മുംബൈ കലാപത്തിൽ രണ്ട് മക്കളെയും നഷ്ട്ടപെട്ട ഒരു ബാപ്പ. കലാപത്തിൽ കഴുത്തിൽ വെട്ടേറ്റതോടെ സംസാര ശേഷി നഷ്ടപ്പെട്ടു. ഇപ്പോൾ IEM തീവ്രവാദികൾക്ക് വ്യാജ ID കാർഡുകൾ നിർമ്മിച്ച് കൊടുക്കുന്നു. അതെ ഷോപ്പിൻ്റെ മുകളിൽ ഒരു മുറിയിലാണ് ജലീൽ താമസിക്കുന്നത് അവിടെ തന്നയാണ് ജലീലിൻ്റെ പ്രവർത്തന സ്ഥലവും. സലീം രണ്ട് പാസ്പോർട്ട് ഫോട്ടോ പേഴ്സ്സിൽ നിന്ന് എടുത്ത് കൊടുത്തു
സലീം കൈയിലുള്ള കവർ അയാളെ ഏൽപ്പിച്ചു. അയാൾ തിരിച്ചു ഒരു കവർ കൊടുത്തു. അതിൽ പണം ആണ് ഉള്ളത്.
എത്ര ദിവസം എടുക്കും ഭായി?
അയാൾ കൈ കൊണ്ട് 2 ദിവസം എന്ന് കാണിച്ചു.
“അത് വരെ എവിടെ താമസിക്കും.”
കൂടെ വരൂ എന്ന് കൈ കൊണ്ട് കാണിച്ചു. 300 മീറ്റർ നടന്നതും ധാരാവിയുടെ അകത്തേക്ക് പ്രവേശിച്ചു. ലക്ഷക്കണിക്കിന് പേർ തിങ്ങി പാർക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി.
ജലീൽ നേരെ ഒരു വീടിൻ്റെ മുകളിലേക്ക് ഒരു കൊച്ചു കോണിപ്പടി കയറി പോയി അവിടെയുള്ള റൂം തുറന്നു കൊടുത്തു. ഇനി എന്തെങ്കിലും വേണോ എന്ന് ആംഗ്യ ഭാഷായിൽ ചോദിച്ചു “വെള്ളം ഫുഡ്.“
ജലീൽ താഴെ ഒരു ചെറിയ കട ചൂണ്ടി കാണിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ അവിടന്ന് ഇറങ്ങി പോയി. സലീം റൂമിൽ കയറി വാതിലടച്ചു. കൊച്ചു റൂം ബാത്ത് റൂം ഉണ്ട്. വലിയ കാര്യം. കവർ തുറന്നു നോക്കി ഒരു ലക്ഷം രൂപയുണ്ട്. അയാൾ അവിടെ ഉള്ള കട്ടിലിൽ കിടന്നു. പണം ഒരു പ്രശ്നമാണ്. ഷെയ്‌ഖിൻ്റെ ഹവാല ശൃഖല പൊളിഞ്ഞിരിക്കുന്നു. ഇത് പോലെ ഉള്ള ലോക്കൽ പ്രവർത്തകരുടെ അടുത്ത് നിന്ന് പണം വാങ്ങേണ്ടി വരും. റിസ്ക് കൂടുതലാണ് എന്നാലും വേറെ വഴി ഇല്ല. ജലീലിനെ കുറിച്ചാലോചിച്ചപ്പോൾ അയാൾക്ക് സന്തോഷം തോന്നി. ഇനിയും ഇത് പോലെ വർഗീയ കലാപങ്ങൾ ഉണ്ടാകട്ടെ. IEM ലേക്ക് കൂടുതൽ പേരും.
സലീം രണ്ടു ദിവസം അവിടെ തങ്ങി. എങ്കിലും റൂമിൻ്റെ കൺ വെട്ടത്തിൽ തന്നെ ഉണ്ടായിരുന്നു. വേറെ ഒന്നും കൊണ്ടല്ല മോഷണം പോയാൽ പണിയാകും. ചെറിയ ഒരു ഹോട്ടൽ ഉണ്ട് അതു കൊണ്ട് ഭക്ഷണവും വെള്ളവും പ്രശ്നമല്ല. രണ്ടാം ദിവസം രാവിലെയാണ് പിന്നെ ജലീലിനെ കണ്ടത് രണ്ട് ഇന്ത്യൻ ഐഡി കാർഡ് ഡ്രൈവിംഗ് ലൈസൻസും വോട്ടേഴ്‌സ് ID കാർഡും. ഹോളോഗ്രാം ഒക്കെ ഉണ്ട് .പേര് വികാസ് തിവാരി, ഉത്തർ പ്രദേശിലെ ലുക്‌നൗ അഡ്രസ്സ്. കുഴപ്പമില്ല ഹിന്ദി അറിയാം. പിന്നെ ലോക്കൽ കാര്യങ്ങൾ കുറച്ചു പഠിക്കേണ്ടി വരും. ഒരു സാദാ ഫോണും ചാർജറും 2 സിം കാർഡും.