നാമം ഇല്ലാത്തവൾ [ വേടൻ ]

Posted by

 

എന്നും പറഞ്ഞു ഞാൻ ആ ബെഡ് രണ്ടാക്കി അവൾ എന്നെ സംശയ രൂപേണ നോക്കി

 

” രണ്ടാൾക്കും സമയം വേണ്ടിവരുമെന്നിക്കു തോന്നി…. അതല്ല താൻ ഒക്കെയാണെങ്കിൽ ഞാനും ഒക്കെയാണ് ”

 

ഞാൻ കൂൾ ആയി അത് പറഞ്ഞപ്പോ അവൾ ഒന്ന് പരുങ്ങി അതോടെ ഞാൻ എണ്ണിറ്റ് ബെഡ് വീണ്ടും ഒന്നാക്കി അവൾ വന്നു ബെഡിൽ ഇരുന്നു മറുതലക്കൽ ഞാനും

 

” താൻ ഇവിടെ നിക്കുന്നോ അതോ എന്റൊപ്പം അങ്ങ് വരുന്നോ..”

 

 

” അമ്മയോട് ചോദിച്ചിട്ട് ”

 

 

ഓ നക്കുണ്ടായിരുന്നോ…. വീണ്ടും മാറ്റാവൊന്നും ഇല്ല തലകുനിച്ചു തന്നെ ആ ഇരിപ്പ് തുടർന്ന്

 

 

” താൻ എന്ത് വരെ പഠിച്ചു….? ”

 

എന്റെ ആ ചോദ്യത്തിന് അവൾ ഒന്നു പതറി. കൈകൾ തമ്മിൽ കൂട്ടി ഉരുമ്മി…

 

” കേട്ടില്ലേ താൻ…..?”

 

ഞാൻ വളരെ സോഫ്റ്റ്‌ ആയിട്ട് ചോദിച്ചപ്പോ അവൾ പറഞ്ഞു തുടങ്ങി

 

” രണ്ടാളെ പഠിപ്പിക്കാനുള്ള സാമ്പത്തികം ഒന്നും ഇല്ലാത്തോണ്ട് പ്ലസ് ടു കൊണ്ട് പഠിത്തം നിർത്തി പിന്നെ പശുവും വീടും ഒക്കെയായി അങ്ങനെ പോയി… ”

 

 

മടിച്ചുമടിച്ചാണ് പറഞ്ഞതെങ്കിലും ആ വാക്കുകൾ ഒരു സങ്കടം ഉള്ളതായി എനിക്ക് തോന്നി..

 

” താനും എന്റെ കൂടെ എറണാകുളത്തു വരുണ്ട് കേട്ടോ…. “”

 

അതിന് ഒട്ടും മടിക്കാതെ അവൾ തലയാട്ടി

 

 

” ഹാ താൻ എന്താടോ ഇങ്ങനെ ചാത്തപോലെ ഇരിക്കണേ…. ഏഹ്…. ഈ വിവാഹം ഇഷ്ടയില്ലേ… ഇല്ലേൽ പറഞ്ഞോടോ…. നമ്മക്ക് വഴിയുണ്ടാക്കാം. വേറെ ആരേലും ഉണ്ടോ മനസ്സിൽ ”

 

 

അവസാനം അത് പറഞ്ഞപ്പോഴേക്കും അവൾ എന്നെ ഒന്നു നോക്കി ഹോ. അരുതാത്തതു എന്തോ എന്നിൽ നിന്ന് കേട്ടത്പോലെ ആ മുഖം താണു … ആ നോട്ടത്തിൽ ഞാൻ ഇല്ലാതായത് പോലെ പക്ഷേ ആ നോട്ടം ദെഷ്യത്തോടെ ആയിരുന്നില്ല തികച്ചും ദയനീയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *