പക്ഷേ എനിക്കിപ്പഴും ഇവൾ തന്നെയാണോ ഇത് ചെയ്തത് എന്ന സംശയം ബാക്കിയായിരുന്നു.
” ഡീ… നീയിങ്ങനെ കരഞ്ഞിട്ടെന്തിനാ…എന്താവിടെണ്ടായേ… ”
അവളൊന്ന് സമാധാനപ്പെട്ടു എന്ന് കണ്ടപ്പോൾ ജിൻസിയവളോട് ചോദിച്ചു.
അതോടെ വീണ്ടുമവളുടെ കണ്ണ് നിറഞ്ഞുതുടങ്ങി.
” എനിക്ക്…എനിക്കൊന്നുമറിയില്ലടീ… ഞങ്ങളവിടെ… സംസാരിച്ചിരിക്കുമ്പോഴാ ഏതോ രണ്ട് പേര് വന്ന് ഇവനെയടിച്ചേ… എന്നെപ്പിടിച്ച് എന്തോ ഒരു സ്പ്രേ മുഖത്തടിച്ചു… പിന്നേ.. പിന്നെയെണീക്കുമ്പോ… ”
അതുമ്പറഞ്ഞ് അവൾ വീണ്ടും വിങ്ങിപ്പൊട്ടി.
അവരെയവിടെവിട്ട് ഞാൻ ഹാളിലേക്ക് ചെന്നു. മനസ് കലുഷിതമായിരിക്കുന്നു. ഇവിടെയാർക്കാണ് എന്നോട് ദേഷ്യം…!
താടക പറയുന്നത് മുഴുവൻ വെള്ളന്തൊടാതെ വിഴുങ്ങാൻ തോന്നിയില്ല. അവളെന്തൊക്കെയോ മറച്ചുവെക്കുന്നപോലെ…
സോഫയിൽ മുന്നോട്ടാഞ്ഞ് നെറ്റിയിൽ ഉള്ളങ്കയ് അമർത്തി ഞാൻ ഇരുന്നു. അവിടെ സംഭവിച്ച കാര്യങ്ങൾ ഒന്നൂടെ ഓർത്തെടുക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ.
സ്‌ട്രെയിൻ ചെയ്യാൻ തുടങ്ങിയപ്പോ ചെറുതായി തലവേദന വന്ന് തുടങ്ങി.
പക്ഷേ അന്ന് നടന്ന കാര്യങ്ങൾ ഒരോ ചിത്രങ്ങളായി എന്റെയുള്ളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു.
പാർക്കിൽവച്ച് സംസാരിക്കുന്നതിനിടെ അഭിരാമിയുടെ മുഖത്ത് പൊടുന്നനെ വന്ന പരിഭ്രമവും ഭയവും… അവൾ അവരെ കണ്ടതാണ്…
ഞാൻ പെട്ടന്ന് എണീറ്റ് വീണ്ടും ആ റൂമിലേക്ക് കയറിച്ചെന്നു. എന്റെ വരവ് കണ്ട് ജിൻസിയെന്നെ ഒരു പകപ്പോടെ നോക്കി… തടകയാവട്ടെ പേടിയോടെ ജിൻസിയുടെ പുറകിൽ ഒളിക്കാൻ ശ്രമിച്ചു.
ഇതെന്നെവിറപ്പിച്ചിരുന്ന താടക തന്നെയാണോ എന്നെനിക്ക് സംശയം തോന്നി.
” നീ… നീയവരെ കണ്ടില്ലേ…!!.. ആ പാർക്കിൽ വന്നവരെ…!”
അവളുടെ മുഖത്തൊരു ഭയം കടന്നുവന്നു. എന്നാലതൊളിപ്പിക്കാൻ അവൾ ശ്രമിച്ചു.
അവൾ കണ്ടു എന്ന അർത്ഥത്തിൽ തലയാട്ടി…
” അവരെ നിനക്കറിയാമോ…!!”
” ഇല്ല… ഞാനാധ്യമായ അവരെക്കാണുന്നെ…! ”
എനിക്കാകെ വട്ടായിതുടങ്ങി…
” ഡാ നീയിങ്ങ് വന്നേ… ”
ജിൻസിയെന്റെ കൈപിടിച്ച് ഹാളിലേക്ക് വന്നു.
” ഡാ… നീയൊന്ന് കൂളാവ്… നമുക്ക് നോക്കാ… ആദ്യം അച്ഛനേം അമ്മേനേം പറഞ്ഞ് മനസിലാക്കാൻ നോക്ക്… അത് കഴിഞ്ഞ് മതി ബാക്കിയൊക്കെ… “