കാര്യം പറയാനുണ്ട്. ഞാന്‍ അത് കാമിനിയോടു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്‍റെ സെക്യൂരിറ്റി കമ്പനിയെ കുറിച്ച് സേതുവേട്ടന് അറിയാമല്ലോ? ഈ കുട്ടിക്ക് സമ്മതമാണെങ്കില്‍, അവിടെ ഞാന്‍ ഷംനക്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി, ജോലി ഓഫര്‍ ചെയ്യാന്‍ തയ്യാറാണ് സെയില്‍സ് ആന്‍ഡ് മാര്‍ക്കെറ്റിങ്ങില്‍.
അഞ്ഞൂറില്‍പരം സ്റ്റാഫ് ഉണ്ട് എന്‍റെ ആ കമ്പനിയില്‍, കഴിഞ്ഞ 2 വര്‍ഷമായി പതിനഞ്ചു കോടിയോളമാണ് വാര്‍ഷിക വരുമാനം. ബെയിസ് കൊച്ചിയിലായിരിക്കും, എങ്കിലും കേരളം മുഴുവനും യാത്ര ചെയ്ത് കാര്യങ്ങള്‍ നോക്കണം. കമ്പനി കാറും വീടും മറ്റ് ആനുകൂല്യങ്ങളും ഉണ്ടാവും. ഒരു കൊല്ലം കഴിഞ്ഞ് ജനറല്‍ മാനേജര്‍ ആയി ഉയര്‍ത്തുകയും ചെയ്യാം എന്ത് പറയുന്നു മൂന്നാളും?”
കാമിനി അത് കേട്ട് പുഞ്ചിരിച്ചപ്പോള്‍, സേതുവും ഷംനയും കുറച്ച് നേരം സതംബ്ദരായി ഇരുന്നു. സേതുവാണ് ആദ്യം മൌനംഭജിച്ചത്, “എന്ത് ശമ്പളം കൊടുക്കും?” അയാള്‍ ചോദിച്ചു. “തുടക്കത്തില്‍ ബേസിക് സാലറി മാസം ഒരു ലക്ഷവും മറ്റ് ആനുകൂല്യങ്ങള്‍ പുറമെയും,” അരുണ്‍ പറഞ്ഞു. സേതു, അത് കേട്ട് ഷംനയെ നോക്കി.
ഈ പറയുന്നതെല്ലാം കേട്ട് കിളിപോയ അവസ്ഥയിലായിരുന്നു ഷംന. സേതുച്ചേട്ടനെ മാത്രമാണ് പരിചയം, ചേച്ചിയെ ഇന്നാണ് കണ്ടത്, അരുണിനെക്കുറിച്ച് ഒന്നും അറിയില്ല. ഇനി ഇയാള്‍ മുതലെടുക്കാന്‍ വേണ്ടി തന്നെ വലയിലാക്കാന്‍ ശ്രമിക്കുകയാണോ എന്നവള്‍ ഓര്‍ത്തു. എന്ത് തന്നെ ആയാലും, സേതുച്ചെട്ടനെ പരിപൂര്‍ണ്ണമായി താന്‍ വിശ്വസിക്കുന്നു. തന്നെ ഉപയോഗിക്കാന്‍ ചേട്ടന്‍ ഒരിക്കലും കൂട്ട് നില്‍ക്കില്ല, അവള്‍ ചിന്തിച്ചു. സേതുവിനെ നോക്കി അവള്‍ മൊഴിഞ്ഞു, “ചേട്ടന്‍ തീരുമാനിക്കുന്നത് പോലെ ചെയ്തുകൊള്ളാം.”
“എന്താ പെണ്ണിന്‍റെ വിശ്വാസം എന്‍റെ ഭര്‍ത്താവിനെ,” കാമിനി രംഗം ലഘൂകരിക്കാന്‍ നോക്കി. ഒരു നിമിഷം ഷംനയെത്തന്നെ നോക്കിയ ശേഷം സേതുരാമന്‍ പറഞ്ഞു, “എന്‍റെ അഭിപ്രായത്തില്‍ ഷംന ഈ ജോലിക്ക് ജോയിന്‍ ചെയ്യണം.” ഇത് കേട്ടൊടനെ, ഷംന അരുണിനെ നോക്കി, “താങ്ക്യൂ സാര്‍, വളരെയധികം നന്ദിയുണ്ട്, ഞാന്‍ വന്നോളാം,” എന്ന് പറഞ്ഞു.
അരുണ്‍ ഒന്ന് മന്ദഹസിച്ചശേഷം പറഞ്ഞു, “ഷംന, ഇന്നിവിടെ നടന്ന കാര്യങ്ങള്‍ നമ്മളല്ലാതെ അഞ്ചാമത് ഒരാള്‍ അറിയാന്‍ ഇട വരരുത്. അതിനുള്ള ഒരു പ്രതിഫലം കൂടിയാണ് എന്‍റെ ഓഫര്‍. തെറ്റിദ്ധാരണ വേണ്ട, ഞാന്‍ ഒരിക്കലും തന്നെ മുതലെടുക്കാന്‍ വരില്ല. എനിക്കതിന്‍റെ ആവശ്യവും ഇല്ല. ജോണ്‍സന്‍
ആവിര്‍ഭാവം 9 [സേതുരാമന്‍] [Climax]
Posted by