പതിവ് പോലെ രാവിലെ ഡ്യൂട്ടിക്ക് പോകായി റെഡിയായ സിന്ധു നേരെ കിച്ച് വിൻ്റെ റൂമിലേക്ക് പോയി , മൂടി പുതച്ചു കിടക്കുന്ന കിച്ചുവിനെ കണ്ട സിന്ധു അവനെ തട്ടി ഉണർത്തി കൊണ്ട് ചൊതി ച്ചു ……… മോനിന്ന് ടുഷൻ ക്ലാസ്സ് ഇല്ലെ ഡാ ഉറക്കം ഉണർന്ന അവൻ തൻ്റെ ഇരു കൈകളും കോർത്ത് ഉയർത്തി മൂരി നിവർന്നു കൊണ്ട് പറഞ്ഞു ……… ശേഖരപിള്ള സാറ് സുഖമില്ലാതെ കിടപ്പിലാണമ്മെ , അസുഖം ഭേദമായിട്ട് സാറ് വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ! …… എങ്കിൽ എൻ്റെ പോന്നു മോൻ ആവശ്യം ഇല്ലാതെ പുറത്തേക്ക് ഒന്നും പോകല്ലേ ഭക്ഷണം എല്ലാം അമ്മ റെഡി ആക്കി വെച്ചിട്ടുണ്ട് , കഴിച്ചിട്ട് വീട്ടിൽ തന്നെ ഇരിക്കണം ട്ടോ ………
കട്ടിലിൽ നിന്ന് എഴുന്നേറ്റ അവൻ അവളുടെ അരയിൽ തൻ്റെ ഇടതു കൈ ചുറ്റി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു …….. എന്താമ്മെ ഇത് ഞാൻ ഇപ്പോഴും കൊച്ചു കുട്ടി ആണെന്നാ അമ്മേടെ വിചാരം എൻ്റെ പോന്നു മോൻ എത്ര വലുതായാലും അമ്മക്ക് നീ എന്നും കൊച്ചു കുട്ടി തന്നെ ……… എൻ്റെ സ്വന്തം എന്ന് പറയാൻ ഇപ്പൊ നീ മാത്രേ ഉള്ളൂ , എൻ്റെ പോന്നു മോന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഈ ഭൂമിയിൽ ഒറ്റപ്പെട്ടു പോകും മോനെ ! അതാ ആകെ യുള്ള അമ്മേടെ പേടി !……. എന്ന് പറഞ്ഞു അവനെ ചേർത്ത് പിടിച്ചു കവിളിൽ പതിവുള്ള ചുമ്പനവും നൽകി അവൾ പുറത്തേക്ക് പോയി ………..
വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് ലേറ്റ് ആയി വന്നതി നാൽ അത്താഴത്തിനു ഉള്ളത് കൂടി അവൾ പുറത്ത് നിന്ന് വാങ്ങി വന്നു ………… ഡ്രസ്സ് മാറി കഴുകാൻ ഉള്ളതൊക്കെ ബക്കറ്റിലെ സോപ്പ് വെള്ളത്തിൽ ഇട്ടു കൊണ്ട് അവൾ പറഞ്ഞു ……… കിച്ചു , മോൻ്റെ തുണികൾ കൂടി എടുത്തോളൂ ഇപ്പൊ വെള്ളത്തിൽ താഴ്ത്തി വക്കാം നാളെ ഞായറാഴ്ച അല്ലേ നമുക്ക് സൗകര്യം പോലെ അലക്കാം ……….. അടുക്കളയ്ക്ക് പുറത്തുള്ള കുളിമുറിയിലെ ബക്കറ്റിൽ തുണികൾ മുക്കി വച്ച ശേഷം അവർ അകത്തേക്ക് പോയി …..