അങ്ങനെ താഴെ ഇരിക്കുമ്പോൾ ആണ് അമ്മയും ഏട്ടത്തിയും അടുത്തേക്ക് വരണേ
” ഇഷ്ടയോടാ..നിനക്ക് അവളെ ”
കല്യാണം കഴിഞ്ഞു ഇത്രയും ആയപ്പോളെങ്കിലും ചോദിച്ചല്ലോ സന്തോഷം.
” അത്… ആ താലി കെട്ടുന്ന സമയത്തെ ഇവന്റെ നോട്ടം കണ്ടാൽ അറിയാൻ മേലെ… ”
എന്നെ ആക്കിയുള്ള പതിവ് കമന്റ് എത്തി
” നിങ്ങൾക് എന്റെ മെക്കിട്ട് കേറിയില്ലങ്കിൽ ഒരു സമാദാനവും ഇല്ലാലെ..”
ഞാൻ ദയനീയമായി അത് ചോദിക്കുമ്പോൾ അവിടെ ചിരി
” ഹാ….മോളെന്താ അവിടെ തന്നെ നിന്നെ ഇങ്ങിട് വാ…. ”
സ്റ്റെപ് ഇറങ്ങി ഞങ്ങളുടെ അടുത്തോട്ടു വരണോ തിരിച്ചു കേറിപോണോ എന്ന് ശംകിച്ചു നിൽക്കുന്ന അവളോട് അമ്മ അത് പറഞ്ഞപ്പോ പെണ്ണ് പയ്യെ പയ്യെ അടുത്തേക്ക് വന്നു
” കണ്ടോടാ…എന്റെ മോള് എന്ത് പവാന്ന് ”
അമ്മ അവളെ കൂടെ ഇരുത്തി അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചുപോയി.കാര്യം എന്താണെന്ന് അവർ തിരക്കിയപ്പോ ഞാൻ അവളെ ഒന്ന് നോക്കി.. എന്നെ ദയനീയം ആയി നോക്കുന്നു ഞാൻ അന്ന് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു അതോടെ എല്ലാം വീണ്ടും ചിരി തുടങ്ങി
” പെൺകുട്ടികൾ അയാൽ ഇങ്ങനെ വേണം… നന്നായി മോളെ ഇവന് രണ്ട് കുറവുണ്ടായിരുന്നു ”
അമ്മ അവളുടെ മുഖം കണ്ട് അവളെ ഒന്ന് പൊക്കി പറഞ്ഞതെ ഉള്ളു ഒറ്റ കരച്ചിൽ അമ്മെനെ കെട്ടിപിടിച്ചു ആ കരച്ചിൽ കുറച്ച് നേരം നോക്കിക്കിൽക്കാനെ ഞങ്ങൾക്ക്ആയുള്ളൂ.. അതോടെ ഇവള് വെറും നാട്ടുമ്പുറത്തുകാരി പൊട്ടിപെണ്ണാണെന്ന് എനിക്ക് മനസിലായി… ഏട്ടത്തിയും കൂടെ സമദനിപ്പിച്ചപ്പോ പെണ്ണൊന്നടങ്ങി
” ഇനി മേലാൽ എന്റെ കുഞ്ഞിനെ കളിയാക്കിയാൽ ഉണ്ടല്ലോ രണ്ടിനും കിട്ടും എന്റെ കൈയിൽ നിന്ന് ”
അമ്മ സാരി കൊണ്ട് അവളുടെ മുഖം തുടച്ചു മാറ്റി അത് പറയുമ്പോ അവൾ ഒരു പൂച്ചാകുഞ്ഞിനെ പോലെ അമ്മയിൽ ഒതുങ്ങുക ആയിരുന്നു