ആവിര്‍ഭാവം 9 [സേതുരാമന്‍] [Climax]

Posted by

“നേരത്തെതിന്‍റെ ബാക്കി കേള്‍ക്കണ്ടേ,” എന്ന ആമുഖത്തോടെ അരുണ്‍ തന്നെ ആ ടോപ്പിക്ക് വീണ്ടും എടുത്തിട്ടു. വീഞ്ഞും വോഡ്കയും മൊത്തിക്കൊണ്ട് മറ്റു രണ്ടു പേര്‍ കേള്‍ക്കാന്‍ ഇരുന്നു.
“എന്നെ സംബന്ധിച്ചടത്തോളം നമ്മള്‍ ഇനി അത്മാര്‍ത്ഥ സുഹൃത്തുക്കള്‍ മാത്രമാണ്. മറ്റെല്ലാം ഇനി തിരിച്ച് വരാത്ത, കഴിഞ്ഞ കാര്യങ്ങളാണ്. ഇനിയൊരു ആവര്‍ത്തനം ഉണ്ടാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ചേച്ചി എനിക്ക് ഒരു അപ്സരസ്സാണ്, പക്ഷെ എന്‍റെ അപ്സരസ്സിനെ ഇനി ഒരിക്കലും കാമ കണ്ണോടെ കാണാന്‍ ഞാന്‍ തയ്യാറല്ല.” അവന്‍ തുടങ്ങി.
“തിരികെ ചെന്നാലുടന്‍ ഞാന്‍ എന്‍റെ ട്രീറ്റ്മെന്റ് എങ്ങിനെ തുടങ്ങണം എത്രയും വേഗം, എന്ന കാര്യം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. കൂടെ എന്‍റെ മാത്രം കമ്പനിയായ ഈ സെക്യൂരിറ്റി സെറ്റ് അപ്പ്‌, 50% എനിക്കും 25% ജോണ്‍സണ്‍ഉം 9% ഷംനക്കും, ബാക്കി 8% വച്ച് നിങ്ങള്‍ രണ്ടുപേര്‍ക്കും വീതിച്ച്, ഒരു ഡയറക്ടര്‍ ബോര്‍ഡ്‌ ഉണ്ടാക്കാനുള്ള നിയമപരമായ കാര്യങ്ങള്‍ ചെയ്യും. ഇത്രയും കാര്യങ്ങള്‍ ഞാന്‍ ചിന്തിച്ചുറപ്പിച്ചു കഴിഞ്ഞതാണ്. മാറ്റമില്ല. ഇനി ബാക്കിയുള്ളത്, നിങ്ങള്‍ രണ്ടു പേരോടും ഉള്ള ഒരു നിവേദനമാണ്.
എന്‍റെ തെറാപ്പി കഴിഞ്ഞ് ഞാന്‍ തിരികെ എത്തുമ്പോള്‍, യാമിനിയെ എനിക്ക് കല്യാണം കഴിച്ച് തരുമോ? അവളെ ഞാന്‍ പോന്നു പോലെ നോക്കിക്കൊള്ളാം.” അത് കേട്ടതോടെ, കാമിനിയും സേതുരാമനും മുഖത്തോടുമുഖം നോക്കി പൊട്ടിച്ചിരിച്ചു.

അവസാനിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *