“ഇവളൊക്കൊക്കെ എന്തു എനർജി ആണ് ഇവിടെ രാഹുലും ഞാനും ഉറങ്ങാതിരിക്കാൻ കഷ്ടപെടുകയാണ് അത്ര ബോറിങ് ആണ് ”
ബാക്കി ഉള്ളവർ ഒക്കെ അല്പം അടങ്ങി ഒതുങ്ങി ആണ് ഇരുപ്പ്. എൻ്റെ റൂം മേറ്റ് സുമേഷ് ഒരു അസ്സൽ പഞ്ചാര ആണെന്ന് ആദ്യ ദിവസം തന്നെ മനസ്സിലായി. ചില പെണ്ണുങ്ങളെ ഒക്കെ ആശാൻ പോയി പരിചയപ്പെടുന്നുണ്ട്. ഉച്ചക്ക് കോളേജ് ക്യാന്റീനിൽ നിന്ന് മീൽസും കഴിച്ചിട്ട് ഹോസ്റ്റലിലേക്ക് പൊന്നു.
പിന്നെ ഉള്ള രണ്ടു ദിവസം പേഴ്സണാലിറ്റി ഡെവലപ്പമെൻ്റെ എന്ന് പറഞ്ഞു പുറത്തുന്നുള്ള ആൾക്കാർ വക ആക്ടിവിറ്റീസ് ആയിരുന്നു. മോശം പറയുന്നില്ല. അത് കഴിഞ്ഞപ്പോളേക്കും ഞാൻ മിക്കവരും കുറച്ചു പെൺപിള്ളേരെ ഒക്കെ പരിചയെപ്പെട്ടു. ഞാൻ പഴയതു പോലെ തന്നെ വലിയ താല്പര്യം ഒന്നും കാണിച്ചില്ല. അന്നയും അവളുടെ ഒന്ന് രണ്ട് കൂട്ടുകാരികളും തുള്ളി തുള്ളി നടക്കുന്നുണ്ട് ദോഷം പറയരുതല്ലോ എൻ്റെ റൂം മേറ്റ് സുമേഷ് അവളുമാരുടെ വാല് ആയിട്ടുണ്ട്. അവനെ അവളുമാരൊക്കെ ഇടക്ക് കളിയാക്കുന്നുണ്ട് എന്നാലും ആശാൻ വിടുന്ന ലക്ഷണം ഇല്ല.
റൂമിൽ വന്നാൽ പിന്നെ അവന് അന്നയെ കുറിച്ച് പറയാനേ നേരമുള്ളൂ.കേൾക്കാനായി ടോണയും രാഹുലും പിന്നെ രാഹുലിൻറെ റൂം മേറ്റ്സ് ആയ തൃശൂർ ഗെഡികളും.
“അന്ന മേരി ജോസ് ചെന്നൈ ലയോലാ കോളേജിൽ ഡിഗ്രി കഴിഞ്ഞതാണ് . അപ്പൻ കുരിയൻ കുന്നേൽ കൊല്ലങ്ങളായി പാലാ MLA, അമ്മ ലേറ്റ് മേരി കുന്നേൽ, അപ്പന്റെ അനിയൻ ജോസ് കുന്നേൽ പ്രമുഖ അബ്കാരി കോട്ടയം പാലാ ഭാഗത്തു തന്നെ 7 ബാർ. കൂടാതെ ക്വാറി അങ്ങനെ കുറെ ബിസിനസ്സ്. എല്ലാത്തിലും അവളുടെ അപ്പന് ഷെയർ ഉണ്ടെന്നാണ് നാട്ടിൽ സംസാരം. അപ്പച്ചി ആണ് പോലും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ. പിന്നെ ഒരു അനിയൻ സ്റ്റീഫൻ കുരിയൻ നമ്മുടെ കോളേജിൽ തന്നെ 3 ഡ് ഇയർ സിവിൽ എഞ്ചിനീറിങ്ന് പഠിക്കുന്നു. കൂട്ടുകാരികൾ അമൃത അനുപമ. അതിൽ അമൃതയെ ഞാൻ ആദ്യമേ ബുക്ക് ചെയ്തു.”
സുമേഷ് അല്പം ചമ്മലോടെ പറഞ്ഞു.
“ബുക്ക് ചെയ്യാൻ ടിക്കറ്റൊ” രമേഷിൻ്റെ ചോദ്യം