ആണ് ഈ കമ്പനിയുടെ ഡയറക്ടര്‍, കുട്ടി അയാള്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. പിന്നെ മറ്റൊരു കാര്യം, നിങ്ങള്‍ മൂന്നു പേരും ഈ കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആയി ഉടന്‍ തന്നെ മാറും, അതിനുള്ള പേപ്പര്‍ വര്‍ക്ക് ഞാന്‍ ഓഫീസില്‍ എത്തിയാല്‍ തുടങ്ങും.”
“ഡാ …. നീ ഇത് എന്ത് ഭാവിച്ചാണ്, എന്തൊക്കെയാണ് പറയുന്നത്? എനിക്കും, കാമിനിക്കും ……,” സേതു പ്രതിഷേധം തുടങ്ങിയപ്പോഴെക്ക് അരുണ്‍ ഇടക്ക് കേറി, “ചേട്ടാ …. അല്‍പ്പം കൂടി ക്ഷമിക്കണം. നമുക്ക് വല്ലതും ഭക്ഷണം കഴിച്ച്, ഈ കുട്ടി ഇരുട്ടാവുന്നതിന് മുന്നേ തിരികെ പോട്ടെ, എന്നിട്ട് ഇതിലും കൂടുതല്‍ നമുക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനിക്കനുമുണ്ട്,” വാദപ്രതിവാദങ്ങള്‍ക്ക് അരുണ്‍ തട ഇട്ടുകൊണ്ട് പറഞ്ഞു.
പിന്നെ ഷംനയുടെ നേരെ തിരിഞ്ഞ് തുടര്‍ന്നു, “സേതുച്ചേട്ടന്‍ എന്‍റെ സ്വന്തം ജേഷ്ഠന്‍ തന്നെയാണെന്ന് കരുതിക്കോളൂ, അതുകൊണ്ട് പറയുകയാണ്. അദ്ദേഹം കുട്ടിയുടെ ഭാവി തകര്‍ത്തു എന്നൊരിക്കലും ചിന്തിക്കാതിരിക്കാന്‍ കൂടിയാണ് ഇതെല്ലാം. ഒരു കാരുണ്യവും ആരുടേയും പക്കല്‍ നിന്ന് തേടാതെ ഷംനക്ക് ഇനി ജീവിക്കാന്‍ പറ്റണം, അതെന്‍റെ കൂടി ആവശ്യമാണ്. അന്തസ്സായി തനിക്ക് ജോലിചെയ്തു ജീവിക്കാന്‍ ഒരു മാര്‍ഗ്ഗം കാണിച്ചു എന്നതിലപ്പുറം ഞാന്‍ ഒന്നും ഇവിടെ ചെയ്യുന്നില്ല.”
അതും പറഞ്ഞ്, അവന്‍ കാമിനിക്ക് നേരെ തിരിഞ്ഞ് തുടര്‍ന്നു, “ചേച്ചി, നമുക്ക് ഉള്ളതെല്ലാം കൂടി തട്ടിക്കൂട്ടി എന്തെങ്കിലും ചൂടാക്കി കഴിച്ചാലോ? നല്ല വിശപ്പ് തുടങ്ങി.” അത് കേട്ടതോടെ നാലുപേരും വീട്ടിനുള്ളിലേക്ക് തിരിഞ്ഞു.
ഭക്ഷണം കഴിഞ്ഞ് അധികം താമസിയാതെ ഷംന മൂന്ന് പേരോടും യാത്ര പറഞ്ഞ് തിരികെ പോയി. കാമിനിയും സേതുരാമനെയും ആലിംഗനം ചെയ്ത ശേഷം ഇനി അരുണിനോട് എങ്ങിനെ യാത്ര പറയണം എന്നറിയാതെ നിന്ന അവളെ, അരുണ്‍ തോളില്‍ പിടിച്ച് അണച്ച് നെറുകില്‍ ഒരു ചുംബനവും കൊടുത്താണ് വിട്ടത്. താമസിയാതെ അവളുടെ വട്സാപ്പില്‍ സേതു പുതിയ ജോലിയുടെ വിവരങ്ങളും മറ്റും അയക്കും എന്നൊരു വാഗ്ദാനം അവന്‍ കൊടുത്തു.
അവള്‍ പോയതോടെ മൂവരും അല്‍പ്പം വിശ്രമിക്കാനായി മുറികളിലേക്ക് പോയി, അരുണ്‍ തനിച്ചും, കാമിനിയും സേതുവും ഒരുമിച്ചുമാണ് ഉറങ്ങിയത്. സന്ധ്യയായിട്ടാണ് പിന്നെ അവര്‍ കുളിച്ച് ഫ്രഷ് ആയി ലിവിംഗ് റൂമില്‍ ഒത്തു കൂടിയത്. ഇതിനിടെ ഷംന റിസോര്‍ട്ടിലെ ജീവനക്കാര്‍ വശം അവര്‍ക്ക് രാത്രിക്കുള്ള ഭക്ഷണം കൊടുത്തയച്ചിരുന്നു, സേതുവിന്‍റെ നിര്‍ദ്ദേശമനുസരിച്ച്. അതിരാവിലെ തിരികെ നാട്ടിലേക്ക് പോകാം എന്ന തീരുമാനത്തോടെ അവര്‍ ഓരോ ഡ്രിങ്ക് എടുത്ത് പുറത്തെ ചെറു മഞ്ഞില്‍ ചെന്നിരുന്നു.
ആവിര്‍ഭാവം 9 [സേതുരാമന്‍] [Climax]
Posted by