ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Posted by

“ഈ മാന്യൻ ഇത് വരെ സംസാരിക്കാത്തതിനാൽ സംവാദം ഉപഗ്രഹിക്കാൻ നമക്ക് ഒരു അവസരം നൽകാം.”

പറഞ്ഞത് ഇഷ്ടപ്പെടാതെ അർജുൻ അന്നയെ ഒന്ന് തറപ്പിച്ചു നോക്കി. പിന്നെ മാർക്കിടാൻ ഇരിക്കുന്നവർ അടക്കം ബാക്കി ഉള്ളവർ തന്നെ ശ്രദ്ധിക്കുന്നു എന്ന് മനസിലാക്കി  വളരെ വ്യക്തമായ  പോയിൻ്റെകളോടെ GD  സംഗ്രഹിച്ചു. അത് വരെ സംസാരിച്ച എല്ലാവരെക്കാൾ നല്ല ആശയങ്ങൾ അവൻ പങ്കു വെച്ചു.

അന്ന താങ്ക്സ് പറഞ്ഞു ആളാകാൻ അവസരം നോക്കി ഇരിക്കുകയാണ് എന്ന് മനസിലാക്കി. കാരണം അങ്ങനെ ചെയ്താൽ മുഴുവൻ സമയവും GD മോഡറേറ്റ് ചെയ്തു എന്ന ക്രെഡിറ്റ് അവളക്കു കിട്ടും. ഇത് മനസിലാക്കിയ അർജുൻ എല്ലാവര്ക്കും നന്ദിയും പറഞ്ഞു GD അവസാനിപ്പിച്ചു. എന്നിട്ട് അന്നയെ ഒന്ന് തറപ്പിച്ചു നോക്കി. ഇത് വരെ മിണ്ടാതിരുന്നവൻ തനിക്കിട്ട് വെച്ചതാണ് എന്ന് ആ നോട്ടത്തിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായി.

“ക്ലാസ്സിൽ നീ ഉണ്ടാകുമെല്ലോ നിന്നെ അവിടെ കണ്ടോളാം ” അർജുനനും അന്നയുടെയും മനസ്സിൽ അവിടന്ന് ഇറങ്ങുമ്പോൾ ഒരേ ചിന്തയായിരുന്നു.

ഗ്രൂപ്പ് ഡിസ്കഷൻ കഴിഞ്ഞു ഡീനും അദ്ധ്യാപകരും അടങ്ങിയ വേറെ ഒരു പാനൽ വക ഇന്റർവ്യൂ. അർജുൻ ഇന്റർവ്യൂ ഒക്കെ എളുപ്പം ഹാൻഡിൽ ചെയ്ത രാഹുലിൻ്റെ ഊഴം കഴിയുന്നത് വരെ വെയിറ്റ് ചെയ്തിരുന്നു. 2 മണി ആയപ്പൊളേക്കും ഇരുവരും അവിടന്ന് ഇറങ്ങി. അവരുടെ കാർ എടുത്ത് ഫ്ലാറ്റിലേക്ക് പോയി.

കാറിൽ കയറിയതം രാഹുൽ സംസാരിക്കാൻ തുടങ്ങി

“ഡാ അർജു നീ ആ അന്നയെ കണ്ടോ എന്തു രസം ആണ് നോക്കി ഇരുന്നു പോകും. പക്ഷേ സൂപ്പർ കാശുകാരി ആണെന്ന് തോന്നുന്നു ബെൻസിൽ ഒക്കെ അല്ലെ വന്നിറങ്ങിയത്. ഡ്രസ്സിങ് ഒക്കെ കണ്ടോ എന്തു മോഡേൺ ആണ്. സ്മാർട്ട് ഗേൾ സ്മാർട്ട് ഗേൾ”

 

 

“ഉവ്വ്‌ അതിൻ്റെ എല്ലാ ജാടയും അവൾക്കുണ്ട്  പിന്നെ ഡ്രസിങ് എനിക്ക് സ്റ്റാർ ഹോട്ടലിലെ റിസെപ്ഷനിസ്റ്റ പോലെയാ തോന്നിയത്“

അർജുൻ അല്പം ഈർഷ്യയോടെ അവനോട് പറഞ്ഞു.

 

“ഏയ് അങ്ങനെ ഒന്നും ഇല്ല നിനക്ക് തോന്നിയത് ആകും പണ്ടും നിനക്ക് സ്ത്രീ വിരോധം അല്ലായിരുന്നോ “

Leave a Reply

Your email address will not be published. Required fields are marked *