തികച്ചും യാദൃശ്ചികമാവാം പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന നിയുക്ത െ സക്രട്ടറി മായയും മാച്ച് ചെയ്യും
അതിലുള്ള കൗതുകം തോന്നിയാവാം രാഹുൽ മിശ്ര ഹൃദ്യമായി പുഞ്ചിരിച്ചു
പുതുതായി ചാർജെടുത്ത മാനേജിംഗ് ഡയറക്ടർ ഇത്രയ്ക്ക് ചെറുപ്പം ആവും എന്ന് ആരും കരുതിയില്ല…
െകാച്ചിൻ യൂണിറ്റ് ജനറൽ മാനേജർ ഹരിഹര സുബ്ബയൻ ടോപ്പ് ഓഫിസർമാരെ ഓരോരുത്തരേയും പരിചയെപെടുത്തി
അവസാനം പരിചയപ്പെടുത്തിയത് മായെയെ ആയിരുന്നു ,
” ആന്റ് ദിസ് ഈസ് മിസ്സ് മായ , യുവർ ചാമിംഗ് സെക്രട്ടറി..”
” ഓ െെ നസ്.. വെൽകം യു സ്വീറ്റ് മായ..”
രാഹുൽ മിശ്ര മായയെ ഹസ്തദാനം ചെയ്തു
MD യുടെ കരം തന്റേതിൽ ഉരഞ്ഞപ്പോൾ വിദ്യു പ്രവാഹം കണക്ക് വല്ലാത്ത ഒരു അനുഭൂതി മായെയെ വരിഞ്ഞ് മുറുക്കിയ പോലെ ..
സീനിയർ ഉദ്യോഗസ്ഥെരെ പരിചയെപെട്ട ശേഷം MD , കൂടി നിന്ന ജീവനക്കാരെ അഭിവാദ്യം ചെയ്തു
” ഡിയർ ആൾ… വീ വിൽ മീറ്റ് സൂൺ..” ( പ്രിയരെ , താമസിയാതെ നമുക്ക് കാണാം)
തുടർന്ന് അവർ കോൺഫറൻസ് ഹാളിൽ െ ചന്നു.. ആദ്യ മീറ്റിംഗിനായി
ചീഫ് എക്സിക്യുട്ടിവിന്റെ അടുത്ത കസേരയിൽ കീഴ് വഴക്കം അനുസരിച്ച് ജനറൽ മാനേജർ ഹരിഹര സുബ്ബനാണ് ഇരിക്കാറുള്ളത്… പതിവനുസരിച്ച് അദ്ദേഹം ഇരിക്കാൻ വന്നപ്പോൾ MD വിലക്കി..