ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Posted by

“ചേട്ടന്മാർ ഇങ്ങോട്ട് ഒന്ന് വന്നേ നമ്മക്കൊന്നു പരിചയപ്പെടേണ്ടേ”

ജിമ്മി ആള് കളിച്ചു പറഞ്ഞു.  നേതാവിൻ്റെ ഡയലോഗ് കേട്ട് അവന്മാരുടെ മുഖത്തും ഒരു പുച്ഛചിരി.

രാഹുൽ ബുള്ളറ്റ് സൈഡിലേക്ക് അല്പം ഒതുക്കി. എന്നിട്ട് നേരെ ജിമ്മിയുടെ അടുത്തേക്ക് ചെന്ന്. പിന്നാലെ ഞാനും.

“നീ കൈ മാത്രമേ നക്കു അതോ…. ”

ജിമ്മി പറഞ്ഞു തുടങ്ങിയതും രാഹുൽ അവൻ്റെ കോളറിൽ പിടിച്ചു മുന്നോട്ട്  വലിച്ചു മൂക്കിനിട്ട് തന്നെ നല്ലൊരു ഇടി അങ്ങു കൊടുത്തു. പിന്നാലെ നാഭിക്കിട്ടു ഒരു ചവിട്ടും. അപ്പോൾ തന്നെ ഞാനും സൈഡിൽ നിൽക്കുന്നവന്മാരെയും   നല്ല രീതിയിൽ പെരുമാറി.   അവന്മാർ ഞെട്ടി ഓടാൻ നോക്കുന്നുണ്ട്. പട്ടി ഷോ ആണ് ഉദേശിച്ചത് തിരിച്ചു അടി  പ്രതീക്ഷിച്ചിട്ടില്ല. കാരണം കാല് പോലും നിലത്തുറപ്പിക്കാതെ പലരും അവരുടെ ബൈക്കിൻ്റെ മുകളിൽ ഷോ കാണിച്ചാണ് ഇരുന്നിരുന്നത്. ഞാൻ രണ്ടെണ്ണം കൊടുത്തപ്പോളെക്കും ബൈക്ക് അടക്കം അവന്മാരിൽ ചിലർ മറിഞ്ഞു വീണു. അടി കിട്ടാത്ത രണ്ടുപേർ മരവിച്ചു നിൽക്കുകയാണ്. താഴെ വീണുകിടക്കുന്ന  ജിമ്മിയുടെ മുക്കിൽ നിന്നും രക്തം ഒഴുകുന്നുണ്ട്. കൂട്ടത്തിൽ ഇടി കിട്ടാത്ത രണ്ട് പേരോട്  രാഹുൽ ആക്രോശിച്ചു “വിട്ടു പോടാ പട്ടി കഴു$^(*..”

പട്ടി ഷോ ഇറക്കിയവന്മാരും പട്ടി ഷോ കാണാൻ നിന്നവന്മാർ അടക്കം എല്ലാവന്മാരും പതുക്കെ സ്ഥലം കാലിയാക്കി. ഞങ്ങളുടെ ബാച്ചിൽ ഉള്ളവരാരും  തന്നെ എത്താത്തതിനാൽ സംഭവം  അറിഞ്ഞിട്ടില്ല. പക്ഷേ എല്ലാവരും ഉടനെ അറിയും. കാരണം അവിടെ കട നടത്തുന്ന ചേട്ടനും കുറെ സീനിയർസും  എല്ലാം കണ്ടിട്ടുണ്ട്. പുള്ളി എല്ലാവരുമായി കമ്പനിയുമാണ്. ഞങ്ങൾ കടയില് കയറി രണ്ടു സർബത്തു ഓർഡർ ചെയ്തു. കൂടെ രണ്ട് മുട്ട പപ്പ്സും.

“ചേട്ടൻ ആരോടും ഒന്നും പറയരുത്”

അതിനു പുള്ളി ചിരിച്ചിട്ട് തലയാട്ടുക മാത്രമാണ് ചെയ്തത്.

വൈകിട്ടായപ്പോളേക്കും ചിലരൊക്കെ കാര്യങ്ങൾ അറിഞ്ഞു എന്ന് മനസ്സിലായി. എൻ്റെ റൂം മേറ്റ് മാത്യു എന്നോട് അത് നേരിട്ട് ചോദിക്കുകയും ചെയ്തു. അവന് ചില സീനിയർസിനെ പരിചയം ഉണ്ട് അവർ വഴി ആണ് അറിഞ്ഞത്.

പക്ഷേ ഇവിടെ അറിഞ്ഞതിലും കൂടുതലായി സീനിയർസ് വഴി ലേഡീസ് ഹോസ്റ്റലിൽ സംഭവം പാട്ടായി. സംഭവം അറിഞ്ഞതും  അന്ന ജിമ്മിയെ ഫോണിൽ വിളിച്ചു  നാണക്കേട് കാരണം അവൻ ഫോൺ എടുത്തില്ല. പിന്നെ അവൾ അവളുടെ പ്രതിശ്രുത വരൻ ജോണിയെ  വിളിച്ചു കാര്യങ്ങൾ അറിഞ്ഞു. ജോണിക്ക് അന്നയെ ചെറിയ പേടി ആണ് എങ്കിലും അനിയൻ ഇടി കിട്ടാൻ കാരണം അന്നയാണ് എന്ന് ചെറുതായി കുറ്റപ്പെടുത്തി. അതും പറഞ്ഞവർ തമ്മിൽ വഴക്കായി

Leave a Reply

Your email address will not be published. Required fields are marked *