനവൾ എന്നെ നോക്കി ചിരിക്കുക മാത്രം ചെയ്തു.
ഞങ്ങൾ ഫുഡ് കഴിച്ച് കഴിഞ്ഞു വരുബോൾ ബാങ്കിന്റെ പലയിടങ്ങളിലും ഗുഡാമായ ചർച്ചകൾ നടക്കുന്നുണ്ട്.
ചർച്ച വിഷയം എന്താണെന് ഊഹിക്കേണ്ടതുപോലുമില്ല. ഞാനത് കാര്യമാകാതെ എന്റെ ചെയറിൽ പോയിരുന്നു.
ബാങ്കിങ് ടൈം കഴിഞ്ഞ് പോകാൻ നേരത്തും അഭി എന്റടുത്ത് വന്ന് യാത്ര പറഞ്ഞ ശേഷമാണ് പോയത്.
മറ്റുള്ളവർ ഇതെല്ലാം എങ്ങിനെ കാണുന്നു എന്നതിലല്ല. അവളുടെ മനസ്സിൽ എന്തായിരുന്നു എന്നതിന്നായിരുന്നു പ്രാധാന്യം. അതെനിക്ക് ഏറെ കൂറേ വ്യക്തവുമായിരുന്നു.
ഞാൻ തിരിച്ച് ഹോസ്റ്റലിൽ എത്തിയ ശേഷം ബാങ്കിലുള്ള പലരുടെയും കോളുകൾ വന്നു . ഉദ്ദേശം ഞാനും അഭിയും തമ്മിൽ എന്ത് എന്നറിയുക തന്നെ.
ഞാൻ അവളെ കെട്ടാൻ പൊക്കുകയാണ് എന്ന് ഒറ്റ വാക്കിൽ മറുപടി കൊടുത്തപ്പോൾ പിന്നെ ചോദ്യങ്ങൾക്ക് ഏറെക്കുറെ അറുതി വരികയും ചെയ്തു.