അയാൾ അയാളുടെ കയ്യിൽ ഉള്ള ഒരു ചെറിയ പെട്ടി തുറന്ന് അതിൽ നിന്നും സിറിഞ്ജ് എടുത്തു. എന്നിട്ട് ഓരോ പെൺകുട്ടികളുടെ ബ്ലഡ് സാംപിൾ ശേഖരിക്കാൻ തുടങ്ങി. ജാനകി എല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടേ ഇരുന്നു.
അവളുടെ മനസ്സിൽ പല സംശയങ്ങൾ ഉടലെടുക്കാൻ തുടങ്ങി. എന്നാൽ ഒരു നിഗമനം എടുക്കാൻ അവൾക്ക് ആയില്ല. എവിടെയോ കുറച്ച് കണ്ണികൾ കൂടി ചേരാൻ ഉള്ളത്പോലെ തോന്നി.
ഓരോ ആൾക്കാരുടെ സാംപിൾ അവരുടെ പേരെഴുതി അയാൾ ഒരു പ്രത്യേക പെട്ടിയിൽ ഭദ്രമായി വെച്ചു. അവസാനത്തെ ഊഴം ജാനകിയുടെ ആയിരുന്നു… അവർ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നതിന് മുൻപ് തന്നെ അവൾ സ്വയം എഴുനേറ്റു ഡോക്ടറുടെ അടുത്തേക്ക് ചെന്നു. അവളുടെ ആരെയും കൂസാതെ ഉള്ള ആ വരവ് അയാളിൽ ഒരു ഞെട്ടൽ ഉളവാക്കി. പകച്ചു നിന്ന അയാളുടെ നേരെ അവൾ ബ്ലഡ് എടുക്കാനായി തന്റെ വലത് കൈ നീട്ടി.
ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം അയാൾ സമനില വീണ്ടെടുത്ത് അവളുടെ കൈയിലേക്ക് സിറിഞ്ജ് കൊണ്ടുവന്നു. ആ കയ്യിൽ പച്ച കുത്തിയ ചിത്രത്തിലേക്ക് അയാൾ ഒന്ന് നോക്കി.
പറന്നകലുന്ന പക്ഷികളുടെ ചിത്രം പച്ചകുത്തിയ അവളുടെ കൈ….
തുടരും…
****************************