അതിൽ വീഴും എന്ന് എനിക്ക് ഉറപ്പായിരുന്നു. പുള്ളിക്കാരിക്ക് ഡയറി മിൽക്കിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട്. അതോടെ പുള്ളി ഒന്ന് അടങ്ങി എന്നെനിക്ക് തോന്നി
” 3 എണ്ണം വാങ്ങിച്ചു തന്നാൽ ഞാൻ കൂടെ നിക്കാം.. ഡീൽ ആണോ… ”
ഇതെല്ലാം കേട്ട് കൊണ്ട് അമ്മ മൂലയ്ക്ക് നിന്ന് തേങ്ങാ തിരുമുന്നു
” നിനക്ക് നാണമില്ലേ പെണ്ണേ… ചോക്ലേറ്റും തിന്നു നടക്കാൻ കൊച്ചുകുട്ടിയാണെന്നാ പെണ്ണിന്റ വിചാരം ”
പറയുന്നതിനോടൊപ്പം അമ്മയുടെ കുണുങ്ങി ചിരിയും കേൾക്കാം
” അച്ചോടാ പറയണ്ടേ …. എന്റെ കുട്ടിക്കും ഞാൻ തരത്തില്ലേ…. ”
പുറം തിരിഞ്ഞു നിന്ന് തേങ്ങ തിരുമ്മുന്ന അമ്മയുടെ വയറിലൂടെ കൈയ്യിട്ട് കൊണ്ടാണ് ഏട്ടത്തി അത് പറഞ്ഞത്.. സംഭവം അമ്മയും മരുമോളും ഭയങ്കര സിങ്ക് ആണ്
” ഹാ…. കൊഞ്ചാതെ പോ… പെണ്ണെ… ”
” ദേ…. അമ്മായിമ്മേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം.. മര്യാദക് അല്ലങ്കിൽ ഞാൻ ഗാർഹിക പീഡനത്തിന് നിങ്ങൾക് എതിരെ പരാതി കൊടുക്കും… കൊടുക്കട്ടെ…. ഏഹ് ”
അല്പം ദെഷ്യം പിടിച്ചുള്ള സംസാരം. ഇത് ഇവിടെ പതിവാണ്, നമ്മള് ഓർക്കും രണ്ടുംകുടെ ഉടക്കിയെന്ന്.. എവിടെ അത് കാണാൻ ഉള്ള ഭാഗ്യം ഒന്നും നമ്മക്ക് ഇല്ലേ…
അത് പറഞ്ഞു നിർത്തിയതും രണ്ടും കൂടെ മുഖത്തോട് മുഖം നോക്കി ചിരിക്കാൻ തുടങ്ങി
” അമ്മയുടേം മോളുടേം സ്നേഹപ്രകടനം കഴിഞ്ഞെങ്കിൽ.. ഈ ഉള്ളവന്റെ പ്രശ്നത്തിന് പരിഹാരം കാണാൻ തമ്പുരാട്ടിയെ കൊണ്ടുപൊക്കോട്ടെ… ”
ഞാൻ ഒരു ആക്കിയ ചിരിയോടെ അത് പറഞ്ഞപ്പോ ഏട്ടത്തി എന്നെ നോക്കി കൊഞ്ഞനം കുത്തി അമ്മയാണെകിൽ ഒരാടിയും…
” എന്തോന്നാ.. എല്ലാരും ഭയകര കളി തമാശയിൽ ആണല്ലോ… ”
അടുക്കളയിലേക്ക് കേറിക്കൊണ്ട് ഏട്ടൻ എന്റെ മുഖത്തേക്ക് നോക്കി
” എന്താടാ ”
എന്റെ മുഖം ഒന്ന് മാറിയാൽ ഏട്ടന് മനസിലാകും അതാണ് സത്യം.