” മുഹൂർത്തം ആകുന്നു …. കുട്ടികളെ വിളിച്ചോളൂ .. ”
എന്ന ഒരു പ്രായമായ തിരുമേനിയുടെ ശബ്ദം എന്നിൽ അല്പം ടെൻഷൻ ഉണ്ടാക്കി…
ഞാൻ…. ഞാൻ വിവാഹിതൻ ആകാൻ ഇനി നിമിഷങ്ങൾ.. ഇറങ്ങി ഓടിയാലോ…പുല്ല് ഒരു സിഗരറ്റ് വലിച്ചിട്ടു വന്നോട്ടെ എന്ന് തിരുമേനിയോട് ചോദിച്ചാലോ… ശേ അത് മോശമല്ലേ .. എന്ത് മോശം പുള്ളിക്കും ഒരണം കൊടുത്താൽ പോരെ… അല്ലേൽ തലകറങ്ങി വീണാലോ…
എന്തൊക്കെയോ മനസ്സും ഞാനും തമ്മിൽ സംസാരിച്ചു…പിന്നെ കണ്ണുകൾ പോയത്
താലത്തിൽ പുടവയും വേറെ എന്തൊക്കയോയായി എന്റെ നേർക്ക് വരുന്ന അവളെ കണ്ട് എന്റെ കണ്ണ് മിഴിഞു പോയി.. ഏഹ് ഇത്.. ഇതാവളല്ലേ… അതെ… ആ ആ പാൽക്കാരി…
കല്യാണപുടവയിൽ സുന്ദരി എന്നൊന്നും അല്ല അതി സുന്ദരി. സാരിയിൽ കൂടുതൽ സുന്ദരിയായിട്ടുണ്ട്… അവളെ മൊത്തത്തിൽ നോക്കുന്നതിന് ഇടക്ക് ആ മുഖത്തേക് ഒന്ന് നോക്കിയ ഞാൻ കാണുന്നത്.. എന്നെ നോക്കുന്ന അവളെയാണ്.. ആ മുഖത്ത് അമ്പരപ്പ് വിട്ടമാറീട്ടില്ല … ഞാൻ ഇനി പ്രതികാരം തീർക്കുമോ എന്നായിരിക്കും അതിന്റെ പേടി
ചെറുതായി ആ കൃഷ്ണമണി നിറഞ്ഞിട്ടുണ്ടോ .. ഞാനാണ് അവളുടെ വരൻ എന്നറിഞ്ഞതിൽ ആ മുഖത്തു ഒരമ്പരപ്പ് ഞാൻ കണ്ട് അതിന് അധികം ആയുസ്സ് ഉണ്ടായില്ല തലകുനിഞ്ഞു വരുന്ന അവൾ എന്റെ അരികിൽ എത്തിട്ടും എന്നെ ഒന്ന് നോക്കുനില്ല..
” ഹലോ… താൻ ആയിരുന്നോ വധു.. ”
ഞാൻ അവളോട് കേൾക്കാൻ പാകത്തിൽ പറഞ്ഞു അവൾ അതെ ഇരുപ്പ്… .
” ഞാനും ഇന്നലെയാണ് അറിഞ്ഞേ എന്റെ കല്യാണം ആണെന്ന് ”
അതിന് അവൾ ഒരു ചിരി തന്നു ആരും കാണാതെ ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ച ആ ചിരി പെട്ടെന്ന് മാഞ്ഞു
” അതെ അവള് വീട്ടിലോട്ട് തന്നാ വരുന്നേ… നീ ഇങ്ങനെ ആക്രാന്തം പിടിക്കാതെ ”
ഏട്ടത്തി ആണ്.. ഞാൻ തലച്ചേരിച്ചു ഒന്ന് നോക്കി നിങ്ങൾക് എന്തിന്റെ കേടാ തള്ളേ എന്നൊരു ഭാവത്തോടെ… അതിന് ആക്ഷൻ ഹീറോയിലെ ആ കള്ളുകുടിയൻ ജോജുനോട് കാണിക്കുന്നപോലെ ഒരു ആക്ഷൻ