“പ്ലീസ് വേറെ ആരും നോക്കെല്ലേടാ ഞാൻ ഒന്ന് വളച്ചോട്ടെ”
അവന്മാർ പിന്നെയും ക്ലാസ്സിലെ വേറെ ചില പെൺപിള്ളേരെ കുറിച്ചൊക്കെ ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു.
പെൺപിള്ളേരിൽ പലരും വലിയ പണച്ചാക്കുകളുടെ മക്കൾ ആണെന്ന് സുമേഷിൻ്റെ സംസാരത്തിൽ നിന്ന് മനസ്സിലായി. റൂം മേറ്റ് മാത്യു പെണ്ണുങ്ങളെ കുറിച്ചു കമൻ്റെ ഒന്നും തന്നെ പറഞ്ഞില്ല. നല്ല പക്വത ഉള്ള കൂട്ടത്തിൽ ആണെന്ന് തോന്നുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് തന്നെ ഞങ്ങൾ ഞങ്ങൾ ഫ്ലാറ്റിലേക്ക് പോയി. മണിചേട്ടന് ഞങ്ങളെ കണ്ടപ്പോൾ വലിയ സന്ദോഷം ആയി. പുള്ളി സ്പെഷ്യൽ മീൻകറിയും ഒക്കെ ഉണ്ടാക്കി. ഞയറാഴ്ച്ച തന്നെ എൻ്റെ ബുള്ളറ്റും എടുത്തു ഹോസ്റ്റലിലേക്ക്.
രാത്രി തിരിച്ചു എത്തിയതും ജൂനിയർസിനെ സീനിയർസ് മുകളിലേക്ക് വിളിപ്പിക്കുന്നുണ്ട് എന്ന് കേട്ടു. വാർഡൻ ഇല്ലാത്ത തക്കം നോക്കിയാണ് പരിപാടി. റൂം റൂം ആയിട്ടാണ് വിളിപ്പിക്കുന്നത്. രണ്ടു മൂന്നു നോർത്ത് ഇന്ത്യൻ പിള്ളേരടക്കം 10 പേർ അടങ്ങിയ ഒരു സംഘം. കാര്യമായി റാഗിങ്ങ് ഒന്നുമില്ല സല്യൂട്ട് അടിപ്പിക്കലും ഡാൻസ് അങ്ങനെ കുറച്ചു കാര്യങ്ങൾ. റൂം നം 7 കാർ ആൾറെഡി പോയി. അതിൻ്റെ ക്ഷീണം സുമേഷിൻ്റെ മുഖത്തു കാണാൻ ഉണ്ട്. മാത്യവിന് വലിയ ഭാവ മാറ്റമൊന്നുമില്ല. കുറച്ചു കഴിഞ്ഞപ്പോൾ രാഹുൽ അവൻ്റെ റൂമിൽ നിന്ന് എൻ്റെ റൂമിലേക്ക് വന്നു
ഡാ അവന്മാർ വിളിപ്പിക്കുന്നുണ്ട്… ഞാൻ പോകുന്നില്ല പോയാൽ എൻ്റെ കണ്ട്രോൾ പോകും.
അവൻ പറഞ്ഞത് ശരിയാണ്. ബാംഗ്ളൂർ എഞ്ചിനീറിങ്ങിന് ചേർന്നപ്പോൾ റാഗ് ചെയ്യാൻ വന്നവന്മാരെ ഞങ്ങൾ രണ്ട് പേരും ഇടിച്ചു പപ്പടമാക്കിയതാണ്. അതിന് സസ്പെന്ഷനും വാങ്ങി 10 ദിവസം പുറത്തായിരുന്നു.
ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
രണ്ട് മിനുറ്റ് കഴിഞ്ഞപ്പോളേക്കും അവൻ്റെ റൂം മേറ്റ് ദീപു വന്നു രാഹുലിനെ പരിചയപ്പെടാൻ സീനിയർസ് വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു.
“പരിചയപ്പെടണം എന്നുള്ളവരോട് ഇങ്ങോട്ട് വരാൻ പറ.” ഞാൻ പറഞ്ഞു
കുറച്ചു കഴിഞ്ഞപ്പോളേക്കും അവന്മാർ 5 6 പേർ ഞങ്ങളുടെ റൂമിലേക്ക് വന്നു . അവന്മാരെ കണ്ടതും സുമേഷ് ഭവ്യതയോടെ എണിറ്റു.
“ഡാ നിനക്കൊക്കെ അങ്ങോട്ട് വിളിച്ചാൽ വരാൻ എന്താ ഇത്ര മടി?”