ദേവസുന്ദരി 10 [HERCULES]

Posted by

 

ഞാൻ ജിൻസിയുടെ മുഖത്തേക്ക് നോക്കി.

 

” പോലീസ് വന്നത്കൊണ്ട് ആരൊ ചെയ്യിച്ചതാണെന്ന് ഉറപ്പാടാ… അതവളാവാൻ സാധ്യതയില്ല… കാരണം നിന്റെകൂടെ ആ റൂമിൽ നിന്നാൽ അവളുടെ ജീവിതങ്കൂടെ നശിക്കൂന്ന് അവൾക്കറിയാതെയിരിക്കില്ലല്ലോ… പിന്നേ നീ പറഞ്ഞുവല്ലോ… പോലീസ് കതക് ചവിട്ടിപ്പൊളിച്ചതൊന്നും അവളറിഞ്ഞിരുന്നില്ലാന്ന്… അപ്പോൾ അവൾ മിക്കവാറും സെടെഷനിൽ ആയിരുന്നിരിക്കണം… ഇതൊക്കെ കൊണ്ടാണ് ഞാൻ അങ്ങനെയൊരു സംശയമ്പറഞ്ഞത്. അവളല്ല… മാറ്റാരോ ആണിതിന് പിന്നിലെന്ന്. ”

 

“ഹ്മ്മ്… ”

ഞാൻ ഒന്ന് ദീർഘമായി നിശ്വസിച്ചു.

 

ജിൻസി എണീറ്റ് റൂമിലേക്കു പോയി. തിരിച്ചുവരുമ്പോൾ അവളുടെ കയ്യിലൊരു മെഡിസിൻ ബോക്സ്‌ ഉണ്ടായിരുന്നു. അവളെന്റെ അടുത്തിരുന്ന് കോട്ടൺ വച്ച് നെറ്റിയിലെ മുറിവിൽനിന്ന് ഒലിച്ചിറങ്ങിയ ചോര ഒപ്പിക്കളഞ്ഞു. പിന്നേ കോട്ടൺ എന്തോ ഒരു ലിക്യുഡിൽ മുക്കി മുറിവ് ക്ലീൻ ചെയ്യാൻ തുടങ്ങി.

 

“സ്സ്…”

വല്ലാതെ നീറി… സ്വർഗ്ഗവും നരകവും ഒന്നിച്ച് കണ്ടു ഞാൻ.

ക്ലീനിങ് കഴിഞ്ഞ് അവിടെ ഒരു ബാന്റെയ്ഡ് കൂടെ ഒട്ടിച്ച് അവൾ എണീറ്റു.

 

” നീ വാ… അവളോട് തന്നെ ചോദിക്കാം…”

എന്നും പറഞ്ഞ് ജിൻസി എന്റെ ഫ്ലാറ്റിലേക്ക് നടന്നു. അവൾക്ക് പിന്നാലെ ഞാനും.

 

അഭിരാമിയിപ്പോഴും ആ മുറിക്കകത്താണ്. ഞാൻ ചെന്ന് കതക് തട്ടി. പക്ഷേ അകത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. എന്തോ ഒരു പേടി തോന്നി… ശക്തിയായിത്തന്നെ ഞാൻ കതകിൽ തട്ടി. ഇല്ലാ ഒരു പ്രതികരണവും ഇല്ലാ.  ഞാനൊരു പകപ്പോടെ ജിൻസിയെ നോക്കി. അവളുടെ മുഖത്തും ഒരു പരിഭ്രമം.

അവൾ കതകിന് അടുത്ത് വന്ന് കതകിൽ തട്ടി

 

” അഭീ… വാതില് തുറക്ക് ഇത് ഞാനാ…! ”

 

കതകിൽ തട്ടിക്കൊണ്ട് തന്നെ അവൾ വിളിച്ചുപറഞ്ഞു.

 

രണ്ട് സെക്കൻഡ് കഴിഞ്ഞ് കതകിന്റെ കുറ്റിഎടുക്കുന്ന ശബ്ദം കേട്ടു. തൊട്ടുപിന്നാലേ കതക് തുറന്ന് കരഞ്ഞുകൊണ്ട് അവൾ ജിൻസിയെ കെട്ടിപ്പിടിച്ചു. ഒരു നിമിഷം നിലച്ചുപോയിരുന്ന ശ്വാസം ഒരു ദീർഘ നിശ്വാസമായി എന്നിൽനിന്ന് പുറത്ത് വന്നു.

 

ജിൻസി എന്തൊക്കെയോ പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *